close

blogadmin

ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കുറിക്കുവാൻ നോക്കുന്നവർ ആണോ നിങ്ങൾ

വെളുപ്പിനെ നാലരയ്ക്ക് എഴുന്നേറ്റ് വർക്ഔട്ട് ചെയ്തിട്ടും പേരിനു മാത്രം ഭക്ഷണം കഴിച്ച് ആവോളം പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലേ..? എ​ന്നാൽ ജിമ്മിൽ കാശു കളയുന്നതിനും ഇഷ്ടമുള്ള ഭക്ഷണങ്ങളോടെല്ലാം ഗുഡ്ബൈ പറയുന്നതിനും മുമ്പ് ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. വെറും ദിവസങ്ങൾ കൊണ്ടു തന്നെ മാറ്റം തിരിച്ചറിയാം. അടുക്കളയില്‍ തന്നെ ലഭ്യമാകുന്ന സാധാരണ പച്ചക്കറികളും മറ്റുമാണ് മാജിക് േപാലെ വണ്ണം കുറയാൻ സഹായിക്കുന്നവ. കാണാം ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആ പത്തു ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്…

ഉരുളക്കിഴങ്ങ്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണത്രേ ഉരുളക്കിഴങ്ങ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്സും കുറഞ്ഞ അളവില്‍ കലോറിയുമുള്ള ഉരുളക്കിഴങ്ങ് മെറ്റാബോളിസത്തെ സുഗമമാക്കുകയും ഭാരം വർധിക്കുന്നതിനെ തടയുകയും ചെയ്യും. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പ്ലേറ്റ് കഴിച്ചാൽ വയർ നിറയുമെങ്കിലും വെറും 100 കലോറി മാത്രമേ പ്രദാനം ചെയ്യുകയുള്ളു.

ഇഞ്ചി

വണ്ണം കുറയണമെങ്കിൽ വൈകാതെ ഇഞ്ചിയുമായി കൂട്ടുകൂടുന്നതാണ് നല്ലത്. ഒരു കഷ്ണം ഇഞ്ചി തേനിൽ ചേർത്തു കഴിച്ചുകൊണ്ട് ഒരുദിവസം തുടങ്ങാം. ഇതിലടങ്ങിയിരിക്കുന്ന വൊളറ്റൈൽ ഓയിൽ മെറ്റാബോളിസത്തെ ത്വരിതപ്പെടുത്തി വണ്ണം കുറയാൻ സഹായിക്കും. ‌‌

നാരങ്ങാവെള്ളം

മിക്ക അടുക്കളകളിലും സുലഭമമാണ് നാരങ്ങ. കുടവയര്‍ കുറയ്ക്കാൻ നാരങ്ങയ്ക്കുള്ള കഴിവ് പരസ്യമാണ്. നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

വാട്ടർ മെലൺ

തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.

വെള്ളരിക്ക

കണ്ണിനു മുകളിലെ കറുപ്പകറ്റാനും സലാഡിനിടയിലിടാനും മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാമ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ശരീരത്തിനു ലഭിക്കൂ.

വെളുത്തുള്ളി

വണ്ണം കുറയണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവര്‍ ആഹാരത്തിൽ വെളുത്തുള്ളിയും ഉൾപ്പെടുത്തുന്നതു നല്ലതാണ്. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബീൻസ്

ചിലർക്കു ബീൻസ് കഴിക്കുന്നത് ഇഷ്ടമേയല്ല. എന്നാൽ ബീൻ വണ്ണം കുറയ്ക്കുമെന്നു കേട്ടാലോ? നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ബീൻസ് ദഹനപ്രക്രിയയെ സുഗമമാക്കുകയും ഇവയിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ഏറെ നേരത്തേക്ക് വയർ നിറഞ്ഞ അവസ്ഥയുണ്ടാക്കുകയും ചെയ്യും.

മഞ്ഞൾ

അടുക്കളകളിലെ അവിഭാജ്യ ഘടകമായ മഞ്ഞളിനും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന സർക്യുമിൻ കൊഴുപ്പിനു കാരണമായ ലെപ്റ്റിനും ഒപ്പം ഇൻസുലിനും കുറയ്ക്കും.

കൂവക്കിഴങ്ങ്

ഭാരം കുറയ്ക്കേണ്ടവർ ഡയറ്റിൽ കൂവക്കിഴങ്ങിനെയും ഉൾപ്പെടുത്താം. ധാരാളം പ്രൊട്ടീൻ അടങ്ങിയ കലോറി തീരെ കുറഞ്ഞ കൂവ വണ്ണം കുറയ്ക്കാൻ ഫലപ്രദമാണ്.

ക്യാരറ്റ്

കലോറിയും കൊഴുപ്പും തീരെ കുറഞ്ഞ ക്യാരറ്റ് മെറ്റാബോളിസം വർധിപ്പിക്കും. ദിനവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി അമിതഭാരം കുറയുകയും ചെയ്യും.

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ

വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും എന്തിന് സര്‍ജറി നടത്തുന്നത് പോലും. സീറോ സൈസ്ഡ് നായികമാർ തരംഗമാകുന്ന, മെലിഞ്ഞതാണ് സൗന്ദര്യം എന്നു വിശ്വസിച്ചു ജീവിക്കുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് ഒരു കൂട്ടരുടെ കഥ മാത്രം. മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കോലുപോലെ ഇരിക്കുന്നു എന്ന് പറഞ്ഞ് ഇവർ പരാതിപ്പെടുമ്പോൾ ശരിയാണ് അല്‍പ്പം വണ്ണം ഉള്ളതാണ് ഭംഗി എന്ന് മിക്ക ആളുകളും പറയും.

അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം എന്നതാണ് വാസ്തവം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. എങ്കിലും ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.

ബ്രെയിൻ ഫുഡ് മാത്രമല്ല ബ്രേക്ക് ഫാസ്റ്റ് നമ്മുടെ ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ബ്രേക്കഫാസ്റ്റ് വളരെ പ്രധാനമാണ്. പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. മാത്രമല്ല ആഹാരത്തിന് കൃത്യമായ സമയം പാലിക്കണം.

ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.

ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.

ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.

ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.

ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും

വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.

നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്

ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം

ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ്. എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.

തൈറോയ്ഡ്, പ്രമേഹം എന്നിവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് ന്ന്നായിരിക്കും.

ഭക്ഷണം ‘റിച്ച്’ ആക്കൂ

വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. അവയെ നമുക്ക് അനാവശ്യ കൊഴുപ്പില്ലാത്ത റിച്ച് ഭക്ഷണം എന്നു പറയാം. കൊഴുപ്പ് നീക്കാത്ത പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, ചോറ് തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, വറുത്ത സ്‌നാക്‌സ്, ചീസ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തടി കൂഡട്ടാൻ സഹായിക്കുന്നവയാണ്. കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, ചോറ് എന്നിവയും വണ്ണം വയ്ക്കാന്‍ സഹായിക്കും. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് വണ്ണം വയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.

ഇറച്ചിയില്‍ തന്നെ ചുവന്ന ഇറച്ചികള്‍ വണ്ണം കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്.

