close

blogadmin

ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീകളിലെ സ്വയംഭോഗം

സ്വയംഭോഗത്തിന്റെ കാര്യത്തില്‍ സാധാരണയായി പുരുഷന്മാരാണ് മുന്നിലെന്ന് പഠനങ്ങള്‍ പറയുന്നു. 99 ശതമാനം പുരുഷന്മാരും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തവരായിരിക്കുമെന്നാണ് കണക്ക്.

 

പുരുഷന്മാരില്‍ സ്വയംഭോഗത്തിന്റെ കണക്ക് വര്‍ദ്ധിക്കുമ്ബോള്‍ സ്ത്രീകളില്‍ ഇത് താരതമ്യേന കുറവാണ്. സ്വയംഭോഗത്തിലൂടെ പുരഷന് ലഭിക്കുന്ന ലൈംഗിക സംതൃപ്തി സ്ത്രീയ്ക്ക് ലഭിക്കാത്തതിനാലാകാം ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാലും, വലിയൊരളവ് സ്ത്രീകളില്‍ സ്വയംഭോഗം കണ്ടുവരുന്നുണ്ട്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണെന്നും പറയുന്നു.

 

സ്വയംഭോഗ സമയത്ത് പുറപ്പെടുന്ന യോനീ സ്രവങ്ങള്‍ സ്ത്രീകളിലെ ലൈംഗിക ഭാഗങ്ങളിലെ അണുബാധകള്‍ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്ക സംബന്ധമായ പ്രശ്‌നമുള്ള സ്ത്രീകള്‍ക്കും സ്വയംഭോഗം ഗുണകരമായി വരുന്നുണ്ട്. സ്വയംഭോഗം പാപമാണെന്ന പുരാതന ചിന്തയില്‍ നിന്നും മാറി ന്യൂജനറേഷന്‍ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ സ്വയംഭോഗം വര്‍ദ്ധിച്ചുവരികയാണെന്ന് എം.ഡി.ആര്‍.എയും ഒരു മാധ്യമവും നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടിയത്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും പോണ്‍ സിനിമകള്‍ വ്യാപകമായതുമടക്കം സ്ത്രീകളിലെ സ്വയംഭോഗം വര്‍ദ്ധിക്കാനിടയായ കാരണങ്ങള്‍ നിരവധിയാണ്. സ്വയംഭോഗം ചെയ്യുന്നത് കന്യാ ചര്‍മം പൊട്ടാന്‍ ഇടയാക്കുമെന്നും അത് ഭാവിയില്‍ ദാമ്ബത്യ ജീവിതത്തെ ബാധിക്കുമെന്നും കരുതുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം മിഥ്യാധാരണകളില്‍ ഇന്ന് മാറ്റം വന്നിട്ടുണ്ട്.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

പ്രേഗ്നെൻസി എങ്ങനെ തിരിച്ചറിയാം

ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും.

അമ്മയാകുന്നുവെന്ന്‌ അറിയുന്ന നിമിഷം ഏതു സ്‌ത്രീയാണ്‌ സന്തോഷം കൊണ്ട്‌ മതിമറന്നു പോകാത്തത്‌. ഒരു സ്‌ത്രീയില്‍നിന്ന്‌ അമ്മയിലേക്കുള്ള പരിവര്‍ത്തനം ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍കൊണ്ടുവരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ്‌ ഒരു അമ്മ ജന്മമെടുക്കുന്നത്‌. ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും. 28 ദിവസം കൂടുമ്പോള്‍ കൃത്യമായി മാസമുറ വരുന്ന ഒരു സ്‌ത്രീയില്‍ അണ്ഡവിസര്‍ജനം നടക്കുന്നത്‌ ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസമാണ്‌. അണ്ഡോത്‌പാദനം നടന്നു കഴിഞ്ഞാല്‍ 18 മണിക്കൂര്‍വരെ അണ്ഡം ബീജ സങ്കലനത്തിനു ശേഷിയുള്ളതായിരിക്കും. യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജാണു ഗര്‍ഭാശയമുഖം കടന്ന്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിച്ചേരും. അണ്ഡാശയത്തില്‍ രൂപപ്പെട്ട അണ്ഡം ഈ സമയത്ത്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബീജസങ്കലനം സാധ്യമാകും. തുടര്‍ന്ന്‌ മൂന്ന്‌ മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഭ്രൂണം ഗര്‍ഭാശയത്തില്‍ എത്തിച്ചേരുകയും ഗര്‍ഭാശയത്തിന്റെ അകത്തെ ആവരണത്തില്‍ ഉറയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗര്‍ഭധാരണം നടക്കുന്നതോടെ സ്‌ത്രീ ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു.

ആര്‍ത്തവ അഭാവം
ആര്‍ത്തവം മുടങ്ങുന്നതാണ്‌ ഗര്‍ഭധാരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമായി കണക്കാക്കുന്നത്‌. കൃത്യമായി മാസമുറ ഉണ്ടാകുന്ന ഒരു സ്‌ത്രീക്ക്‌ ലൈംഗികബന്ധത്തിനുശേഷം രണ്ടാഴ്‌ചത്തെ ഇടവേളയില്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കില്‍ അത്‌ ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി കരുതാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത്‌ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ കഴിയില്ല. കാരണം പല കാരണങ്ങള്‍കൊണ്ടും ആര്‍ത്തവം ഉണ്ടാകാതിരിക്കാം. അതിനാല്‍ ആര്‍ത്തവം മുടങ്ങുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളും കണ്ടാല്‍ ഗര്‍ഭധാരണം ഉറപ്പിക്കാം.

ഛര്‍ദി

ഭൂരിപക്ഷം സ്‌ത്രീകളിലും ഗര്‍ഭത്തിന്റെ ഭാഗമായി ഛര്‍ദില്‍ അനുഭവപ്പെടാറുണ്ട്‌. സാധാരണയായി രാവിലെ ഉറക്കമുണരുമ്പോഴാണ്‌ ഓക്കാനവും ഛര്‍ദിയും കൂടുതലായി ഉണ്ടാകുന്നത്‌. ചിലരില്‍ ഇത്‌ ദിവസം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം. ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാകാം ഇതിനു കാരണം. ഗര്‍ഭധാരണം സംഭവിച്ച്‌ 12 ആഴ്‌ചവരെയുള്ള കാലഘട്ടത്തിലാണ്‌ മിക്കവരിലും ഛര്‍ദി കൂടുതലായും കാണപ്പെടുന്നത്‌. എന്നാല്‍ ചിലരില്‍ പ്രസവംവരെയും ഇത്‌ കാണപ്പെടാം. ഏത്‌ ഭക്ഷണം കഴിച്ചാലും ഛര്‍ദിച്ചു പോകുകയും തീവ്രമായ ഛര്‍ദി അനുഭവപ്പെടുകയും ചെയ്‌താല്‍ ചികിത്സ ആവശ്യമാണ്‌. ശരീരത്തിലെ ജലാശം കുറഞ്ഞ്‌ ഗര്‍ഭിണി വളരെ അവശത അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഡ്രിപ്പിടണം. ആവശ്യമെങ്കില്‍ മരുന്നും നല്‍കേണ്ടി വരുന്നു. ഇരട്ട ഗര്‍ഭമുള്ളവരിലും ഗര്‍ഭത്തിന്‌ എന്തെങ്കിലും അസാധാരണത്വം ഉള്ളവരിലും സാധാരണയായി ഛര്‍ദില്‍ കൂടുതലായി കാണപ്പെടാറുണ്ട്‌. ഇവര്‍ക്ക്‌ അമിത ഛര്‍ദിയുടെ കാരണം സ്‌കാന്‍ ചെയ്‌തു കണ്ടെത്തണം. ആദ്യത്തെ മൂന്ന്‌ മാസം കഴിയുമ്പോള്‍ മിക്കവരിലും ഛര്‍ദില്‍ കുറയുന്നതാണ്‌.
കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുന്നത്‌ ഛര്‍ദി കുറയ്‌ക്കാന്‍ സഹായിക്കും. വയറില്‍ ഒന്നുമില്ലാതെ വരുമ്പോഴാണ്‌ ഛര്‍ദിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍ രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റാല്‍ ലഘുവായി ഭക്ഷണം കഴിക്കുന്നത്‌ പ്രഭാതത്തിലുള്ള ഛര്‍ദില്‍ കുറയ്‌ക്കും. മസാല അധികമുള്ള ഭക്ഷണം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ഇത്‌ ഗ്യാസിന്‌ കാരണമാകാം.
ചില ആഹാരങ്ങളോടുള്ള കൊതി

ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോഴേ മസാലദോശ വാങ്ങാന്‍ ഓടുന്ന ഭര്‍ത്താക്കന്‍മാരേ കണ്ടിട്ടില്ലേ? ചില ആഹാരങ്ങളോട്‌ ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ കൊതി തോന്നാം. ഗര്‍ഭിണി സാധാരണ കഴിക്കുന്ന ആഹാരത്തോടുള്ള ഒരു ഇഷ്‌ടക്കുറവും ഇതിനു കാരണമാവാം. ആദ്യത്തെ മൂന്ന്‌ മാസത്തിനു ശേഷമായിരിക്കും ഭക്ഷണത്തോടുള്ള ഇത്തരം ഇഷ്‌ടക്കൂടുതല്‍ പ്രകടമായി തുടങ്ങുന്നത്‌.

സ്‌തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

ഗര്‍ഭിണിയില്‍ ഈസ്‌ട്രജന്‍ പൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ അളവ്‌ കൂടുന്നതും പ്രഗ്നന്‍സി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായും സ്‌തനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ വേദനയും ഉണ്ടാകാം. കുഞ്ഞിനെ പാലൂട്ടാന്‍ അനുയോജ്യമായ രീതിയില്‍ സ്‌തനത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. മുലക്കണ്ണിന്‌ കറുപ്പു കൂടതലാകുകയും സ്‌തനങ്ങള്‍ക്ക്‌ വീര്‍പ്പുണ്ടാകുകയും ദൃഢമാകുകയും ചെയ്യുന്നു. അതുപോലെ സ്‌തനത്തിലെ ഞരമ്പുകളില്‍ രക്‌തം നിറഞ്ഞു തെളിഞ്ഞു നില്‍ക്കുന്നതായും കാണപ്പെടാം. സ്‌തന വലിപ്പം കൂടുന്നതിന്‌ അനുസരിച്ച്‌ ബ്രായുടെ അളവ്‌ വലുതാക്കാന്‍ ശ്രദ്ധിക്കണം. സ്‌തനത്തില്‍ തൊടുന്നതും മറ്റും ഈ സമയത്ത്‌ വേദനയുണ്ടാക്കാം. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍തന്നെ ഇത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു.