അലോപ്പതി പറയുന്നത്

അലോപ്പതിയിലെ മരുന്നുകളൊന്നും തന്നെ പാർശ്വഫലങ്ങളില്ലാതെ വണ്ണം കൂട്ടില്ല. എന്തുകൊണ്ടാണ് വണ്ണം വയ്ക്കാത്തത് എന്നു കണ്ടുപിടിക്കുകയാണ് അലോപ്പതി ചെയ്യുന്നത്. പാരമ്പര്യം, പോഷകാഹാരക്കുറവ്, സമയത്ത് ആഹാരം കഴിക്കാതിരിക്കുക, ഉറക്കകുറവ്, മറ്റസുഖങ്ങള്‍ എന്നിവയാണ് ശരീരം മെലിയുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. തോളെല്ല് പൊങ്ങിനില്‍ക്കുന്നത് സൗന്ദര്യത്തിന് മാറ്റുകൂട്ടുമെന്ന ധാരണയിലാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍. ശരീരം മെലിയുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് ശരീരത്തിന്‍റെ തൂക്കം കുറയുന്നുണ്ടോ എന്നതാണ്. വിപണിയില്‍ ലഭിക്കുന്ന ഒരു മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന്‌ അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്‌.

വ്യക്തികളുടെ ശരീരത്തില്‍ എത്ര കലോറി ആവശ്യമാണ്‌, എന്തൊക്കെ ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചാണ്‌. ശരീരത്തില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ഊര്‍ജ്‌ജം തിരികെ ലഭിക്കാന്‍ മാത്രം ആഹാരം കഴിച്ചാല്‍ മതിയാകും. ആവശ്യത്തിന്‌ മാത്രം ആഹാരം കഴിക്കുക. ശരീരം മെലിഞ്ഞതാണെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക. അമിതാഹാരത്തിലൂടെയാണ്‌ പ്രധാനമായും അമിത വണ്ണം ഉണ്ടാകുന്നത്. ഇപ്പോഴുള്ള ആഹാരരീതിയും, ജീവിത ശൈലിയും, വ്യായാമക്കുറവും ശരീരം തടിവയ്‌ക്കാന്‍ കാരണമാകുന്നു.

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, അമിതമായ മസാലകളുടെ ഉപയോഗം എന്നിവ കുറയ്‌ക്കുക. ഇവയെല്ലാം നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നില്ല എങ്കില്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌. കലോറി കൂറഞ്ഞ പഴങ്ങളും, പച്ചക്കറികളും, ആവിയില്‍ വേവിച്ച ആഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി വയ്‌ക്കും എന്ന്‌ പേടിച്ച്‌ ആഹാരം വേണ്ട എന്നു വയ്‌ക്കുന്നത്‌ അബദ്ധമാണ്‌. ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കി പട്ടിണി കിടക്കാന്‍ ശ്രമിക്കരുത്‌. അതു മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴിവയ്ക്കും.അരി ആഹാരം വേണ്ട എന്നു വയ്‌ക്കരുത്‌. മിതമായ രീതിയില്‍ ഉപയോഗിക്കാം.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മെലിഞ്ഞു നീണ്ട കാലുകൾ പറയുടെയും ഒരു ഇഷ്ടം ആണ്

നീണ്ടു മെലിഞ്ഞ് ഭംഗിയുള്ള കാലുകള്‍ ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്‌നമായിരിക്കും. ഇത് സൗന്ദര്യത്തിന്റെ ഒരു അളവുകോല്‍ കൂടിയാണ്.
ചിലരുടെ ദേഹത്തിന് വണ്ണം കുറവാണെങ്കിലും കാലുകള്‍ തടിച്ചായിരിക്കും. ഇത് ഇഷ്ടമുള്ള പല വസ്ത്രങ്ങളും അണിയുവാന്‍ ഒരു തടസം തന്നെയാണ്.
മെലിഞ്ഞതു കൊണ്ടായില്ല, നല്ല ഉറപ്പും കാലുകള്‍ക്ക് വേണം. ഇത് ആരോഗ്യത്തിന്റെ ഒരു അളവുകോല്‍ കൂടിയാണ്.

മെലിഞ്ഞു ഭംഗിയുള്ള, അതേ സമയം ഉറപ്പുള്ള കാലുകള്‍ ലഭിക്കാനുള്ള ചില വഴികളെപ്പറ്റി അറിയൂ.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

നടക്കുന്നത് കാലുകളുടെ ആരോഗ്യത്തിനും ഭംഗിയ്ക്കുമുള്ള നല്ലൊരു വഴിയാണ്. കാലുകളിലെ കൊഴുപ്പ് കുറയും. കാലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.

Daily Rashi Phalam: 12 രാശിയില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് നല്ല നാള്‍

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

ഓടുന്നത് കാലുകളിലെ കൊഴുപ്പു കുറയാനും കാലുകള്‍ ഭംഗിയാകാനുമുള്ള നല്ലൊരു വഴിയാണ്. ശരീരത്തിന് ആകെയുള്ള നല്ലൊരു വ്യായാമം.

കുഞ്ഞിന്റെ ഉറക്കം കൂടിയാലും കുറഞ്ഞാലും ശ്രദ്ധിക്കണം

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

സൈക്കിള്‍ ചവിട്ടുന്നത് കാലുകളുടെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ്. സൈക്കിള്‍ ചവിട്ടുന്നതു വഴി ഒരു മണിക്കൂറില്‍ 500-600 കലോറി കത്തിപ്പോകുന്നു.

പ്രായം പത്ത് കുറക്കുമെന്ന് ഉറപ്പ് നല്‍കും ഔഷധങ്ങള്‍

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പൈലേറ്റ് വ്യായാമങ്ങള്‍ കാലുകളുടെ വണ്ണം കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. കാലുകള്‍ സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കാലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് നീങ്ങുന്നു.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പ്രോട്ടീനുകള്‍ കഴിയ്ക്കുന്നത് കാലുകള്‍ക്ക് ഉറപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി മസിലുകള്‍ക്ക് ഉറപ്പും ശക്തിയും ലഭിയ്ക്കും. മുട്ട, മുളപ്പിച്ച ധാന്യങ്ങള്‍, ചിക്കന്‍, പാല്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പഴങ്ങളും പച്ചക്കറികളും കാലുകളുടെ വണ്ണം കൂട്ടാതെ തന്നെ ഉറപ്പുള്ള മസിലുകള്‍ നല്‍കും.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

ധാരാളം വെള്ളം കുടിയ്ക്കുക. കാലുകളിലെ കൊഴുപ്പു നീക്കാനുള്ള ഒരു വഴിയാണിത്.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പുറത്തു നിന്നുള്ള ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക. ഇതില്‍ കൊഴുപ്പും എണ്ണകളും ധാരാളം അടങ്ങിയിട്ടുണ്ട്.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

പട്ടിണി കിടന്ന് തടി കൂട്ടരുത്. ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ ആര്‍ത്തിയുണ്ടാകും. വാരിവലിച്ച് കഴിയ്ക്കാന്‍ ഇടയാകും. ഇത് ശരീരത്തിന്റെയും ഒപ്പം കാലുകളുടേയും തടി കൂട്ടും.