മൂത്രാശങ്ക

ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന്‌ മാസങ്ങളിലും പ്രസവമടുക്കുമ്പോഴും അടിക്കടി മൂത്ര വിസര്‍ജ്‌ജനം ചെയ്യണമെന്ന തോന്നലുണ്ടാകാം. ഗര്‍ഭാശയത്തിന്‌ തൊട്ടു മുന്‍പിലായി മൂത്രാശയം സ്‌ഥിതി ചെയ്യുന്നതാണ്‌ ഇതിനു കാരണം. വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭാശയം മൂത്രാശയത്തെ അമര്‍ത്തുന്നതാണ്‌ ആദ്യത്തെ മൂന്ന്‌ മാസം മൂത്രാശങ്കയ്‌ക്കു കാരണമായിത്തീരുന്നത്‌. ഗര്‍ഭാവസ്‌ഥയില്‍ മൂത്രത്തില്‍ അണുബാധയ്‌ക്കുള്ള സാധ്യതയും കൂടുതലാണ്‌. ഇത്‌ മൂത്രാശങ്ക ഉണ്ടാക്കാം. അതിനാല്‍ അമിത മൂത്രാശങ്കയുള്ളവര്‍ യൂറിന്‍ പരിശോധന നടത്തുന്നത്‌ നല്ലതാണ്‌. രോഗപ്രതിരോധ ശക്‌തി ഈ സമയത്ത്‌ കുറയുന്നതാണ്‌ ഗര്‍ഭാവസ്‌ഥയില്‍ അണുബാധയ്‌ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്‌. എന്നാല്‍ പ്രസവത്തോടടുക്കുമ്പോള്‍ ഗര്‍ഭാശയം താഴേക്കു ഇടിയുന്നതാണ്‌ മൂത്രാശങ്ക വീണ്ടും വര്‍ധിക്കാന്‍ കാരണം.

ഉദരം വീര്‍ത്തു തുടങ്ങുന്നു

ഗര്‍ഭിണിയെ തിരിച്ചറിയപ്പെടുന്നത്‌ ഉദരം വീര്‍ത്തു തുടങ്ങുന്നതോടെയാണ്‌. ഗര്‍ഭം മൂന്നുമാസം കഴിയുന്നതോടെ ഗര്‍ഭാശയം വളര്‍ന്ന്‌ ഉദരത്തിലേക്ക്‌ ഉയരുന്നു. നാല്‌ മാസമാകുമ്പോള്‍ പൊക്കിളിനു താഴെ വരെയും ആറാം മാസത്തില്‍ പൊക്കിള്‍വരെയും ഒമ്പതാമാസമെത്തുന്നതോടെ ഉദരം മുഴുവനായും നിറഞ്ഞു നില്‍ക്കുന്നു. കുഞ്ഞിന്റെ ഭാരം പൂര്‍ണമായും താങ്ങാന്‍ ഉതകുന്ന രീതിയില്‍ അമ്മയുടെ വയര്‍ വലുപ്പമുള്ളതായിത്തീരുന്നു.

പരിശോധനകള്‍

ഗര്‍ഭിണിയാണെന്ന്‌ സ്വയം തിരിച്ചറിയപ്പെടുന്നതോടെ ഗര്‍ഭധാരണം ഉറപ്പിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തണം. വിദഗ്‌ധനായ ഡോക്‌ടര്‍ നടത്തുന്ന ശരീര പരിശോധനയും മറ്റു പരിശോധനകളും ഗര്‍ഭധാരണം ഉറപ്പിക്കാന്‍ സഹായിക്കുന്നു.
മൂത്രപരിശോധന

ഇന്ന്‌ മൂത്രപരിശോധന വീട്ടില്‍ വച്ചും ചെയ്യാവുന്നതാണ്‌. ഭ്രൂണം ഗര്‍ഭാശയത്തില്‍ ഉറച്ചുകഴിയുമ്പോള്‍ ഭ്രൂണത്തിന്റെ ആവരണമായ മറുപിള്ളയില്‍നിന്ന്‌ ഉണ്ടാകുന്ന ഹോര്‍മോണിന്റെ സാനിധ്യമാണ്‌ ഇത്‌ ഉറപ്പിക്കുന്നത്‌. വീട്ടില്‍വച്ചുതന്നെ ഗര്‍ഭമുണ്ടോയെന്ന്‌ അറിയാന്‍ സഹായിക്കുന്ന ഇന്‍സ്‌റ്റന്റ്‌ പ്രഗ്നന്‍സി ടെസ്‌റ്റ് കിറ്റുകള്‍ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു ലഭ്യമാണ്‌. വെള്ളം കുടിച്ച ശേഷം സാമ്പിള്‍ എടുക്കുമ്പോള്‍ ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനമുണ്ടാകാമെന്നതിനാല്‍ ഉറക്കമുണര്‍ന്ന ശേഷമുള്ള ആദ്യത്തെ മൂത്രമെടുക്കുന്നതാണ്‌ നല്ലത്‌. വൃത്തിയുള്ള ഒരു പാത്രത്തില്‍ മൂത്രം ശേഖരിച്ച്‌ പരിശോധനാ കിറ്റ്‌ പൊട്ടിക്കുക. ഇതില്‍നിന്ന്‌ ഡ്രോപ്പര്‍ എടുത്ത്‌ പാത്രത്തില്‍നിന്ന്‌ മൂത്രം ശേഖരിച്ചു മൂന്നുതുള്ളി പരിശോധന ഉപകരണത്തിന്റെ കുഴിയില്‍ ഒഴിക്കുക. ഈ മൂത്രം പരിശോധനാ ഭാഗത്തേക്കു പടരുന്നതോടെ ടെസ്‌റ്റ് വിന്‍ഡോയില്‍ രണ്ട്‌ വര തെളിയുകയാണെങ്കില്‍ ഗര്‍ഭിണിയാണെന്ന്‌ ഉറപ്പിക്കാം. ഒരുവര മാത്രമാണു തെളിയുന്നതെങ്കില്‍ ഗര്‍ഭിണിയല്ലെന്ന്‌ തീരുമാനിക്കാം. കൃത്യമായി ആര്‍ത്തവം വരുന്ന ഒരു സ്‌ത്രീ ഗര്‍ഭിണിയാണോയെന്നറിയാന്‍ ആര്‍ത്തവം നിലച്ച്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ മൂത്ര പരിശോധന നടത്തുക.

സ്‌കാനിംഗ്‌

ഗര്‍ഭിണിയാണെന്നറിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സ്‌കാനിംഗ്‌ ചെയ്യാന്‍ ഡോക്‌ടര്‍ നിര്‍ബന്ധിക്കുകയാണ്‌. ഇതെല്ലാം ആശുപത്രിക്കാരുടെ തട്ടിപ്പല്ലേ…. പഴയ തലമുറയില്‍ ഇതൊക്കെ ഉണ്ടായിരുന്നിട്ടാണോ സുഖപ്രസവം സാധ്യമായിരുന്നത്‌ എന്ന്‌ പരിതപിക്കുന്നവരുണ്ട്‌. എന്നാല്‍ ആരോഗ്യമുള്ള കണ്മണിക്കായുള്ള കാത്തിരിപ്പില്‍ സ്‌കാനിംഗ്‌ പ്രധാനമാണ്‌. ഗര്‍ഭസ്‌ഥ ശിശുവിന്റെയും ഗര്‍ഭിണിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇത്‌ സഹായിക്കും. സാധാരണയായി മൂന്ന്‌ തവണയാണു ഗര്‍ഭകാലത്തു സ്‌കാനിംഗ്‌ നിര്‍ദേശിക്കുന്നത്‌.എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇതില്‍ കൂടുതല്‍ തവണ സ്‌കാന്‍ ചെയ്യേണ്ടി വരാം. ആദ്യ സ്‌കാനിംഗ്‌ 11 -14 ആഴ്‌ചക്കുള്ളില്‍ നടത്തുന്നതാണ്‌. ഇതിലൂടെ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ ശരിയായ സ്‌ഥാനത്തു തന്നെയാണോ പിടിച്ചിരിക്കുന്നതെന്ന്‌ അറിയാന്‍ സാധിക്കും. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടോ, മുന്തിരിക്കുല ഗര്‍ഭം പോലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന്‌ നേരത്തെ അറിയാനും കഴിയുന്നു. അണ്ഡാശയത്തിനോ ഗര്‍ഭപാത്രത്തിനോ പ്രശ്‌നങ്ങളോ മുഴകളോ ഉണ്ടെങ്കില്‍ അതും കണ്ടെത്താവുന്നതാണ്‌. വജനയില്‍ കൂടിയാണ്‌ ഈ സ്‌കാന്‍ ചെയ്യുന്നത്‌. പ്രസവതീയതി കണകാക്കാനും കഴിയും. 18-20 ആഴ്‌ചകള്‍ക്കുള്ളില്‍ അതായത്‌ അഞ്ചാം മാസത്തിലാണ്‌ രണ്ടാമത്തെ സ്‌കാനിംഗ്‌. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ കഴിയുന്നു.കുഞ്ഞിന്റെ തല മുതല്‍ കാല്‍വിരലുകള്‍ വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ച്‌ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഇത്‌ സഹായകരമാണ്‌.
മൂന്നാമത്തെ സ്‌കാനിംഗ്‌ 32-34 ആഴ്‌ചയിലാണ്‌.കുഞ്ഞിന്റെ വളര്‍ച്ച, തൂക്കം, പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയിട്ടുണ്ടോ, കുട്ടിയുടെ കിടപ്പ്‌ ഇവയെല്ലാം അറിയാന്‍ ഇതിലൂടെ സാധിക്കുന്നു. മറുപിള്ളയുടെ സ്‌ഥാനം മനസിലാക്കാനും മറുപിള്ള ഗര്‍ഭപാത്രത്തിന്‌ താഴെയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും കഴിയുന്നു. ഈ സ്‌കാനിംഗുകള്‍ ഒന്നും അമ്മയ്‌ക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.
ഡോക്‌ടറെ കണ്ടു തുടങ്ങാം

ഗര്‍ഭധാരണം തിരിച്ചറിയപ്പെടുന്നതോടെ ഗൈനക്കോളജിസ്‌്റ്റിനെ കണ്ടുതുടങ്ങണം. മറ്റ്‌ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ആദ്യ മാസങ്ങളില്‍ മാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ടാല്‍ മതി. ഏഴ്‌ മാസം കഴിഞ്ഞാല്‍ ഡോക്‌ടറെ കാണുന്നത്‌ മാസത്തില്‍ രണ്ടു തവണയാക്കണം. അവസാനത്തെ മാസം എല്ലാ ആഴ്‌ചയിലും പരിശോധനയ്‌ക്കു വിധേയമാകണം. ഗര്‍ഭിണിക്കു പ്രമേഹം, രക്‌തസമ്മര്‍ദം,ഹിമോഗ്ലോബിന്റെ കുറവ്‌ തുടങ്ങിയ പ്രശനങ്ങളുണ്ടോയെന്നറിയാന്‍ ഇടയ്‌ക്കിടെ രക്‌തപരിശോധന ഡോക്‌ടര്‍ നിര്‍ദേശിക്കുന്നു.

ഡോ. രമ ശ്രീജിത്ത്‌

സീനിയര്‍ ഗൈനക്കോളജിസ്‌റ്റ്

@Mangalam

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സംതൃപ്തി കിട്ടുന്നില്ല

ഞാന്‍ 30 വയസുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്കു വല്ലാത്ത വേദനയനുഭവപ്പെടുന്നു. പലപ്പോഴും ലൈംഗികബന്ധം പൂര്‍ണമാകുന്നില്ല. സംതൃപ്തി കിട്ടുന്നില്ല എന്നാണു ഭര്‍ത്താവിന്റെ പരാതി. എന്താണിതിനു പരിഹാരം? വിശദമാക്കി തരാമോ?