മെലിഞ്ഞു നീണ്ട കാലുകള്‍ വേണ്ടേ?

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിച്ചാലും ഫലം ലഭിക്കാന്‍ അല്‍പം സമയം പിടിച്ചെന്നു വരും. പെട്ടെന്ന് ഫലം കണ്ടില്ലെന്നോര്‍ത്ത് നിരാശരായി ശ്രമത്തില്‍ നിന്നും പിന്‍തിരിയേണ്ടതില്ല.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )

സംതൃപ്തം ആയ ലൈംഗിക ജീവിതം

മനസിന്റെ സ്നേഹമാണ് സെക്സിന്റെയും കുടുംബ ബന്ധങ്ങളുടേയും അടിത്തറ.മനസ് സന്തോഷകരമാകണമെങ്കിൽ രതിയിൽ തൃപ്തി വേണം. ആ തൃപ്തിയുടെ പേരാണ് രതിമൂർച്ഛ.

രതി എന്നും ഒരു വിസ്മയമാണ്. മാന്ത്രികമായ ഒരു അനുഭൂതി. സ്ത്രീക്കും പുരുഷനും അത് ശരീരത്തിന്റെയും മനസിന്റെയും ആഘോഷമാണ്. ജീവൻ തുടർന്നും നിലനിൽക്കുന്നതിനുവേണ്ടിയുള്ള പ്രത്യുൽപാദനം എന്നതാണ് പ്രകൃതി സെക്സിലൂടെ നടപ്പിലാക്കുന്ന ധർമം. എന്നാൽ അതിന് മനുഷ്യനെ പ്രേരിപ്പിക്കുന്നതിനായി വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ഒരു പരമാനന്ദം പ്രകൃതി നമ്മnുടെ ശരീരത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നു. ഈ പരമാനന്ദം അന്വേഷിച്ചുള്ള സവിശേഷ യാത്രയാണ് ഓരോ ലൈംഗികബന്ധവും.

അനുഭൂതിയുടെ രഹസ്യചെപ്പ്

പുരാണത്തിൽ രതി കാമദേവന്റെ ഭാര്യയാണ്. അവരുടെ ക്രീഡ സ്ത്രീ-പുരുഷന്മാരുടെ ഉള്ളിൽ പരസ്പരം ഇഷ്ടം ജനിപ്പിക്കുകയും ലൈംഗികാനന്ദം അനുഭവിക്കുന്നതിനുള്ള ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു എന്നാണ് സങ്കൽപ്പം. രതിക്രീഡയിലൂടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അനുഭൂതിയുടെ രഹസ്യചെപ്പ് തുറക്കപ്പെടുന്ന ദിവ്യമുഹൂർത്തത്തെ ശാസ്ത്രലോകം രതിമൂർച്ഛ എന്നു വിളിക്കുന്നു. ‘കാമം കൊണ്ട് വീർക്കുക എന്നർഥമുള്ള ഓർഗാവോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓർഗാസം എന്ന വാക്കുണ്ടായിരിക്കുന്നത്.

സെക്സിനെ പരമാനന്ദകരമായ അനുഭവമാക്കിതീർക്കുന്നത് രതിമൂർച്ഛയാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ എന്താണ് രതിമൂർച്ഛ, യഥാർഥത്തിൽ അങ്ങനെ ഒന്നുണ്ടോ, അത് പുരുഷന്മാർക്ക് മാത്രമുള്ളതല്ലേ, തുടങ്ങിയ പല സംശയങ്ങളും വാദപ്രതിവാദങ്ങളും രതിമൂർച്ഛയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുമുണ്ട്. പുതിയ പഠനങ്ങളും വിവാദങ്ങൾക്ക് തീ കൊളുത്തുക തന്നെയാണ് ചെയ്യുന്നത്, പ്രത്യേകിച്ച് സ്ത്രീകളുടെ രതിമൂർച്ഛയുടെ കാര്യത്തിൽ. സ്ത്രീകൾക്ക് രതിമൂർച്ഛ എന്നൊരു അനുഭവം തന്നെ ഇല്ല എന്ന് വാദിക്കുന്നവർ ധാരാളം.

ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രഫസറും ശാസ്ത്രതത്ത്വാനേഷകയുമായ ഡോ. എലിസബത്ത് എ. ലോയ്ഡ് സ്ത്രീകളുടെ രതിമൂർച്ഛയെ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു രസത്തിനു വേണ്ടിയുള്ളത് എന്നാണ്. എന്നാൽ ലൈംഗികബന്ധമെന്നത് ആഹ്ലാദമായി മാറണമെങ്കിൽ സ്ത്രീയും പുരുഷനും രതിമൂർച്ഛയിലേക്ക് എത്തണം എന്ന കാര്യത്തോട് യോജിക്കുന്നവരാണ് ഭൂരിപക്ഷവും.

എന്താണ് രതിമൂർച്ഛ?

എന്താണെന്ന് മറ്റൊരാളോട് പൂർണമായും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി എന്നാണ് വിവിധ സർവേകളിൽ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും അവരുടെ രതിമൂർച്ഛാനുഭവത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. മനുഷ്യശരീരങ്ങൾ തമ്മൽ ഒട്ടേറെ സാമ്യതകളുണ്ടെങ്കിലും രതിമൂർച്ഛയെന്നത് ഓരോരുത്തരിലും വ്യത്യസ്തമായാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

പുരുഷന്മാർക്ക് സാധാരണഗതിയിൽ സ്ഖലനത്തോടൊപ്പമാണ് രതിമൂർച്ഛയുണ്ടാകുന്നത്. ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ നിന്നും ശുക്ലം പുറത്തേക്ക് ഒഴുകുന്നതുകൊണ്ട് പുരുഷരതിമൂർച്ഛയ്ക്ക് തിരിച്ചറിയാവുന്ന തെളിവുണ്ട്. എന്നാൽ സ്ത്രീയുടേത് അത്ര തെളിവുകളുള്ളതല്ല, അതുകൊണ്ടുതന്നെ എന്താണ് രതിമൂർച്ഛയെന്ന അറിവും അതുണ്ടായോ എന്ന അന്വേഷണവും ഉണ്ടെങ്കിലേ സ്ത്രീകളുടെ രതിമൂർച്ഛ മനസിലാക്കാനാകൂ.