= പ്രസവശേഷമുള്ള ലൈംഗികബന്ധം ശാരീരികമായും മാനസികമായും പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഭാര്യ കുഞ്ഞിനു കൂടുതല്‍ ശ്രദ്ധക്കൊടുക്കുമ്പോള്‍ സ്വാഭാവികമായും താല്‍പര്യക്കുറവായി ഭര്‍ത്താവിന് അനുഭവപ്പെടാം. തിരക്കും ഉത്തരവാദിത്തങ്ങളും ഏറുമ്പോള്‍ ലൈംഗിക തീവ്രത കുറയാം. കുഞ്ഞ് അല്‍പം വളര്‍ന്നു നാളുകള്‍ക്കുള്ളില്‍ മിക്കവരിലും സ്വാഭാവികമായി അതു മാറും. ജീവിതത്തിലെ തിരക്കുകള്‍മൂലം ലൈംഗിക താല്‍പര്യം കുറയുന്നതു പരിഹരിക്കാന്‍ ഭാര്യയും ഭര്‍ത്താവും ബോധപൂര്‍വം ശ്രമിക്കണം.

ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ അറിയാതെ യോനീ പേശികള്‍ സങ്കോചിക്കുന്ന വജൈനിസ്മസ് എന്ന അവസ്ഥയിലായാല്‍ ലൈംഗികബന്ധം നടക്കില്ല. ഇത്തരം അവസ്ഥയില്‍ ലൈംഗികബന്ധത്തിനു ശ്രമിക്കുന്നതു വേദനയും അസ്വസ്ഥയുമുണ്ടാക്കും. യോനീ ചെറുതാണെന്നു തോന്നുക, യോനീനാളം വരളുക തുടങ്ങിയവയൊക്കെ വജൈനസ്മസിന്റെ ലക്ഷണങ്ങളാണ്. ലൈംഗീക പൂര്‍വലീലകള്‍ തുടങ്ങുമ്പോള്‍ തന്നെ യോനീ സങ്കോചമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം.

സ്ഥിരമായി യോനീസങ്കോചമുണ്ടാകുന്ന അവസ്ഥയാണ് പ്രൈമറി വജൈനസ്മസ്. മുമ്പു പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീക്ക് അപകടത്തെയോ ശസ്ത്രക്രിയയെയോ തുടര്‍ന്ന് ലൈംഗികബന്ധം അസാധ്യമാകുന്ന വിധം യോനീസങ്കോചമുണ്ടാകുന്നതാണ് സെക്കന്‍ഡറി വജൈനസ്മസ്. ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി, ടെസ്റ്റോസ്റ്റിറോണ്‍, ആന്‍ഡ്രജന്‍ ഹോര്‍മോണ്‍ എന്നിവയുടെ വ്യതിയാനം തുടങ്ങിയവ സെക്കന്‍ഡറി വജൈനസ്മസിനു കാരണമാകാം.

വജൈനസ്മസിനുള്ള കാരണം മനസിലാക്കാന്‍ പങ്കാളികള്‍ ഇരുവരും ഒരുമിച്ചു ഗൈനക്കോളജിസ്റ്റിനെയും സെക്‌സോളജിസ്റ്റിനെയും കാണണം. ഗര്‍ഭപാത്രം തിരിഞ്ഞതോ അണ്ഡാശയമുഴകളോ വന്‍കുടലിന്റെ രോഗങ്ങലോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം.
യോനീസങ്കോചം മാനസിക കാരണം മൂലമാണെങ്കില്‍ മുമ്പേ മനസില്‍ പതിഞ്ഞുപോയ ധാരണകളെ അതിജീവിച്ചാല്‍ തന്നെ മിക്കവാറും പ്രശ്‌നം തീരും. ശാരീരിക പ്രകടനങ്ങളെക്കാള്‍ മാനസിക അടുപ്പവും കരുതലുമാണു സ്ത്രീയെ എളുപ്പം രതിമൂര്‍ച്ഛയിലേക്കും ലൈംഗിക ആസ്വാദനത്തിലേക്കും എത്തിക്കുന്നതെന്നു പുരുഷന്‍ മനസിലാക്കണം. അതിനായി ഭര്‍ത്താവ് നല്ലൊരു കേള്‍വിക്കാരനാകണം. പുരുഷന്റെ മൂഡ് തകര്‍ക്കുന്നവിധത്തിലുളള സംഭാഷണങ്ങള്‍ ഒഴിവാക്കണം. ധൃതി മനസിലാക്കി സഹകരിക്കാന്‍ ഭാര്യയും ശ്രദ്ധിക്കണം. ലാളനകള്‍ കൊണ്ടും മറുപടി കൊടുക്കണം. എന്നാല്‍ പങ്കാളികള്‍ വളരെ സാവധാനത്തില്‍ വേണം ലൈംഗികബന്ധം നടത്താന്‍. ലൈംഗികബന്ധത്തിനു മുമ്പ് ആവശ്യമായ ലൂബ്രിക്കേഷന്‍ നടത്തണം.

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികബന്ധം അസ്വസ്ഥജനകം

ഞാനൊരു കോളജ്‌ അധ്യാപികയാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ 5 വര്‍ഷമായി. ലൈംഗികബന്ധം അസ്വസ്ഥജനകമാണ്‌. വജൈനിസ്‌മസ്‌ എന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. ലൈംഗികബന്ധം എനിക്കിതുവരെ ശരിയായി സാധിച്ചിട്ടില്ല. പല ഡോക്‌ടര്‍മാരെയും മനഃശാസ്‌ത്ര വിദഗ്‌ദരെയും കണ്‌ടു. ഒന്നും ഫലപ്രദമായില്ല. ഇതുമൂലം എന്റെ വിവാഹബന്ധം തകരുകയാണ്‌. ഞാന്‍ എന്താണ്‌ ചെയ്യേണ്‌ടത്‌.

ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികള്‍ സ്വയമറിയാതെയെന്നോണം പ്രവര്‍ത്തിക്കുന്നതാണു വജൈനിസ്‌മസിനു കാരണം. ശാരീരികകാരണങ്ങള്‍ കൊണ്‌ടല്ല ഈ അസ്വസ്ഥത ഉണ്‌ടാകുന്നത്‌. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു സ്വയം രക്ഷപ്പെടാനെന്നോണമാണു യോനീ പേശികള്‍ ചുരുങ്ങി മുറുകുന്നത്‌.

മനസിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗിക വിരക്തി, ഭയം, പാപബോധം, ചെറുപ്പത്തിലുണ്‌ടായിട്ടുള്ള തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്‌മസിനു കാരണമാകാം. സ്‌ത്രീകള്‍ക്കു ലൈംഗിക താത്‌പര്യം ഉണ്‌ടായിരിക്കുകയും എന്നാല്‍ യോനീ പ്രവേശം സാധിക്കാത്തതിനാല്‍ ലൈംഗീകാനന്ദം അനുഭവിക്കാന്‍ കഴിയാതെ വരികയും ചെയ്യും.

ഇതു സ്‌ത്രീയെ കടുത്ത അസ്വസ്ഥതയിലാക്കും. വേണ്‌ടത്ര മനസംയമനത്തോടെയും അവശ്യമായ പൂര്‍വലീലകളോടെയും ബന്ധപ്പെടാന്‍ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു പരിശോധനകള്‍ നടത്തുന്നത്‌ നന്നാവും.

ശരിയായ അവബോധത്തോടെ വിശകലനം ചെയ്‌താല്‍ എന്തുകൊണ്‌ടിതുണ്‌ടാകുന്നു എന്നു സ്വയം മനസിലാക്കാന്‍ കഴിഞ്ഞേക്കാം. മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞുകിടക്കുന്ന ചില ധാരണകളുടെ സ്വാധീനമാണു പലപ്പോഴും വജൈനിസ്‌മസിനു കാരണം. ആ പഴയ ധാരണകളെ ബോധപൂര്‍വം അതിജീവിക്കാനായാല്‍ യോനീ സങ്കോചം ഒഴിവാകും. വേണ്‌ടത്ര യോനീവികാസം നേടാനുള്ള വ്യായാമങ്ങളും രതിതാത്‌പര്യമുണര്‍ത്തുന്ന രീതികളും പരിശീലിക്കുക.

read more
ലൈംഗിക ആരോഗ്യം (Sexual health )

vagina അഥവാ യോനി അല്പം കാര്യങ്ങൾ അറിയാം

സ്ത്രീ പുരുഷ ലൈഗീകവയവങ്ങള്‍ക്ക് പൊതുവായി പറയാവുന്ന ഒരു പ്രധാനഘടകം അത് അടുത്ത തലമുറയുടെ സൃഷ്ട്ടിക്കുവേണ്ടിയുള്ളതനെന്നാണ്. എന്നാല്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്ന ലൈഗീകാവയവങ്ങളും പ്രത്യുല്പതന വ്യവസ്തയുമാണ് സ്ത്രീശരീരത്തിന്റെ പ്രത്യേകത. ലൈഗീകവയവങ്ങളില്‍ തന്നെ ആന്തരീകമെന്നും ഭാഹീകമെന്നുമുള്ള വേര്‍തിരിവ് കാണാം. അണ്ടവഹിനികള്‍, അണ്ടാശയങ്ങള്‍ എന്നിവ ആന്തരീകലൈഗീകവയവങ്ങളില്‍ പെടുന്നു. ഗുഹ്യ രോമങ്ങള്‍ നിറഞ്ഞ യോനീരതീശൈലങ്ങളും, ബാഗാധരങ്ങളുമാണ് ബഹ്യാവയവങ്ങള്‍. സ്തനങ്ങളും, ഇക്കുട്ടത്തില്‍ പെടുന്നു. യോനീമുഖത്തിന് മുകളിലയികാണുന്ന രതിശൈലത്തിനു പുറമേ ചെറുഭഗാധാരം, വലിയഭഗാധാരം, ഭഗശിശ്നിക അഥവാ കൃസരി തുടങ്ങിയവ സ്ത്രീയുടെ ബാഹ്യലൈഗീകാവയവങ്ങളില്‍ പെടുന്നു. മൂത്രദ്വാരവും മലദ്വാരവും ഇതോടൊപ്പം നില്‍ക്കുന്നവയാണ്.