ചിലർക്ക് ഷോക്കുപോലെ അടിവയറ്റിൽ ശക്തിയായ ഒരു തരിപ്പും, ഒരുതരം കുടഞ്ഞെറിയലുമൊക്കെയാണ്. മറ്റു ചിലർക്കാകട്ടെ ഉടലാകെ വüലിഞ്ഞ് മുറുകുന്ന, നെഞ്ചിടിപ്പ് പെരുമ്പറപോലെയാകുന്ന, ശ്വാസം വരെ നിലച്ച് മറ്റെല്ലാം മറന്ന് പോകുന്ന സുഖകരമായ ഒരു അവസ്ഥയാണ്. വേറെ ചിലർക്ക് ശരീരമാകെ രോമങ്ങൾ എഴുന്നു നിൽക്കുകയും വിരൽത്തുമ്പു മുതൽ മുടിത്തുമ്പുവരെ ശരീരത്തിന്റെ ഓരോ ഇഞ്ചിലും ഇളം ചൂട് അനുഭവപ്പെടുകയും അരക്കെട്ട് പിടിച്ചു നിർത്താനാകാത്ത വിധം വിറയ്ക്കുകയും തുടകൾക്കിടയിലെ മാംസപേശി വലüിഞ്ഞുമുറുകുകയും ചെയ്യുമ്പോൾ യോനിക്കകത്തും ചുറ്റിനുമുള്ള മാംസപേശികൾ താളാത്മകമായി സങ്കോചിക്കുകയും വികസിക്കുകയും ചെയ്യും. സ്തനങ്ങൾ ദൃഢമായി ഞെട്ടുകൾ എഴുന്ന് നിൽക്കും. മുലഞെട്ടുകൾക്ക് ചുറ്റിനുമുള്ള ‘ഏരിയോളയ്ക്ക് നിറം മാറ്റം ഉണ്ടാകുമെന്നും പറയുന്നു.

സെക്സിനിടയിൽ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം കൂടി സംഭവിച്ച് പലപ്പോഴും ഒരൽപ്പനേരത്തേക്ക് കാഴ്ച തന്നെ ഇല്ലാതായ്പ്പോകുന്ന അവസ്ഥയും പലർക്കും രതിമൂർച്ഛാവേളയിൽ സംഭവിക്കാറുണ്ടെന്ന് സെക്സ് തെറപ്പിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. കെ. പ്രമോദ് പറയുന്നു.

പരമാനന്ദത്തിനു പിന്നിൽ

സ്ത്രീ ഉത്തേജിതയാകുമ്പോൾ വസ്തീഭാഗത്തിനു (പെൽവിസ്) ചുറ്റുമായി പേശീസമ്മർദം രൂപപ്പെടുന്നു. ഈ സമ്മർദം രതിമൂർച്ഛയിലൂടെ അലിഞ്ഞ് പോകുന്നു. ഈ സമ്മർദം ഒഴിഞ്ഞുപോകുന്നതോടൊപ്പം തന്നെ വിവിധ ഹോർമോണുകളുടെ ഒരു കുത്തൊഴുക്കുതന്നെ ശരീരത്തിലുണ്ടാകുന്നു. ഇതിൽ അനുഭൂതി മുതൽ ആലസ്യം സൃഷ്ടിക്കുന്ന ഹോർമോണുകൾ വരെ ഉണ്ട്. ഇതിനാലാണ് മറ്റൊന്നിൽ നിന്നും ലഭ്യമാകാത്ത പരമാനന്ദം രതിമൂർച്ഛയിലൂടെ അനുഭവിക്കാനാകുന്നതെന്നു പ്രസിദ്ധ ലൈംഗികശാസ്ത്ര ഗവേഷകരായ വില്യം എച്ച്. മാസ്റ്റേഴ്സ്, വെർജീനിയ ഇ. ജോൺസൺ തുടങ്ങിയവർ പറയുന്നു. പങ്കാളിയുമൊത്തുള്ള ലൈംഗികബന്ധത്തിലൂടെ മാത്രമല്ല സ്വയംഭോഗത്തിലൂടെയും രതിമൂർച്ഛ കൈവരിക്കുന്നതിനു തടസമില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.

സ്ത്രീകൾക്ക് രണ്ടു തരത്തിലുള്ള രതിമൂർച്ഛയുണ്ടാകുന്നു എന്ന് ആദ്യമായി പറഞ്ഞത് മനഃശാസ്ത്രവിശകലനത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രോയ്ഡാണ്. ഭഗശിശ്നിക യുടെ ഉത്തേജനം വഴýി ക്ലിറ്റോറിയൽ ഓർഗാസവും യോനീനാളിയിൽ നടത്തുന്ന ഉത്തേജനത്തിലൂടെ വജൈനൽ (ജി- സ്പോട്ട്) ഓർഗാസവും. പക്ഷേ പിന്നീടുണ്ടായ പഠനങ്ങൾ ഈ വേർതിരിവിനെ തള്ളിക്കളയുന്നു.

രസഞരമ്പുകളുടെ കേന്ദ്രം

എണ്ണായിരത്തിലധികം നാഡികൾ കേന്ദ്രീകരിക്കപ്പെടുന്ന ഭാഗമാണ് ഭഗശിശ്നിക. ഇത് ലിംഗത്തിലുള്ളത്രയോ അതിലധികമോ വരുമെന്നും കരുതുന്നു. ഈ ഞരമ്പുകൾ യോനിയുടെ ഉൾഭിത്തികളിലേക്ക് നീളുന്നുണ്ടെന്നും അതിനാൽ സംഭോഗവേളയിൽ യോനീനാളി ഉത്തേജിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന രതിമൂർച്ഛ യഥാർഥത്തിൽ ഭഗശിശ്നികയുടെ ഉത്തേജനം വýഴി തന്നെയാണ് സംഭവിക്കുന്നതെന്നും മാസ്റ്റേഴ്സും ജോൺസണും പറയുന്നു. അതിനാൽ സ്ത്രീകൾക്ക് രതിമൂർച്ഛ ആസ്വദിക്കുന്നതിനുള്ള സാധാരണ മാർഗം ഭഗശിശ്നിക ഉത്തേജിപ്പിക്കപ്പെടുക എന്നതാണെന്നും എൺപതു ശതമാനം സ്ത്രീകൾക്കും ഈ ഉത്തേജനം രതിമൂർച്ഛയ്ക്ക് ആവശ്യമാണെന്നും അവർ വാദിക്കുന്നു.

ഓരോ സ്ത്രീയുടേയും ലൈംഗികഉത്തേജനകേന്ദ്രം വ്യത്യസ്തമായേക്കാം. എന്നിരുന്നാലും ഭഗശിശ്നിക ലൈംഗിക അനുഭൂതി ഉണർത്തുന്ന കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഭാഗം തന്നെയാണ്.

ആ സമയത്തെ മാറ്റങ്ങൾ

പുരുഷന്റേതുപോലെ പ്രത്യക്ഷത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല പല സ്ത്രീകളുടേയും ലൈംഗിക ഉത്തേജനത്തിന്. എന്നിരുന്നാലും പൊതുവിൽ ഉത്തേജിതയായ സ്ത്രീയുടെ യോനീദളങ്ങൾ വികസിക്കുകയും നനവുള്ളതാകുകയും ചെയ്യും. ഭഗശിശ്നികയും വികസിക്കും. പുരുഷന്റെ ഉദ്ധാരണത്തിന് തുല്യമായ അവസ്ഥയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഇണയെ സ്വീകരിക്കാൻ തക്കവണ്ണം സ്ത്രീയുടെ ശരീരം പാകമായിരിക്കുന്നു എന്നതിന്റെ സൂചനയായി ഈ മാറ്റത്തെ സ്വീകരിക്കാവുന്നതാണ്.

സംഭോഗവേളയിൽ സ്ത്രീയുടെ ലൈംഗികസുഖം അതിന്റെ പാരമ്യത്തിലെത്തി രതിമൂർച്ഛ അടുക്കാറാകുമ്പോൾ ഭഗശിശ്നിക ഉള്ളിലേക്ക് അൽപമൊന്ന് മുറുകി വലിയുകയും രതിമൂർച്ഛ ശമിക്കുന്നതുവരെ ആ നിലയിൽ തുടരുകയുമാണ് സാധാരണ സംഭവിക്കുന്നത്. രതിമൂർച്ഛയുടെ ഭാഗമായി പുരുഷലിംഗത്തിന് ഉണ്ടാകുന്നതുപോലെ താളാത്മകമായ ഒരു വിറയൽ അഥവാ തുടിപ്പും ഭഗശിശ്നികയ്ക്ക് ഉണ്ടായേക്കാം. സ്ത്രീ രതിമൂർച്ഛയിലെത്തിയോ എന്ന് പലപ്പോഴും ഭഗശിശ്നികയുടെ മാറ്റം മനസിലാക്കിയാൽ പങ്കാളിക്ക് തിരിച്ചറിയാനാകും.

മൾട്ടിപ്പിൾ ഓർഗാസം

സ്ത്രീകൾക്ക് ഒരു വേഴ്ചയിൽ തന്നെ പല തവണ രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പുരുഷന്റെ കാര്യത്തിൽ ഇത് അപൂർവമായി മാത്രമാണത്രെ സംഭവിക്കുന്നത്. ഒരു രതിമൂർച്ഛയുടെ സമയദൈർഘ്യം സാധാരണ 0.08 സെക്കൻഡാണ്. പുരുഷനിൽ ഒരു രതിമൂർച്ഛ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ശരീരം ഉദ്ധാരണത്തിന് മുമ്പുള്ള അവസ്ഥയിലാകുന്നു. അതിനുശേഷം പതിനഞ്ചു മിനിറ്റു മുതൽ മൂന്നോ നാലോ മണിക്കൂറുകൾ വരെ കഴിഞ്ഞേ പുരുഷന്മാർക്ക് മറ്റൊരു ഉദ്ധാരണം സംഭവിക്കൂ. എന്നാൽ സ്ത്രീകൾക്ക് ഒരു രതിമൂർച്ഛയ്ക്ക് ശേഷം വികാരംകെട്ടടങ്ങും മുമ്പ് തുടർന്നും മതിയായ ഉത്തേജനം ലഭ്യമായാൽ ഒന്നിനു പുറകെ ഒന്നായി വീണ്ടും പല തവണ രതിമൂർച്ഛ സംഭവിക്കും. മാസ്റ്റേഴ്സ് ആൻഡ് ജോൺസൺ പറയുന്നത് ഏതാണ്ട് എല്ലാ സ്ത്രീകൾക്കും ഇതിനുള്ള ശേഷിയുണ്ടെന്നാണ്.

പുരുഷന്മാർ അവരുടെ പങ്കാളിയിലൂടെ രതിമൂർച്ഛയിലെത്താൻ ഏകദേശം നാലുമിനിറ്റ് സമയമെടുക്കുമ്പോൾ സ്ത്രീകൾ ഏതാണ്ട് 10-20 മിനിറ്റ് നേരം കൊണ്ടാണ് രതിമൂർച്ഛയിലെത്തുന്നതെന്നും ഇവരുടെ പഠനങ്ങൾ പറയുന്നു. അതേസമയം സ്വയംഭോഗം ചെയ്യുമ്പോൾ നാലുമിനിറ്റുകൊണ്ട് സ്ത്രീ രതിമൂർച്ഛയിലെത്തുമെന്നും മാസ്റ്റേഴ്സും ജോൺസണും ചൂണ്ടികാണിച്ചിട്ടുണ്ട്.

_വിവരങ്ങൾക്കു കടപ്പാട് ഡോ. കെ. പ്രമോദ സെക്സ് തെറപ്പിസ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ, മാരിറ്റൽ ഹെൽത്ത്, കൊച്ചി._

read more
ലൈംഗിക ആരോഗ്യം (Sexual health )

യോനി

യോനിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില വസ്തുതകളാണ് താഴെ പറയുന്നത്.

1) നിങ്ങളുടെ ഭക്ഷണശീലം യോനിയുടെ ഗന്ധത്തെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് കാമതുരമായ ഒരു രാത്രിയില്‍ വെളുത്തുള്ളി ഒഴിവാക്കുന്നത് നന്നായിരിക്കും.

2) ഒരു സ്ത്രീയുടെ യോനി താഴേക്ക് വീണ് കാലുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയെ പെല്‍വിക് പ്രൊലാപ്സ് എന്ന് പറയുന്നു.

3) ലാറ്റിനില്‍ വാള്‍ വഹിക്കുന്നത് (Sword Holder ) എന്നാണ് വജൈന എന്ന വാക്കിന്റെ അര്‍ഥം.

4) ഒരു സ്ത്രീയില്‍ മണിക്കൂറില്‍ 134 രാത്രിമൂര്‍ച്ചകള്‍ വരെ ഉണ്ടാകാം. എന്നാല്‍ ഒരു പുരുഷനില്‍ ഈ സമയം പരമാവധി വെറും 16 രതിമൂര്‍ച്ചകള്‍ വരയേ ഉണ്ടാകൂ.

5) യോനിയുടെ മസിലുകള്‍ പുരുഷാവയവാതെ ശക്തമായി പിടിച്ചുമുറുക്കുകയും അത് പിന്‍വലിക്കാന്‍ സാധിക്കാത്തതുമായ അവസ്ഥയെ പെനിസ് ക്യാപ്റ്റിവസ് എന്ന് പറയുന്നു.

6) ശരാശരി യോനിയ്ക്ക് 3-4 ഇഞ്ച് വലിപ്പമുണ്ടാകും. ഇത് 200% വരെ വികസിക്കുകയും ചെയ്യും.

7) യോനിയ്ക്ക് സ്വയം ശുചിയാക്കുന്ന സംവിധാനമുണ്ട്.

8) ബാക്ടീരിയയാല്‍ നിറഞ്ഞതാണ്‌ യോനി-തൈരില്‍ കാണപ്പെടുന്ന ചില നല്ല ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്.

9) കൃസരി ( Clitoris ) യില്‍ 8,000 നാഡികള്‍ അവസാനിക്കുന്നു. അതേസമയം, പുരുഷ ലിംഗാഗ്രത്തില്‍ 4,000 നാഡികളാണ് അവസാനിക്കുന്നത്.

10) വളരെയധികം ഇലാസ്തികതയുള്ള യോനി 10 പൗണ്ടിലേറെ ഭാരമുള്ള കുഞ്ഞിനെ വരെ പുറത്ത് വരാന്‍ സഹായിക്കുന്നു.