   

താഴെന്നിന്നും മുകളിലേക്ക് തുറക്കാവുന്ന (നിവര്‍ന്നു നില്‍ക്കുമ്പോള്‍ ) ഒരു നാളിയാണ് യോനിയെന്നു പറയാം. ഏതാണ്ട് പത്തു സെന്റിമീറ്റര്‍ നീളമുള്ള ഔര്‍ കുഴലാണ് യൂനീനാളം. ഗര്‍ഭപാത്രത്തെപോലെ ശിശുവിന്റെ വലിപ്പത്തി നനുസരിച്ചു വലിഞ്ഞുമുറുകാനുള്ള ശേഷി ഇതിനുണ്ട്. ജന്മനാതന്നെ യോനിമുഖം കന്യ ചര്‍മ്മം എന്ന ഒരു പടകൊണ്ട് കവിചിതമായിരിക്കും. ഈ പാടയില്‍ത്തന്നെ ഒരു ചെറിയ ദ്വാരം ഉണ്ട്. അതുവഴിയാണ് ആര്‍ത്തവരക്തവും മറ്റും പുറത്തു വരുന്നത്. സ്ത്രീകളില്‍ രതിമൂര്‍ച്ചക്ക് മുഖ്യ പങ്കു വഹിക്കുന്ന ഭാഗശിഷ്നിക ഭാഗദ്വാരത്തിന്റെ മുന്‍ഭാഗത്തെ കോണില്‍ കാണുന്നു.ഭൂരിഭാഗം പേരിലും ചെറിയൊരു കുമിള്‍ പോലെയാണ് ഇത്. ഈ ഭാഗം ഉത്തേജിപ്പിച്ചാല്‍ ലൈഗീകവേളയില്‍ രതിമൂര്‍ച്ച കിട്ടാന്‍ സഹായിക്കും.ഭഗശിഷ്നികക്ക് തൊട്ടുതാഴെയായി യോനീമുഖത്തിന് തൊട്ടു മുകളിലായി മൂത്രദ്വാരം സ്ഥിതിചെയ്യുന്നു. ഇതിനു ചെറിയനീളമേഉള്ളു.

യോനീനാളം നേരിട്ട് ഗര്‍ഭാശയ ഗലത്തിലെക്ക്ആണ് എത്തുന്നത്. പുംബീജങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കടക്കുന്നത്‌ ഒരു മൊട്ടുസൂചിത്തലയോളം വലിപ്പമുള്ള ഈ പ്രവേശന കവാടംവഴിയാണ്. എന്നാല്‍ പ്രസവവേളയില്‍ ഇത് വികസിക്കും.ഗര്‍ഭപാത്രത്തിനു എട്ടു സെന്റിമീറ്ററോളം നീളവും അഞ്ചു സെന്റീ മീറ്ററോളം വീതിയും ഉണ്ട്.

read more
ലൈംഗിക ആരോഗ്യം (Sexual health )

മികച്ച ലൈംഗിക ഉത്തേജനം അനുഭിവിക്കുവാൻ

ലൈംഗീകത അയിത്തം കല്‍പ്പിച്ച്‌ അകറ്റി നിര്‍ത്തേണ്ട ഒന്നല്ല. ചില മൃഗങ്ങളില്‍ ചില കാലകങ്ങളില്‍ മാത്രമാണ്‌ ലൈംഗീക വേഴ്‌ച ന ടത്തുന്നത്‌. പശു, പട്ടി എന്നിവ ഉദാഹരണങ്ങളാണ്‌. എന്നാല്‍ മനു ഷ്യനെ സംബന്ധിച്ച്‌ അങ്ങിനെ ഒരു കലയളവ്‌ ക്ലിപ്‌തപ്പെടുത്തി യി ട്ടി ല്ല . മനുഷ്യന്‌ ലൈഗീക വേഴ്‌ച്‌ക്ക്‌ കാലമോ സമയമോ ക്ലിപ്‌ത പ്പെടുത്തിയിട്ടില്ല. എന്നാലും നമ്മുടെ പൂര്‍വ്വീര്‍ രാത്രി കലങ്ങ ളിലെ സംഭോഗത്തിനു തന്നെയാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.

 

ലൈംഗീക വിഷയങ്ങള്‍ ഇന്നും പലര്‍ക്കും അറുപ്പും വെറുപ്പും ഉള വാക്കുന്നുണ്ട്‌. എന്റെ പല കേസ്സുകളിലും ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ചില പുരുഷന്മാര്‍ക്ക്‌ ഏകദേ ശം മരണാവസനത്തോളം തന്നെ കാമാസക്തിയും, ഉദ്ധാരണ ശേഷി യും കാണാറുണ്ട്‌. എന്നാല്‍ ചില പുരുഷന്മാരില്‍ 50 വയസ്സിനോട ടുത്ത്‌ ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്നുവെങ്കിലും വിഷയത്തിനോടുള്ള താല്‍ പര്യത്തിന്‌ ഒട്ടും കുറവുണ്ടാവില്ല. എന്നാല്‍ ഇന്ന്‌ ചില യുവാ ക്കളില്‍ ഭക്ഷണരീതികൊണ്ടോ മറ്റോ ഉദ്ധാരണ ശേഷിക്കുറവ്‌ കണ്ടു വരുന്നു. യുവാക്കളുടെ മുഷ്ടി മൈഥുനം കൊണ്ട്‌ അവരുടെ ലിംഗ ത്തിന്റെ അടി ഭാഗത്ത്‌ ശക്തിയായി വന്നടിക്കുന്നതുകൊണ്ട്‌ ആ ഭാ ഗത്തെ ഞരമ്പുക ള്‍ക്ക്‌ ക്ഷതം സംഭവിക്കുക മൂലം ഉദ്ധാരണ ശേഷി നഷ്ടപ്പൈറുണ്ട്‌.

ലൈംഗീക സംഭോഗത്തിനു മുമ്പ്‌ സ്‌ത്രീ പുരുഷന്മാര്‍ ശരിയായ രീതി ക്രീഢകളില്‍ പങ്കെടുക്കുന്നില്ല. രതിമൂര്‍ഛ എത്തി കഴിഞ്ഞാല്‍ പി ന്നെ പുരുഷന്മര്‍ തിരിഞ്ഞു കടിക്കുന്നു എന്ന പരാതികളും ഞാന്‍ കേട്ടിട്ടു ണ്ട്‌. മറ്റെല്ലാ വിഷയങ്ങളെപ്പോലെ ഈ വിഷയവും സ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം ചര്‍ച്ച ചെയ്യുകയും, ശരിയായി പ്രതികരി ക്കുകയും വേണം. ഭക്ഷണത്തിന്‌ രുചികുറഞ്ഞാല്‍ പരസ്‌പരം കുറ്റ പ്പെടുത്തുന്നില്ലേ? സാ രിയും സ്വര്‍ണ്ണാഭരണങ്ങളുംമറ്റും ആവശ്യ പ്പെടുന്നില്ല? ഇതുപോലെ തന്നെയല്ലേ നമ്മുടെ ലൈംഗീകതയും കാ ണേണ്ടതുള്ളൂ. ഈ വിഷയ ത്തില്‍ ചില സ്‌ത്രീകള്‍ക്ക്‌ അറപ്പുള്ളതാ യി കണ്ടു വരുന്നു. സ്വന്തം ശരീരഭാഗങ്ങളില്‍ ചിലതിനെ നല്ലതും മ റ്റു ചിലതിനെ ചീത്തയും ആയി കരുതേണ്ടതുണ്ടോ? ആരാണ്‌ നമു ക്ക്‌ ഈ തെറ്റായ സന്ദേശം നല്‍കിത്‌? അത്‌ നമുക്ക്‌ തിരുത്താനകുമോ?

പുരുഷന്മാര്‍ക്ക്‌ ഉത്തേജനം വളരേ വേഗത്തില്‍ സംഭവിക്കുന്നു. അതി നെ തുടര്‍ന്ന്‌ ലിംഗം ഉദ്ധരിക്കപ്പെടുന്നു. ഉദ്ധരിക്കപ്പെടുന്ന ലിംഗം സാധാരണ ലിംഗത്തേക്കാള്‍ അല്‍പം വലിപ്പ വിത്യാസം കാണും. സം ഭോഗത്തിന്‌ ലിംഗത്തിന്റ വലിപ്പ വ്യത്യസത്തിന്‌ അത്ര പ്രാധാന്യം കാണേണ്ടതില്ല. സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതി നാശ്രയിച്ചായി രിക്കും ഇണകളുടെ രതിമൂര്‍ഛയുടെ വിജയം. കാ മോദ്ദീപന സമയത്ത്‌ ലിംഗത്തിന്റെ കോശങ്ങളിലേക്ക്‌ രക്തം തിങ്ങി നിറയുന്നു. തന്മൂലം പുരുഷ ലിംഗം ശക്തിയായി തുടിച്ച്‌ ഉദ്ധരിച്ചു നില്‍ക്കുന്നു. ഈ സമ യത്ത്‌ പുരുഷന്റെ വൃഷ്‌ണങ്ങള്‍ അല്‍പ്‌ം വ ലുതായി ഉരുണ്ട്‌ വൃ ഷ്‌ണ സഞ്ചിയില്‍ നിന്ന്‌ അല്‌പം മുകളിലോട്ട്‌ പൊങ്ങുന്നു. തന്മൂലം വൃഷ്‌ണ സഞ്ചി ചെറുതാകുകയും ചെയ്യുന്നു. ഈ സമയം ഏകദേശം 60% പുരുഷന്മാരുടെ മുലഞെട്ടുകള്‍ വികസിക്കുന്നു. ശുക്ലം പുറത്തേക്ക്‌ ഒഴുകുന്നതിനു വേണ്ടി മൂത്ര നാളി വികസിക്കുന്നു. ശരീരത്തിലുണ്ടാകു ന്ന ബയോളജിക്കല്‍ രാസമാറ്റത്തിന്റെ അനന്തരഫലമായിട്ടാണ്‌ ഇത്ത രം സംഭവങ്ങള്‍ നടക്കുന്നത്‌.

പുരുഷന്റെ മൃദുലമായ സ്‌പര്‍ശനവും, തലോടലും സ്‌ത്രീയെ ഉ ത്തേ ജിപ്പിക്കുകയും, വികാരഭരിതയാക്കുകയും ചെയ്യുന്നു. ചെവി, കയ്യ്‌, കാല്‍ തുടങ്ങിയവ സാവകാശത്തിലേ സ്‌ത്രീകളുടെ ഗുഹ്യ ഭാ ഗങ്ങളില്‍ സ്‌പര്‍ശിക്കുവാന്‍ പാടുള്ളൂ. ക്ലിട്ടോരിയസ്സ്‌ എന്ന സ്‌ത്രീ കളുടെ ഭഗം അതിലോലമാണ്‌. അവിടെ മൃദുവായി സ്‌പര്‍ശി ക്കുന്നതുമൂലം സ്‌ത്രീ വളരെ പെട്ടെന്ന്‌ ഉത്തേജിതയാകുന്നു. ലൈഗീക മരവിപ്പുള്ള ഇത്തരം സ്‌ത്രീകളെ ഇവിടെ സ്‌പര്‍ശിച്ചുകൊണ്ട്‌ വി കാരഭരിതയാക്കാം. ഇന്ന്‌ വിപണിയില്‍ വൈബ്രേറ്റര്‍ എന്ന ഉപക രണം വാങ്ങിക്കുവനാകും. ഈ ഉപകരണം ക്ലിട്ടോരിയസ്സിന്റെ ഭാഗ ത്ത്‌ വെച്ച്‌ പ്രവര്‍ത്തിച്ചാല്‍ സ്‌ത്രീ കള്‍ പെട്ടെന്ന് വികരം കൊണ്ട്‌ ഉത്തേജിതയാകും.

സ്‌ത്രീ ഉത്തേജിതയാകുമ്പോള്‍ അവരുടെ യോനീ ദ്വാരത്തിന്റെ വശങ്ങളില്‍നിന്ന്‌ ഒരു തരം കൊഴുത്ത ദ്രാവകം ഊറി വരുന്നു. യോനി എന്നല്‍ പ്രാണന്‍ എന്നാണര്‍ത്ഥം. പുരുഷ ലിംഗം എളുപ്പ ത്തില്‍ യോനി ദ്വാരത്തില്‍ പ്രവേശിക്കുന്നതിനു വേണ്ടിയാ ണിത്‌ ഈ കൊഴുത്ത ദ്രാവ കം . യോനി ദ്വാരത്തിനു മുകളിലാണ്‌ സ്‌ത്രീയു ടെ മൂത്രനാളി. ഉത്തേജന വേളയില്‍ സ്‌ത്രീകളുടെ മുലകള്‍ക്ക്‌ വലി പ്പം വര്‍ദ്ധിക്കുന്നു. മുലക്ക ണ്ണിനു ചുറ്റുമുള്ള ഇരുണ്ട ഭാഗവും അ വിടെയുള്ള ഞരമ്പുക ളുംക്കൂടി വികസിക്കുന്നു. യോനീ ദ്വാരത്തി ന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. ഈ സമയം ഗര്‍ഭപാത്രം ചുരുങ്ങുക യും വികസിക്കുകയും മുകളിലേ ക്ക്‌ കയ റുകയും ചെയ്യന്നു. Labia Majora പൊങ്ങി വന്ന്‌ നിരപ്പാകുന്നു. Labia minora രക്തം വന്ന്‌ നിറ യുകയും, വികസിക്കുകയും ചെയ്യുന്നു. ക്ലിട്ടോറിയസ്സ്‌ വലിപ്പം വെ യ്‌ക്കുന്നു. ഗൂഹ്യ ഭാഗങ്ങളിലേക്ക്‌ രക്തം തള്ളികയറുന്നു. ഈ സമ യം സ്‌ത്രീ പുരുഷന്മാരുടെ ശരീര പേശികള്‍ വലിഞ്ഞു മുറുകുക യും, ശ്വസന നിരക്കും, രക്ത സമ്മര്‍ദ്ദവും, ഹൃദയ മിടിപ്പവും കൂടു കയും ചെയ്യുന്നു.

പല വിധ സംഭോഗ രീതികള്‍ ഉണ്ടല്ലോ. അവ വിസ്‌താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നതല്ല. അത്‌ പല സ്ഥലങ്ങളില്‍ നിന്ന്‌ സുലഭമാണ്‌. അതിന്റെ ന്യൂനതകളും ഗുണങ്ങളും ഇവിടെ പരമാര്‍ശിക്കുന്നില്ല. അത്തരം ഒരു ലേഖന പരമ്പരയല്ല ഞാനുദ്ദേശിക്കുന്നത്‌

read more
Kegel എക്സസൈസ്സ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷമുള്ള വയർ കുറയാൻ സൂപ്പർ വ്യായാമങ്ങൾ; വീട്ടിൽ തന്നെ ചെയ്യുന്നവിധം അറിയാം

ഗർഭകാലത്ത് സാധാരണഗതിയിൽ 12 മുതൽ 15 കിലോ വരെ ഭാരം കൂടാറുണ്ട്. ഗർഭപാത്രം, മറുപിള്ള, ഗർഭസ്ഥശിശു എന്നിവയുടെ ഭാരത്തോടൊപ്പം കുഞ്ഞിന് ആദ്യ സമയങ്ങളിലേക്കുള്ള കരുതലായുള്ള കൊഴുപ്പുനിക്ഷേപവും ചേരുന്നതാണ് ഈ ഭാരം. പ്രസവശേഷം ഏകദേശം ആറു മാസം കഴിഞ്ഞിട്ടും ശരീരഭാരം കുറഞ്ഞിട്ടില്ലെങ്കിൽ വ്യായാമം കുറഞ്ഞെന്നോ ആവശ്യത്തിലുമധികം കാലറി ശരീരത്തിലെത്തിയെന്നോ അനുമാനിക്കാം.

ഊർജസാന്ദ്രവും പ്രോട്ടീൻ സമ്പന്നവുമായ ഭക്ഷണങ്ങൾ നിത്യഭക്ഷണത്തിന്റെ ഭാഗമല്ലാതിരുന്ന കാലത്ത് പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കാനും പാലൂട്ടാനുമായി അമ്മയ്ക്ക് അധികകാലറിയുടെ ആവശ്യമുണ്ടായിരുന്നു. അതിന്റെ ഭാഗമായി രൂപപ്പെട്ടതാകണം പ്രസവരക്ഷയെന്ന പേരിലുള്ള നെയ്യും ഉയർന്ന കാലറി ഭക്ഷണങ്ങളും.

ഇന്നത്തെക്കാലത്ത് ഇത്രയധികം നെയ്യുടെയും കൊഴുപ്പിന്റെയുമൊന്നും ആവശ്യമില്ല. പ്രസവരക്ഷയെന്ന പേരിൽ അമിതമായി ഉള്ളിലെത്തുന്ന കാലറികളാണ് പഴയ ശരീരഭാരത്തിലേക്കു
പോകാൻ മിക്കവർക്കും തടസ്സമാകുന്നത്. പിന്നെ, വ്യായാമക്കുറവും.

പ്രസവശേഷം ചെയ്യാം ഈ വ്യായാമങ്ങൾ

പ്രസവം കഴിഞ്ഞ് 56 ദിവസം അനങ്ങാതെ ഇരിക്കണമെന്നാണ് പഴയകാല ചിട്ട. പക്ഷേ, ഇത്രയും ദിവസം യാതൊരു അനക്കവുമില്ലാതെ കിടപ്പും ഇരിപ്പും മാത്രമായി കഴിയുന്നത് ശരിയല്ല. ഇതു ഭാവിയിൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കാം.

ഡയഫ്രമാറ്റിക് ബ്രീതിങ് വ്യായാമങ്ങൾÐശ്വാസം ആഴത്തിൽ ഉള്ളിലേക്കെടുത്ത് പുറത്തേക്കു വിടുന്ന വ്യായാമം

പെൽവിക് ഫ്ളോർ എക്സർസൈസ് അഥവാ കീഗൽസ് വ്യായാമം

അടുപ്പിച്ചുള്ള പ്രസവങ്ങൾ, കൂടുതൽ തവണ പ്രസവിക്കുക പോലുള്ള സാഹചര്യങ്ങളിൽ ഇടുപ്പുഭാഗത്തെ പേശികൾക്ക് ബലക്ഷയം സംഭവിക്കാം. ഇങ്ങനെയുള്ളപ്പോൾ ചുമയ്ക്കുകയോ തുമ്മുകയോ പോലുള്ള ചെറിയ സമ്മർദത്തിൽ പോലും അനൈശ്ചികമായി മൂത്രം പുറത്തേക്കു വരാം. ഇതു തടയാനായി പെൽവിക് ഫ്ളോർ പേശികളെ അയച്ചുമുള്ള കീഗൽ വ്യായാമങ്ങൾ ശീലിക്കുക.

നടത്തം, ഒാട്ടം, സുംബ, നീന്തൽ പോലുള്ള എയ്റോബിക് വ്യായാമങ്ങൾ : ഇവ പ്രസവശേഷമുള്ള ഭാരം കുറയ്ക്കലിന് ഉത്തമമാണ്. ആദ്യഘട്ടത്തിൽ ലഘുവായി തുടങ്ങാം. സൈക്ലിങ്ങും നീന്തലുമൊക്കെ ചെയ്യാം.

പേശികളെ ബലപ്പെടുത്താം

ഉദരഭാഗത്തും നടുവിലും ഇടുപ്പിനു ചുറ്റുമുള്ള പേശികളെയാണ് കോർ പേശികൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രസവം കഴിയുന്നതോടെ ഈ കോർ പേശികളെല്ലാം ബലക്ഷയം വന്ന അവസ്ഥയിലായിരിക്കും. ഇവയെ ശക്തിപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ നടുവേദനയ്ക്കും മറ്റു പ്രശ്നങ്ങൾക്കുമുള്ള സാധ്യത കൂടുതലാണ്. പെൽവിക് ടിൽറ്റ്, ബ്രിഡ്ജിങ്, ക്രഞ്ചസ്, പ്ലാങ്ക്, ലെഗ് റെയ്സസ് എന്നിവ വീട്ടിൽ ചെയ്യാവുന്ന കോർ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളാണ്.

ഡയസ്റ്റാസിസ് റെക്ടൈ

ഗർഭകാലത്ത് കുഞ്ഞിനെ വയറിനുള്ളിൽ ഉൾക്കൊള്ളിക്കാനായി വയറിന് ഇരുവശത്തുമുള്ള പേശികൾ (അബ്ഡോമിനസ് റെക്ടസ് പേശികൾ) ഇരുഭാഗത്തേക്കും തള്ളി ഒരു വിടവ് രൂപപ്പെടുകയും അവയ്ക്കു നടുവിലുള്ള ലീനിയ ആൽബ എന്ന ഒരുകൂട്ടം കോശങ്ങൾ വലിഞ്ഞ് കുഞ്ഞിന് വേണ്ട ഇടം ഒരുക്കുകയും ചെയ്യുന്നു. ചിലരിൽ ഇരുവശത്തുമുള്ള പേശികൾക്കിടയിലെ വിടവ് കൂടുതലായിരിക്കും. ഇതിനെയാണ് ഡയസ്റ്റാസിസ് റെക്ടൈ എന്നു പറയുന്നത്. ഇതുമൂലം നടുവേദനയും ഉദരഭാഗത്ത് ബലക്കുറവും അനുഭവപ്പെടാം. ഈ വിടവ് തനിയെ ശരിയാകാറാണ് പതിവ്. എന്നാൽ ചില പ്രത്യേക വ്യായാമങ്ങൾ ഈ വിടവ് മാറി പേശികൾ വേഗം അടുക്കാൻ സഹായിക്കും.

∙ പെൽവിക് ടിൽറ്റ്സ് ഒാൺ ഹാൻഡ്സ് ആൻഡ് നീസ്:

ആഴത്തിൽ ശ്വാസമെടുക്കുക. കീഗൽ പേശികളെ ഞെരുക്കിക്കൊണ്ട് ശ്വാസം പുറത്തേക്കുവിടുക. വീണ്ടും ശ്വാസമെടുത്ത് പൂർവസ്ഥിതിയിലെത്തുക. 10 തവണ ആവർത്തിക്കാം.

∙ നീലിങ് ലെഗ് ആൻഡ് ആം എക്സ്റ്റൻഷൻ വിത്ത് നീ ടാപ്: ശ്വാസം പുറത്തുവിട്ടുകൊണ്ട് വയർഭാഗത്തെ പേശികളെ ഉള്ളിലേക്കു (നടുവിന്റെ ഭാഗത്തേക്ക്) വലിക്കുക. അങ്ങനെതന്നെ നിന്നുകൊണ്ട് ശ്വാസമെടുക്കുക, വലതു കൈ മുന്നോട്ടു നീട്ടിപ്പിടിക്കുക, ഇടതുകാൽ പിന്നിലേക്കും നീട്ടിപ്പിടിക്കുക. ശ്വാസം പുറത്തുവിട്ട് വലതുകൈമുട്ട് കൊണ്ട് ഇടതു കാൽമുട്ടിൽ തട്ടുക. ശ്വാസം അകത്തേക്ക് എടുത്ത് പൂർവസ്ഥിതിയിലെത്തുക. രണ്ടു വശത്തും മാറിമാറി 10 തവണ ചെയ്യാം.