11) ലൈംഗിക ബന്ധ സമയത്ത് യോനിയുടെ അന്തര്‍ ഭിത്തികള്‍ ഞൊറിയുകയും ഒരു കുടപോലെ തുറക്കുകയും ചെയ്യും.

12) യോനിയിലും സ്രാവുകളിലും കാണപ്പെടുന്ന പ്രകൃതിദത്തമായ ലൂബ്രിക്കന്റ് ആണ് സ്ക്വലെയ്ന്‍.

read more
ലൈംഗിക ആരോഗ്യം (Sexual health )

 സ്ത്രീ ശരീരത്തില്‍ലെ പുരുഷ താല്‍പര്യം

 സ്ത്രീ ശരീരത്തില്‍ പുരുഷന് താല്‍പര്യം തോന്നുന്ന ഇടങ്ങളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. ഇത് പലരിലും വ്യത്യസ്തമാണ്. ഇതെക്കുറിച്ചറിയൂ.

പുരുഷന് സ്ത്രീ ശരീരത്തോടും സ്ത്രീയ്ക്ക് തിരിച്ചും താല്‍പര്യമുണ്ടാകുന്നത് സാധാരണയാണ്. ശാരീരിക ആകര്‍ഷണം എന്ന ഗണത്തില്‍ ഇതു പെടും. ഇതിന് പൊതു സ്വഭാവങ്ങളുണ്ട്. ഇതല്ലാതെ ചില വ്യക്തിപരമായ ഇഷ്ടങ്ങളും പെടും. സ്ത്രീയേക്കാള്‍ പുരുഷനാണ് ശാരീരിക താല്‍പര്യം കൂടുതല്‍. ഇത് സയന്‍സ് നല്‍കുന്ന സൂചനയാണ്. കാരണം പുരുഷന്റെ ശാരീരിക, മാനസിക സ്വഭാവം ഇതാണെന്നതാണ് കാരണം. സ്ത്രീയുടെ പല ശരീര ഭാഗങ്ങളും പുരുഷന് താല്‍പര്യമുള്ളവയാണ്. സ്ത്രീ ശരീരത്തോട് പൊതുവേയുള്ള താല്‍പര്യമല്ലാതെ ചില പ്രത്യേക ശരീര ഭാഗങ്ങളോട് താല്‍പര്യം കൂടുന്നതായി ഇതു സംബന്ധിച്ച ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ നാം പൊതുവായ കരുതുന്ന താല്‍പര്യങ്ങളെല്ലെന്നു കൂടി അറിയുക. ഇത് ചില പുരുഷന്മാരില്‍ നടത്തിയ സര്‍വെ പ്രകാരം വെളിപ്പെടുത്തിയ

അണ്ടര്‍ ആംസ്

പൊതുവേ സ്ത്രീയുടെ മാറിടം, നിതംബം എന്നിവയാണ് പുരുഷന് താല്‍പര്യമായി നാം കരുതുക. എന്നാല്‍ ഇതല്ല വാസ്തവം. ഇതല്ലാതെ സ്ത്രീയുടെ മറ്റു ചില ശരീര ഭാഗങ്ങളോട് പുരുഷ താല്‍പര്യമെന്നത് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സ്ത്രീയുടെ ശരീര ഭാഗങ്ങളില്‍ പുരുഷന് ഇത്തരത്തില്‍ താല്‍പര്യമുള്ള ഒരു ഭാഗമാണ് കക്ഷം എന്നത്. അണ്ടര്‍ ആംസ് എന്നത് സ്ത്രീയുടെ സ്വകാര്യ ഭാഗമാണെന്ന ചിന്തമാണ് പലപ്പോഴും പുരുഷന് ഇത്തരം താല്‍പര്യമാകുന്നത്.

​സ്ത്രീയുടെ കാല്‍

സ്ത്രീയുടെ കാല്‍ പല പുരുഷന്മാരേയും ആകര്‍ഷിയ്ക്കുന്ന ശരീര ഭാഗമാണ്. പല പുരുഷന്മാര്‍ക്കും സെക്‌സിയസ്റ്റ് സ്ത്രീ ശരീര ഭാഗമാണിത്. നീണ്ടു മെലിഞ്ഞ കാലുകള്‍ പ്രത്യേകിച്ചും. മെലിഞ്ഞ കാല്‍പാദങ്ങള്‍, ചെറിയ, അധികം വണ്ണില്ലാത്ത കണങ്കാലുകള്‍ എന്നിവ പുരുഷ താല്‍പര്യം ഉണര്‍ത്തുന്ന ചിലതാണ്. തടിച്ച കാലുകളും കാല്‍പാദങ്ങളുമല്ല, മെലിഞ്ഞതിനോടാണ് താല്‍പര്യം.പ്രത്യേകിച്ചും മൃദുവായ കാല്‍പാദങ്ങള്‍.

​നെക്ക് ആന്റ് നേപ്

നെക്ക് ആന്റ് നേപ് എന്നതാണ് ഇത്തരം താല്‍പര്യമുള്ള മറ്റൊരു ഭാഗം. സ്ത്രീകളുടെ കഴുത്ത് പുരുഷന് പൊതുവേ താല്‍പര്യമുള്ള ഭാഗമാണ്. ഇതു പോലെ പിന്‍കഴുത്തും ഇത്തരം പുരുഷ താല്‍പര്യങ്ങളുടെ ഇടമാണ്. സ്ത്രീയുടെ പുറംഭാഗം പുരുഷനെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഭാഗമാണ്. ആകൃതിയൊത്ത പുറംഭാഗമാണ് ഈ ആകര്‍ഷണം. ആകൃതിയൊത്ത, അതേ സമയം മൃദുവായ പുറംഭാഗം പുരുഷനില്‍ താല്‍പര്യങ്ങളുണര്‍ത്തുന്നു. ദാമ്പത്യത്തില്‍ ഫോര്‍പ്ലേയുടെ പങ്ക്……

പൊതുവേ പുരുഷന്

പൊതുവേ പുരുഷന് താല്‍പര്യമുള്ള ഇടങ്ങളില്‍ മാറിടവും നിതംബവുമെല്ലാം പെടുന്നു. ഇതു പോലെ തന്നെ സ്ത്രീയുടെ വയര്‍ മറ്റൊരു താല്‍പര്യമാണ്. ഇതെല്ലാം പൊതു താല്‍പര്യങ്ങളില്‍ വരുന്ന കാര്യങ്ങളുമാണ്ട്. ഒതുങ്ങിയ അരക്കെട്ടും ആകൃതിയുള്ള നിതംബങ്ങളും നിറഞ്ഞ മാറിടവുമെല്ലാം പൊതുവേ പുരുഷ പ്രകൃതത്തിന് താല്‍പര്യം തോന്നുന്ന, സ്ത്രീയില്‍ പൊതുവേ താല്‍പര്യം വരുന്ന ശരീര ഭാഗങ്ങൡ പെടുന്നു. ഇതല്ലാതെ സ്ത്രീയുടെ കണ്ണുകള്‍, മുടി, ചുണ്ട് തുടങ്ങിയ ശരീരഭാഗങ്ങളോടും പല പുരുഷന്മാര്‍ക്കും താല്‍പര്യം തോന്നുന്നു. ഇത് പൊതു സ്വഭാവം എന്നതിനേക്കാള്‍ വ്യക്തിതാല്‍പര്യം എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്.
read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മെറ്റലില്‍ കറുത്ത മുത്തുകള്‍ പതിപ്പിച്ച കമ്മൽ