∙ സിംഗിൾ ലെഗ് റീച്ച് ലയിങ് ഒാൺ ബാക്ക് :

മലർന്നുകിടന്ന് ഇടുപ്പുഭാഗം അനക്കാതെ ശ്വാസം പുറത്തുവിട്ടുകൊണ്ട് ഇടംകാൽ നീട്ടുക. ശ്വാസം എടുത്ത് പൂർവസ്ഥിതി എത്തുക. 10 തവണ ചെയ്യാം.

∙ സിÐകർവിങ് :

22222

രണ്ടു കൈ കൊണ്ടും രണ്ടു കാലിന്റെയും മുട്ടിനു താഴ്ഭാഗത്തായി പിടിക്കുക. നടു വളയരുത്. കാലിന്റെ ഉപ്പൂറ്റിഭാഗം മാത്രം തറയിൽ തൊട്ടിരുന്നാൽ മതി. വയർ കാലിയാകുംവരെ ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് പിന്നിലേക്ക് ആയുക. 20Ð30 സെക്കൻഡ് തുടരുക. ശേഷം പൂർവസ്ഥിതിയിലെത്താം.

ഡയസ്റ്റാസിസ് റെക്ടൈ ഉള്ളവർ ക്രഞ്ചസ്, പ്ലാങ്ക്സ് എന്നീ വ്യായാമങ്ങൾ ചെയ്യാത്തതാണ് സുരക്ഷിതം.

പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസ് പ്രസവശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് കിരീടം ചൂടിയ വാർത്ത നാം കണ്ടതാണ്. പ്രസവശേഷമുള്ള വണ്ണവും വയറും കുറയ്ക്കാവുന്നതേയുള്ളൂ, നിങ്ങൾ മനസ്സുവയ്ക്കണമെന്നു മാത്രം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. റോയ് ആർ. ചന്ദ്രൻ

അസോസിയേറ്റ് പ്രഫസർ

ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ

ഗവ. മെഡിക്കൽ കോളജ്,
കോഴിക്കോട്

 

read more
ഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

കാരറ്റ്, ചീര, മുട്ട; മുടി വളർച്ചയ്ക്കും കൊഴിച്ചിൽ തടയാനും ചില സൂപ്പർ ഭക്ഷണങ്ങൾ

ശരീരസൗന്ദര്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് മുടിയുടെ ഭംഗി. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവ മുടിയുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് കാലറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവ മുടിക്ക് പ്രധാനമാണ്.

വൈറ്റമിൻ ബി–12, ബയോട്ടിൻ, മാംസ്യം, അയൺ എന്നിവയാൽ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിൻ. മുടിക്ക് വേണ്ടുന്ന ഒരു ജീവകമാണ് ബയോട്ടിൻ. വെള്ളത്തിൽ ലയിക്കുന്ന ഒരു ബി വൈറ്റമിനാണിത്. കൂൺ, അവക്കാഡോ, മുട്ട, സോയാബീൻ, നട്സ്, സാൽമൺ എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഇരുമ്പ് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സി ആവശ്യമാണ്. ചെറുനാരങ്ങാ, മൂസംബി, ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കിവി, മുന്തിരി എന്നിവയിൽ വൈറ്റമിൻ സി ധാരാളമുണ്ട്.വൈറ്റമിൻ സി രോഗപ്രതിരോധശേഷി കൂട്ടി കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. കൊളാജന്‍, ആരോഗ്യമുള്ള മുടി, ചർമം, നഖങ്ങൾ എന്നിവയ്ക്ക് അത്യാവശ്യമാണ്.

കാരറ്റ്, ചീര, ഇലക്കറികൾ എന്നിവയിൽ വൈറ്റമിൻ എ ധാരാളമായിട്ടുണ്ട്. വൈറ്റമിൻ എ തലയോട്ടിയിൽ സേബം ഉൽപാദിപ്പിക്കുന്നു.  ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയാണ് റാഗി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മുടിയെ കരുത്തുറ്റതാക്കുന്നെങ്കിൽ ബദാമിന്റെ  പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണിത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ തകറാറ് മുടി കൊഴിച്ചിലിന് കാരണമാകും. അയഡിൻ  അടങ്ങിയ കടൽ വിഭവങ്ങൾ (മത്തി, അയല, ചൂര) ഭക്ഷണത്തിന്റെ ഭാഗമാക്കു ക. ദിവസേന രണ്ട് ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കുക. കൃത്യമായ വ്യായാമം ശരീരത്തിൽ രക്തയോട്ടം ത്വരിതപ്പെടുത്തി മുടി വളർച്ചയെ സഹായിക്കും.

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ  ന്യൂട്രിഷനിസ്‌റ്റ്

എസ് യു ടി ഹോസ്‌പിറ്റൽ

തിരുവനന്തപുരം

read more
ലൈംഗിക ആരോഗ്യം (Sexual health )

മനസ്സിന്റെ തടസ്സങ്ങൾ മറികടക്കാം; പൂർവലീലകളിൽ ശ്രദ്ധിക്കാം: ലൈംഗികത ആനന്ദാനുഭൂതിയാകാൻ….

രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസിക നിലപാടുകളാണെന്നറിയുക.

പ്രശ്നങ്ങളറിയാം

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ. ഉത്തേജനം ലഭിക്കാത്ത അവസ്ഥ. വേദനയോടുകൂടിയ ലൈംഗികബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന ലൈംഗിക പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിത പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

രണ്ടു കാരണങ്ങൾ

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

ശാരീരികമായ കാരണങ്ങൾ

∙ ഹോർമോൺ അസന്തുലിതാവസ്ഥ

∙ പ്രമേഹം

∙ ആർത്തവവിരാമം

∙ ലഹരിവസ്തുക്കളുടെ ദുരുപയോഗം

∙ തൈറോയ്ഡ് പ്രശ്നങ്ങൾ

∙ വജൈനിസ്മസ് എന്ന അവസ്ഥ

∙ ലൈംഗികരോഗങ്ങൾ

മനസ്സിന്റെ തടസങ്ങൾ

സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ, കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം. പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ ലൈംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

ലൈംഗികതയോടുള്ള അമിതഭയത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനിപേശികളിൽ സങ്കോചം ഉണ്ടായി ലൈംഗികബന്ധം വേദനാജനകമാകാം. അതു ലൈംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ /ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരുമായോ /പങ്കാളിയുമായോ മാനസികവും വൈകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതു മൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. ലൈംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിത പങ്കാളിയോട് വൈകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യസ്തമായ ലൈംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാരോ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള ലൈംഗികതയുടെ താളം തെറ്റിക്കാം.

ലൈംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ.

ആൻഹിഡോനിയ എന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്. സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ വേണ്ട രീതിയിൽ അനുഭവിക്കുവാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും ലൈംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

സ്ത്രീകളിലുള്ള കുറ്റബോഝം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ/ അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവാഹേതര ലൈംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ ലൈംഗികബന്ധം. വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ. പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ ലൈംഗികാഗ്രഹം ഇല്ലാതെയാക്കാം.

സുരക്ഷിതത്വമില്ലായ്മ (Insecurity feeling) ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ ലൈംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

യോനിവരൾച്ച, യോനിസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ ലൈംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും ലൈംഗിക വിരക്തി, ഭയം, ഇവ വർദ്ധിപ്പിക്കുന്നതിനും കാരണാകുന്നു.

ആർത്തവ വിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും വൈകാരിക മാറ്റങ്ങളും ലൈംഗിക താൽപര്യത്തെ ബാധിക്കുന്നു. അതുപോലെ തന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

പരിഹാരമാർഗങ്ങൾ

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിൽ ആഴത്തിലുള്ള തീവ്രപ്രണയത്തിന്റെ പവിത്രമായ ഒന്നു ചേരലാണു സെക്സ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ലൈംഗികതയ്ക്കു തടസ്സമാകുന്ന മാനസിക പ്രശ്നങ്ങളെ വലിയൊരളവോളം നീക്കാൻ ഉപകരിക്കും.

സെക്സ് പൂർണമായും ആസ്വദിക്കുവാൻ പറ്റണമെങ്കിൽ രണ്ടു വ്യക്തികളും ഒരേ മനസ്സോടുകൂടി ശരീരത്തോടുകൂടി ഒന്നായി ചേരണം. സ്വന്തം ജീവിതപങ്കാളിയായ സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുരുഷനും, തന്റെ ഇണയെ മനസ്സാക്കി സ്ത്രീയും പ്രവർത്തിക്കേണ്ട വിധം ഇനി പറയാം.

ആശയവിനിമയം

ഭാര്യയോട് /പങ്കാളിയോടു നന്നായി സംസാരിക്കുക, എത്രത്തോളം അവളെ പ്രണയിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. പറയുക. അവളുടെ ഹൃദയത്തിന്റെ വാതിലുകൾ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവൾക്കു വേണ്ട ആത്മവിശ്വാസം കൊടുക്കുക. തിരിച്ചും ഇതേപോലെ പ്രവർത്തിക്കുക.

മോശം വാക്കുകൾ ദേഷ്യം, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ രണ്ടുകൂട്ടരും കിടപ്പറയ്ക്കു പുറത്തു വയ്ക്കുക.

ലൈംഗിക ശുചിത്വം, പരസ്പരം പാലിക്കുക.

കിടപ്പറയിലേക്കു പോകുന്നതിനു മുമ്പുതന്നെ എല്ലാ ദിവസവും ദമ്പതികൾ ഒരുമിച്ചിരിക്കണം. പരസ്പരം കേൾക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തിൽ ലൈംഗികതയുടെ മുഖ്യ ധർമം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂർവം കേൾക്കുക. പ്രശ്നങ്ങൾ എന്തു തന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നൽകുക.

പുരുഷൻ കിടക്കയിൽ ചെന്നയുടൻ നേരേ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക.

ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും രതിബിന്ദുക്കളെയും അടുത്തറിഞ്ഞു പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്സ് ആസ്വാദ്യകരമാവൂ. അതിനായി സ്ത്രീശരീരം എന്തെന്ന് പുരുഷനും പുരുഷശരീരം എന്തെന്ന് സ്ത്രീയും മനസ്സിലാക്കാൻ ശ്രമിക്കുക.

ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും തുറന്ന ഇടപെടലും ലൈംഗികതയിലുള്ള പരസ്പര ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു സെക്സ് ആസ്വദിക്കാൻ അനിവാര്യമാണ്.

പൂർവലീലകളിൽ പുതുമ

പുരുഷൻ സാവധാനത്തോടെ മാത്രം ലൈംഗികതയിലേക്കു കടക്കുക. പൂർവലീലകളിലൂടെ (Foreplay) സ്ത്രീയെ പരമാവധി ഉത്തേജിപ്പിക്കുക. പുരുഷൻ പൂർവലീലകളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ലൈംഗികജീവിതം കൂടുതൽ ആഹ്ലാദകരമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താൽപര്യങ്ങൾ ചോദിച്ചറിയുക.

സെക്സിനു മുൻപു സ്ത്രീകളോടുളള കരുതലും ലാളനയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്സിനു ശേഷമുള്ള കരുതലും.

സ്ത്രീയുടെ ജീവിതത്തിൽ ലൈംഗികത മാത്രമല്ല അവൾ ആഗ്രഹിക്കുന്നത്. പ്രണയവും തലോടലും കൈകൾ കോർത്തുപിടിക്കുന്നതും ചുംബിക്കുന്നതും എല്ലാം അവൾ ആഗ്രഹിക്കുന്നു. തന്റെ പുരുഷന്റെ കൈക്കുള്ളിൽ സുരക്ഷിതയാണ് എന്നുള്ള തോന്നൽ അവൾക്ക് ഉളവാകും വിധത്തിൽ പ്രവർത്തിക്കുക. ഇതെല്ലാം സ്ത്രീക്കു നൽകുവാൻ പുരഷൻ തയാറാകണം.

പുരുഷന്റെ തകർപ്പൻ പ്രകടനത്തെക്കാൾ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും കൊണ്ടുള്ള സ്നേഹപൂർണമായ ലാസ്യമാണ് ലൈംഗികബന്ധത്തിലും ദാമ്പത്യത്തിലും സ്ത്രീ ആഗ്രഹിക്കുന്നത്.

സംശയരോഗം, വിഷാദം, ഉത്കണ്ഠ, ആൻഹിഡോനിയ പോലുള്ള അവസ്ഥകൾ, മറ്റു മനോരോഗങ്ങൾ മുതലായവ അനുഭവിക്കുന്ന സ്ത്രീകൾക്കു പ്രശ്നപരിഹാരത്തിനു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാം.

ലൈംഗികതയും അതിനോടനുബന്ധിച്ച അനുഭൂതിയും കാലത്തിനും പ്രായത്തിനും അതീതമാണ്. ലൈംഗികതയോടുള്ള വിരക്തി താൽപര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസ്സിൽ ഒട്ടേറെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ കറക്ട് ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളേയുള്ളൂ. ലൈംഗികതയിൽ അതിനായി വേണ്ടപക്ഷം മനഃശാസ്ത്ര വിദഗ്ധന്റെയോ സെക്സോളജിസ്റ്റിന്റെയോ സഹായം തേടാം.

പങ്കാളികൾക്കു പരസ്പരം താൽപര്യമുള്ളതെന്തും സെക്സിൽ അനുവദനീയമാണ്. എത്രത്തോളം സെക്സ് ആസ്വദിക്കാൻ സാധിക്കുന്നുവെന്നു തുറന്നു സംസാരിക്കുക. വിലങ്ങായി നിൽക്കുന്ന ഏതു മാനസിക പ്രശ്നങ്ങളെയും പരസ്പരം സഹകരണത്തോടെ പരിഹാരിക്കാം.

ഇതരബന്ധങ്ങൾ ഉണ്ടാകുന്നത്?

ദാമ്പത്യത്തിനു പുറത്ത് മറ്റു ബന്ധങ്ങൾ വർധിച്ചു വരുന്നുണ്ട്. ദാമ്പത്യത്തിലെ പരാജയങ്ങളോ അസ്വാരസ്യങ്ങളോ മാത്രമാണ് ഇതിനു കാരണമെന്നു പലരും വിശ്വസിക്കുന്നുണ്ടെങ്കിലും പുറത്തു നിന്നും ലഭിക്കുന്ന മാനസിക പിന്തുണ മുതൽ പുതുമതേടൽ വരെ അതിനു കാരണമാകാറുണ്ട്. ഓഫീസ് ജീവിതത്തിലും പുറത്തും കാണുന്ന സ്ത്രീപുരുഷന്മാർ പരസ്പരം അവരവരുടെ മികച്ച പെരുമാറ്റവും രൂപവുമാണ് പ്രദർശിപ്പിക്കുന്നത്. പരസ്പരം കേൾക്കാനും ആശ്വസിപ്പിക്കാനും ഇരുവരും തയാറാവും. പരസ്പരമുള്ള ആശ്വാസമാകലിൽ തുടങ്ങുന്ന സൗഹൃദം പ്രണയമോ ക്രമേണ ശാരീരികബന്ധമോ ആയി പരിണമിക്കുകയും ചെയ്യാം.

ആനന്ദം തിരിച്ചുപിടിക്കാൻ ടെക്നിക്കുകൾ

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും ആനന്ദദായകമാണ് ലൈംഗികത. പിന്നീട് ക്രമേണ അതിന്റെ രസം നഷ്ടപ്പെട്ടുപോകുന്നവർ ഒട്ടേറെയാണ്. ശരീരത്തിലുള്ള കൗതുകങ്ങളും മാനസികമായ കെട്ടുറപ്പും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലൈംഗികതയെ പതിവു ചിട്ടവട്ടങ്ങളുടെ പുറത്തേയ്ക്കു പറിച്ചു നടുന്നതിലൂടെ ലൈംഗികാനന്ദം തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സെക്സിനായി സ്ഥലം, സമയം, രീതി എന്നീ മൂന്നു കാര്യങ്ങൾ ബോധപൂർവം മാറ്റുന്നതു വളരെയധികം പ്രയോജനപ്പെടും. രാത്രിയിലുണ്ടായിരുന്ന സെക്സ് പകൽ പരീക്ഷിക്കും പോലെ, കിടപ്പു മുറിയിൽ നിന്നും മറ്റൊരിടത്തേക്കു മാറും പോലെ പുതുമകള്‍ പരീക്ഷിക്കാം. ആനന്ദം തിരിെകപ്പിടിക്കാം.

ഡോ. സന്ദീഷ് പി.ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഗവ. മെന്റൽ ഹൽത് സെന്റർ

കോഴിക്കോട്.

read more
ലൈംഗിക ആരോഗ്യം (Sexual health )

തേൻ മുതൽ കുങ്കുമപ്പൂവ് വരെ

തേൻ മുതൽ കുങ്കുമപ്പൂവ് വരെ: ആയൂർവേദം പറയുന്ന 10 ലൈംഗിക ഉത്തേജക മരുന്നുകൾ

ശ്രുതിമധുരമായ ഗാനം പോലെയാകണം ദാമ്പത്യം. ഇതിലെ ശ്രുതിയാണ് ലൈംഗികത. അതിൽ തകരാറുകൾ സംഭവിച്ചാൽ ഗാനത്തിന്റെ മാധുര്യവും ഇമ്പവും കുറയും. ലൈംഗികപ്രശ്നങ്ങൾ പലതും തുടക്കത്തിലെ തിരിച്ചറിയുകയും പരിഹാരം തേടുകയും ചെയ്താൽ പരിഹരിക്കാവുന്നതേയുള്ളൂ. വാജീകരണം എന്ന വിഭാഗത്തിലാണ് ലൈംഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ ആയുർവേദം നിർദേശിക്കുന്നത്. പല പരിഹാരമാർഗങ്ങളും വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്നതുമാണ്. പ്രശ്നം ഉണ്ടെങ്കിൽ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം വേണ്ടത്. പലപ്പോഴും സ്വന്തം പ്രശ്നം പങ്കാളിയുടെ മേൽ ചുമത്താനുള്ള ശ്രമം ഉണ്ടാകാറുണ്ട്. ഇത് ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്താനുള്ള കാരണമായി വരെ മാറാം.

പലരും പുറത്ത് പറയാൻ പോലും മടിക്കുന്ന പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പരിഹാരങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് അറിയാം.

1. പെട്ടെന്ന് അണയുന്ന സന്തോഷം

രതി പൂർണമായി ആസ്വദിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ പ്രധാനം സ്ഖലനവുമായി ബന്ധപ്പെട്ടവയാണ്. ശീഘ്ര സ്ഖലനം, സ്വപ്ന സ്ഖലനം, സ്ഖലന സ്തംഭനം ഇ ങ്ങനെ പലതരം പ്രശ്നങ്ങളാണ് പുരുഷന്മാരെ അലട്ടുന്നത്. ഇതിന് പൊതുവായി നിർദേശിക്കാവുന്ന ഒന്നാണ് കുറുന്തോട്ടി കഷായം.

∙ കുറുന്തോട്ടി വേരൊടെ ഇടിച്ചുപിഴിഞ്ഞ നീര് തിളപ്പിച്ച് ദിവസം 100 മില്ലിഗ്രാം വീതം രാവിലെയും വൈകുന്നേരവും ഒരാഴ്ചത്തേക്ക് കഴിക്കുന്നത് നല്ലതാണ്.

∙ പത്തു ഗ്രാം ത്രിഫലചൂർണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി അത്താഴത്തിനു ശേഷം ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നത് സ്ഖലന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമാണ്.

∙ ലൈംഗിക ഉത്തേജനക്കുറവ് അനുഭവപ്പെടുന്നവർക്ക് രാമച്ചവും ചന്ദനവും ചേർത്തരച്ച് തേനിൽ ചേർത്ത് കഴിക്കാം. ലൈംഗിക ബന്ധത്തിന് അരമണിക്കൂർ മുൻപെങ്കിലും കഴിക്കണം. ഇത് പുരുഷനും സ്ത്രീക്കും കഴിക്കാവുന്നതാണ്.

ഉണരാൻ വൈകുമ്പോൾ

ജനിതകപരമായ കാരണങ്ങളാലും മറ്റു രോഗങ്ങൾ മൂല വും ഉദ്ധാരണക്കുറവ് ഉണ്ടാകാം. പ്രസന്നമായ അന്തരീക്ഷവും ദമ്പതികൾ തമ്മിലുള്ള മാനസിക പൊരുത്തവും നല്ല ലൈംഗികതയ്ക്ക് ആവശ്യമാണ്. മനസ്സിൽ വെറുപ്പോ ദേഷ്യമോ സൂക്ഷിച്ച് കിടപ്പുമുറിയിലേക്ക് കടക്കരുത്. അപ്പോൾ ചെയ്യുന്നതെല്ലാം ‘യാന്ത്രികമായി’ പോകും. ഇത്തരം അന്തഃസംഘർഷങ്ങൾ ഉദ്ധാരണത്തെ ബാധിക്കുമെന്ന് മനസ്സിലാക്കുക. നല്ല ആശയവിനിമയം ദമ്പതികൾക്കിടയിൽ ഉണ്ടാകണം. പറഞ്ഞിട്ട് മനസ്സിലാകുന്നതു പോലെ മധ്യമവും പറയാതെ മനസ്സിലാക്കുന്നത് ഉത്തമവും ആണെന്ന് തിരിച്ചറിയുക. പങ്കാളിയുടെ മൂഡ് സ്വിങ്സ് കൃത്യമായി പരസ്പരം മനസ്സിലാക്കാൻ കഴിയുമ്പോഴാണ് ലൈംഗികത ശ്രുതിമധുരമായ ഗാനമായി മാറുന്നത്.