മാലയും മൊതിരവും ഒന്നും അണിയാൻ ആഗ്രഹമില്ലാത്തവർക്ക് ഇഷ്ടം കമ്മലുകളാണ്. അങ്ങനെയുള്ളവരും ഉണ്ട്. ഞാന്ന് കിടക്കുന്ന വലിയ കമ്മലുകൾ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് വളരെ ഇഷ്ടമാണ്. അതാണ് ട്രെൻഡും. സ്വര്‍ണ കമ്മലുകള്‍ എല്ലാവര്‍ക്കുമുണ്ടെങ്കിലും സാധാരണ ആരും അത് ഉപയോഗിക്കില്ല.
കല്യാണപ്പാര്‍ട്ടിക്ക് പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി സാരിക്ക് ചേരുന്ന നിറമുള്ള ഒരു കമ്മലായിരിക്കും തെരഞ്ഞെടുക്കുക. പക്ഷേ, സ്വര്‍ണ കമ്മല്‍ വാങ്ങുന്ന സമയത്ത് തന്നെ ഒന്നു ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
സ്വര്‍ണത്തിനോട് അശേഷം താല്പര്യമില്ലാത്തവര്‍ക്ക് തടിയിലും, വെള്ളിയിലും, മെറ്റലിലും തീര്‍ത്ത ഇയര്‍ റിംഗുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വിവിധ വര്‍ണങ്ങളിലും, വ്യത്യസ്ത രൂപങ്ങളിലും തടിയില്‍ തീര്‍ത്ത ഇയര്‍ റിംഗുകള്‍ ലഭ്യമാണ്. ജീന്‍സ്, മിഡി ടോപ്പ് തുടങ്ങിയ സ്റ്റൈലന്‍ വേഷങ്ങള്‍ക്ക് ഇത്തരത്തിലുള്ള റിംഗുകള്‍ ഇണങ്ങും.
കൂടാതെ, കക്ക കൊണ്ട് ഉണ്ടാക്കിയ ഇയര്‍ റിംഗുകളും ഇത്തരം വേഷങ്ങള്‍ക്ക് നന്നായി ചേരും. കക്ക കൊണ്ടുള്ള ഇയര്‍റിംഗ്സിന് എന്ത് ചോദിക്കും എന്നോര്‍ത്ത് പേടിക്കണ്ട. കടയില്‍ ചെന്ന്, ‘ഷെല്‍ ഇയര്‍റിംഗ്സ്’ ചോദിച്ചാല്‍ മതി.
‘ഇയര്‍ റിംഗ്സി’ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇയര്‍ റിംഗ് ആണ് ‘സില്‍വര്‍ വളയ’ങ്ങള്‍. വിവിധ നിറത്തിലുള്ള ക്രിസ്റ്റലുകള്‍ പതിപ്പിച്ച സില്‍വര്‍ ഇയര്‍ റിംഗുകള്‍ വിപണിയില്‍ ലഭ്യമാണ്. മെറ്റലില്‍ തീര്‍ത്ത ഇയര്‍റിംഗുകള്‍ അല്പം അലങ്കാരപണികളോടു കൂടിയതും നീളമുള്ളവയും ആയിരിക്കും. പക്ഷേ, മെറ്റലില്‍ കറുത്ത മുത്തുകള്‍ പതിപ്പിച്ച ഒരു കമ്മലുണ്ടെങ്കില്‍ അത് ഏത് മോഡേണ്‍ വസ്ത്രത്തിനൊപ്പവും ധരിക്കാന്‍ കഴിയുന്നതാണ്.
read more
സ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിന്റെ ആരോഗ്യത്തിന് ഇതാ ചില പൊടിക്കൈകൾ

കൊവിഡ് കാലമായതിനാൽ ഫേസ്മാസ്ക്ക് കർശനമാക്കിയ സാഹചര്യത്തിൽ ഇപ്പോൾ കണ്ണുകളുടെ സൗന്ദര്യത്തിനാണ് എല്ലാരും ശ്രദ്ധ നൽകുന്നത്. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്ന വ്യത്യസ്തമായ ചില നാച്ചുറൽ ടിപ്സ് പരീക്ഷിച്ചാലോ?​ മാർക്കറ്റിൽ നിരവധി സൗന്ദര്യ വർദ്ധകങ്ങൾ ലഭ്യമാണെങ്കിലും,​ അവയിലുള്ള രാസപദാർത്ഥങ്ങൾ ചർമ്മത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചേയ്ക്കാം. അതിനാൽ ഇത്തരം ഇൻസ്റ്റന്റ് ബ്യൂട്ടി ക്രീമുകൾക്ക് പിന്നാലെ പോകുന്നതിന് മുമ്പ് അൽപം സമയം കണ്ടെത്തി ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കു.

കോട്ടൺ പാഡ് ഐസ് വാട്ടറിൽ ഇട്ട ശേഷം,​​ കണ്ണിന് മുകളിൽ പത്ത് മിനിറ്ര് നേരം ഇടുക. കണ്ണിന്റെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് നല്ലതാണ്. ഇങ്ങനെ ദിവസവും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ കണ്ണുകൾ സ്വന്തമാക്കാൻ സഹായിക്കും.

സ്പൂ‍ൺ

വ്യത്യസ്തമായൊരു സൗന്ദര്യ സംരക്ഷണ രീതിയാണിത്. രണ്ട് സ്പൂണുകളെടുത്ത് എട്ട് മണിക്കൂർ നേരം ഫ്രീസറിൽ വയ്ക്കുക. ശേഷം ഈ സ്പൂണുകൾ കണ്ണിനു പുറത്ത് പതിനഞ്ച് മിനിട്ട് നേരം വയ്ക്കുക. ആരോഗ്യകരമായ കണ്ണുകൾ സ്വന്തമാക്കാൻ ആഴ്ച്ചയിൽ നാല് തവണ ഇങ്ങനെ ചെയ്യുക.

മുട്ട

ഒരു മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കണ്ണിനു ചുറ്റും ഒരു പാക്കായി ഇടാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് കൺപോളകളുടെ ആരോഗ്യത്തിനു ഗുണകരമാണ്.

ഡാർക്ക് സർക്കിൾ

കണ്ണിനു ചുറ്റുമുള്ള ‌ഡാർക്ക് സർക്കിൾ മാറാൻ വെള്ളരിക്കയുടെ നീര് കോട്ടൺ പാഡിലെടുത്ത് പത്ത് മിനിട്ട് നേരം വിശ്രമിക്കാൻ അനുവദിക്കാം. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് ഡാർക്ക് സർക്കിളിൽ നിന്നും മോചനം നേടാൻ സഹായിക്കും.