ആരോഗ്യം ലൈംഗികതയിൽ പ്രധാന ഘടകമാണ്. പൊണ്ണത്തടി ചിലരിൽ ലൈംഗികശേഷിക്കുറവിന് കാരണമാകാറുണ്ട്. മതിയായ വ്യായാമം, ഉറക്കം, ദുർമേദസ്സ് ഒഴിഞ്ഞ ശരീരം ഇവയൊക്കെ ചിട്ടയായ ജീവിതക്രമം കൊണ്ട് സ്വന്തമാക്കേണ്ടത്. പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളുണ്ടെങ്കിലും ആരോഗ്യത്തിലേക്ക് കുറുക്കുവഴികളില്ല എന്നത് മനസ്സിലാക്കുക.

മതിയായ ആരോഗ്യമുണ്ടായിട്ടും ഉദ്ധാരണ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഭക്ഷണത്തിലെ ചില ക്രമീകരണങ്ങൾ കൊണ്ട് മാറ്റം സ്വന്തമാക്കാൻ കഴിയും. ലൈംഗിക ഉത്തേജകങ്ങളായ ഭക്ഷണം പകരുന്ന ഊർജം പ്രധാനമാണ്. അവ എതൊക്കെയന്ന് മനസ്സിലാക്കാം.

∙ നാടൻ കോഴിയിറച്ചിയും കോഴിമുട്ടയും നേന്ത്രപ്പഴവുമൊക്കെ ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.

∙ വൈറ്റമിൻ ഇ ചേർന്ന പഴങ്ങളും ധാന്യങ്ങളും ഒക്കെ ലൈംഗികശേഷി വർധിപ്പിക്കുന്നവയാണ്. സ്ട്രോബറി, ബ ദാം, അവക്കാഡോ, ചോക്‌ലെറ്റ്, നിലക്കടല, വനില, ജാതിക്ക, ഇഞ്ചി തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു

∙ ഒരുചെറിയ സ്പൂൺ വീതം െനല്ലിക്കാപ്പൊടിയും കൽക്കണ്ടവും ഒരു ചെറിയ സ്പൂൺ തേനിൽ ചാലിച്ച് ഉറങ്ങാൻ സമയത്തു സ്ഥിരമായി കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗിക ബലക്കുറവിനുള്ള പരിഹാരമാണ്. ഉത്തേജനക്കുറവുള്ള സ്ത്രീകൾക്കും ഇത് സേവിക്കാം.

∙ വീട്ടിലുണ്ടായ ഇളം വെണ്ടയ്ക്ക ഒന്നോ രണ്ടോ രാവിലെ പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യദായകവും ലൈംഗിക ഉണർവ് പകരുന്നതുമാണ്.

∙ പാലും പാലുൽപന്നങ്ങളും ലൈംഗിക ഉത്തേജനത്തിന് കാരണമാകുന്നുണ്ട്. രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്. പാലിൽ ചില ചേരുവകൾ കൂടി ചേര്‍ന്നാൽ ഫലം വർധിക്കും. പാലിൽ ഉണക്കമുന്തിരി ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് ലൈംഗിക ഉത്തേജനം വർധിപ്പിക്കും. ആടിന്റെ പാലാണെങ്കിൽ ഗുണം കൂടും.

4. അണുബാധയെ നേരിടാം

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ലൈംഗിക പ്രശ്നങ്ങൾ അധികമായി അലട്ടുന്നത്. പക്ഷേ, പ്രശ്നങ്ങൾ പുറത്തു പറയാൻ മടി സ്ത്രീകൾക്കാണ് കൂടുതൽ.

∙ അണുബാധ അകറ്റാൻ ത്രിഫലക്കഷായം നല്ലതാണ്. സ്ത്രീ ലൈംഗികാവയവങ്ങൾ ത്രിഫലക്കഷായം ഉപയോഗിച്ചു കഴുകുന്നത് അണുബാധകളെ ഒരുപരിധി വരെ തടയും. സ്വാഭാവിക ആരോഗ്യം നിലനിർത്താനും നല്ലതാണ്.

∙ നാൽപാമര ചൂർണം കഷായമാക്കി അതുകൊണ്ട് സ്വകാര്യഭാഗങ്ങൾ കഴുകുന്നത് ചുവപ്പ്, ചൂട്, പുകച്ചിൽ ഇവ ഒഴിവാക്കാൻ സഹായിക്കും.

∙ രാമച്ചം, ചന്ദനം, പതിമുഖം, ദേവദാരു എന്നീ ഔഷധങ്ങളിട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നതും കഴുകുന്നതും ശരീരത്തിന്റെ ദുർഗന്ധം അകറ്റും.

∙ യോനിഭാഗത്ത് വേദന അനുഭവപ്പെടുന്നവർക്ക് പശുവിൻപാലും തേങ്ങാപ്പാലും 100 മില്ലി വീതം ചേർത്ത് തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് ദിവസം രണ്ടു നേരമായി കഴിക്കാം.

∙ 50 മില്ലി കരിമ്പിൻ നീരിൽ അമുക്കുരം പൊടി ചേർത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് വെള്ളപോക്ക് കുറയ്ക്കാൻ നല്ലതാണ്.

∙ ത്രിഫല, ചിറ്റമൃത് തുടങ്ങിയവ ചേർത്ത് തിളപ്പിച്ച വെള്ളം തണുപ്പിച്ച് യോനി കഴുകുന്നത് വെള്ളപ്പോക്ക് മൂലമുള്ള അസ്വസ്ഥകൾ ശമിപ്പിക്കും.

∙ കൊത്തമല്ലി, ജീരകം, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് തുല്യമായി ശര്‍ക്കര ചേർത്തു പത്തു ഗ്രാം വീതം രണ്ടു നേരമായി കഴിക്കുന്നതും വെള്ളപോക്ക്

പരിഹരിക്കാൻ നല്ലതാണ്.

∙ എള്ള്, ഗോതമ്പ്, നേന്ത്രപ്പഴം, തേങ്ങ, വെളുത്തുള്ളി ഇവ ലൈംഗിക ഹോർമോണുകൾക്ക് ഉത്തേജനം പകരുന്നവയാണ്. ഇവയൊക്കെയും പൊതുവായി നിർദേശിക്കാവുന്ന പരിഹാരമാർഗങ്ങളാണ്. എന്നാൽ രോഗാവസ്ഥകളിൽ വൈദ്യസഹായം തേടുക തന്നെ വേണം.

5. ഹോ… എന്തൊരു േവദന

ലൈംഗികബന്ധസമയത്തും ആർത്തവകാലത്തുമുള്ള അ മിത വേദന അലട്ടുന്ന സ്ത്രീകൾ നിരവധിയാണ്. വേദന രോഗമല്ല. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണമാകാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. അതുകൊണ്ട് വേദനയ്ക്ക് ഡോക്ടറെ കാണുന്നതാണ് നല്ലത്. എന്നാൽ വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന വേദനസംഹാരികളെക്കുറിച്ച് ആയുർവേദം പറയുന്നുണ്ട്.

∙ ആർത്തവകാലത്ത് കഠിനമായ വേദന അലട്ടുന്നവർ ഒരു പിടി ഉലുവ അല്ലെങ്കിൽ എള്ള് എടുത്ത് അഞ്ചു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം മുക്കാൽ ഗ്ലാസാക്കി വറ്റിച്ചു കുടിക്കുന്നത് വേദന ശമിപ്പിക്കും.

∙ ആർത്തവത്തിന് രണ്ടു മൂന്നു ദിവസം മുൻപ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. ആർത്തവത്തിന് മൂന്നു ദിവസം മുൻപ് ത്രിഫല കഷായം പോലെയുള്ള മരുന്നുകൾ കഴിക്കുന്നത് വിരേചനത്തിന് നല്ലതാണ്. ഒഴിഞ്ഞ വയർ ആർത്തവ വേദനകൾ കുറയ്ക്കും.

∙ യൂറിനറി ഇൻഫക്‌ഷൻ അലട്ടുന്നവരിലാണ് പൊതുവേ ലൈംഗികബന്ധത്തിനിടെ വേദന ശക്തമായി അനുഭവപ്പെടുന്നത്. വ്യക്തിശുചിത്വം പാലിക്കുക. ഒപ്പം ചെമ്പരത്തി കഷായം സേവിക്കാം.

അഞ്ചു ചെമ്പരത്തി പൂവ് അഞ്ച് ഗ്ലാസ് വെള്ളത്തിലിട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കുക. പൂവ് മാറ്റിയ ശേഷം ഒരു നാരങ്ങയുടെ നീര് ഒഴിക്കുക. ഇതിൽ അൽപം ഉപ്പും പഞ്ചസാരയും ചേർത്തിളക്കി അൽപാൽപമായി കുടിക്കുന്നത് മൂത്രത്തിലെ അണുബാധ തടയും.

ഉത്തേജക മരുന്നുകൾ

പാല്, തേൻ, വെണ്ണ, കരിമ്പിൻ നീര്, ഉഴുന്ന്, കുങ്കുമപ്പൂവ്, ശതാവരി, അടപതിയൻ കിഴങ്ങ്, ഞെരിഞ്ഞിൽ, അമുക്കുരം, നായ്ക്കുരണ, നെല്ലിക്കാത്തോട്, കുറുന്തോട്ടി, ചിറ്റീന്തൽപഴം തുടങ്ങിയവ ലൈംഗിക ഉത്തേജക കാരകങ്ങളായി ആയുർവേദം കരുതുന്നു.

ഇവ ചേർത്ത നിരവധി ഔഷധങ്ങളുണ്ട്. പക്ഷേ, ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വൈദ്യനിർദേശപ്രകാരം കഴിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പൊതുവായ നിർദേശം സാധ്യമല്ല.

തെറ്റിദ്ധാരണ മാറ്റാം

ലൈംഗികബന്ധത്തിന്റെ ദൈർഘ്യം മണിക്കൂറുകൾ അല്ലമറിച്ച് മൂന്ന് മുതൽ പതിമൂന്ന് മിനിറ്റ് വരെയാണ് എന്നാണ് ആയുർവേദം പറയുന്നത്. പുരുഷ ലൈംഗിക അവയവത്തിന്റെ നീളത്തെ സംബന്ധിച്ചും തെറ്റിധാരണയുണ്ട്.

ഏഴു മുതൽ 16 സെൻറീമീറ്റർ വരെയാണ് ഉദ്ധരിച്ച ലിംഗത്തിന്റെ സ്വാഭാവികമായ നീളം. അഞ്ചു സെന്റിമീറ്റർ ആണ് യോനിയുടെ സംവേദനക്ഷമമായ ഭാഗം. ആത്മവിശ്വാസമാണ് പ്രധാനം. മറ്റ് തെറ്റിധാരണകൾ ഉണ്ടെങ്കിൽ മനസ്സിൽ നിന്നു നീക്കികളയണം.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഹരികുമാർ ഭാസ്കർ
മെഡിക്കൽ സൂപ്രണ്ട്
കെ.എൻ.എം. എൻഎസ്എസ് ആയുർവേദ ഹോസ്പിറ്റൽ
വള്ളംകുളം, തിരുവല്ല
ഡോ. പി.എം. മധു
അസിസ്റ്റന്റ് പ്രഫസർ, ഗവൺമെന്റ് ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ.

read more
1 70 71 72 73 74 79
Page 72 of 79