ഐസ് വാട്ടർ

ഗ്രീൻ ടീ ബാഗ് തണുത്ത വെള്ളത്തിൽ മുക്കി ഇരുപത് മിനിറ്റ് കണ്ണിനു പുറത്ത്‌വയ്ക്കുന്നത് ആരോഗ്യകരമായ കണ്ണുകൾ സ്വന്തമാക്കാൻ ഗുണം ചെയ്യും.

ആരോഗ്യമുള്ള കണ്ണുകൾക്ക്

നെല്ലിക്ക വെള്ളത്തിലിട്ട് കുറഞ്ഞത് എട്ട് മണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ചെറു ചൂടുള്ള പാലിൽ കോട്ടൺ പാഡ് മുക്കി കണ്ണിനു പുറത്ത് വയ്ക്കുന്നതും നല്ലതാണ്.

ശ്രദ്ധിക്കാൻ

കണ്ണിന്റെ ആരോഗ്യത്തിന് ദിവസവും കുറഞ്ഞത് എട്ടു ഗ്ളാസ് വെള്ളം കുടിക്കുക. ധാരാളം പച്ചക്കറികളും പോഷകസമ്പുഷ്ടമായ ആഹാരവും ശീലമാക്കുക,​ കണ്ണിന്റെ മേക്കപ്പ് പരമാവധി ഒഴിവാക്കുക. കൂടാതെ കണ്ണുകൾക്കുള്ള എക്സർസൈസുകൾ ശീലമാക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

read more
ലൈംഗിക ആരോഗ്യം (Sexual health )

രതിമൂര്‍ച്ഛയുടെ പ്രാധാന്യം

ദാമ്പത്യജീവിതത്തില്‍ ഏറ്റവും പ്രധാന സ്ഥാനമെന്തിനെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, സെക്സ്! പക്ഷേ ഇതു പലപ്പോഴും ഏകപക്ഷീയമാകുന്നുവെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. രതിമൂര്‍ച്ഛയെന്തെന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടോയെന്നു മറുചോദ്യം ഉന്നയിക്കുന്നവരും കുറവല്ല. ആണുങ്ങള്‍ കാര്യം വേഗത്തില്‍ കഴിച്ച് കിടന്നുറങ്ങുന്നവരാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.

രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്. ലൈംഗികബന്ധത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്.
സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്. വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ് രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്ലൈമാക്‌സിലെത്താന്‍ കഴിയും. ഓരോ സ്ത്രീയും ഒരോ രീതിയിലുള്ള ഉത്തേജനം കൊണ്ടാണ് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുക. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിട്ടും രതിമൂര്‍ച്ഛയുണ്ടായില്ലെങ്കില്‍ ആശങ്ക വേണ്ടെന്ന് ചുരുക്കം.

ലൈംഗികബന്ധത്തിനിടെ ക്ലൈമാക്‌സ് കണ്ടെത്താന്‍ കഴിയാത്ത 10 ശതമാനം സ്ത്രീകളാണുള്ളത്.
കിടപ്പുമുറിയില്‍ എന്ത് ചെയ്യണമെന്ന് ചിലര്‍ക്കെല്ലാം മുന്‍വിധികളുണ്ടാകും. മറ്റു ചിലര്‍ക്കാണെങ്കില്‍ അനുഭവസമ്പത്തും. എന്നാല്‍ ദാമ്പത്യത്തില്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുരുഷന്റെ അവസ്ഥ പരിതാപകരമാകും. സ്ത്രീകള്‍ക്കും തെറ്റുപറ്റുന്ന ചില മേഖലകളുണ്ട്. സെക്‌സില്‍ വൃത്തിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗൂഹ്യഭാഗത്തെ രോമങ്ങളും നനവും ദുര്‍ഗന്ധവും പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാകാറുണ്ട്. ഇതു പുരുഷന്മാരും ശ്രദ്ധിക്കണം. ചിലര്‍ യാന്ത്രികമായി അവന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങികൊടുക്കാറുണ്ട്. പക്ഷേ, ആവേശമോ മുന്‍കൈയെടുക്കലോ അവളുടെ ഭാഗത്തുനിന്നുണ്ടാവില്ല. ഇത് പുരുഷനെ നിരാശപ്പെടുത്തും. അവന് ഇഷ്ടമുളള അല്ലെങ്കില്‍ ആവേശപ്പെടുത്തുന്ന രീതികളെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. പങ്കാളിയുടെ ഭാഗത്തുനിന്ന് അനുകൂലമായ ചെറിയൊരു ഉത്തേജനം പോലും പുരുഷനെ ഏറെ ആവേശഭരിതനാക്കും.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

സൗന്ദര്യത്തിന്റെ അടയാളങ്ങള്‍ പലര്‍ക്കും പലതാണ്

സൗന്ദര്യത്തിന്റെ അടയാളങ്ങള്‍ പലര്‍ക്കും പലതാണ്; എന്നാല്‍ അവയെ എങ്ങനെ സംരക്ഷിണമെന്നു പലര്‍ക്കും അറിയില്ല

സൗന്ദര്യത്തിന്റെ സങ്കല്‍പ്പം ഒരോര്‍ത്തര്‍ക്കും പല രീതിയാലായിരിക്കും.എന്നാല്‍ പലപ്പോഴും അവയെ എങ്ങനെ സംരക്ഷിണമെന്നും പരിചരിക്കണമെന്നതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല. അല്‍പ്പമൊന്നു മെനക്കെട്ടാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം.

നിറമുള്ള ചുണ്ടുകള്‍ക്ക്

ഒലിവ് ഓയിലും പഞ്ചസാരയും കൂടി മിക്‌സ് ചെയ്ത് ചുണ്ടുകളില്‍ പുരട്ടുക. ഇത് നല്ലൊരു എക്‌സ്ഫോളിയേറ്റര്‍ ആണ്. ഇത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കും.
*ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കും .
*ഉറങ്ങുന്നതിന് മുന്‍പായി വെണ്ണ ചുണ്ടുകളില്‍ പുരട്ടുക. വെണ്ണ ഇല്ലെങ്കില്‍ പാല്‍പ്പാട ആയാലും മതി.
* ദിവസവും നാരങ്ങാനീര് ചുണ്ടുകളില്‍ പുരട്ടുന്നത് നിറം വര്‍ദ്ധിക്കാന്‍ നല്ലതാണ്.
*ഉണക്കമുന്തിരി ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് പിറ്റേ ദിവസം രാവിലെ കഴിക്കുന്നത് ചുണ്ടുകള്‍ക്ക് നിറം ലഭിക്കാനും ആരോഗ്യത്തിനും നല്ലതാണ്.
* വെണ്ണയും കുങ്കുമപ്പൂവും ചേര്‍ത്ത് ദിവസവും ഉറങ്ങുന്നതിനു മുന്‍പായി ചുണ്ടുകളില്‍ പുരട്ടുക.
*റോസാദളങ്ങളും നെയ്യും അരച്ച് പേസ്റ്റാക്കി ചുണ്ടുകളില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ചുണ്ടുകള്‍ മൃദുവാകുകയും നിറം വയ്ക്കുകയും ചെയ്യും.
*തേന്‍, വെള്ളം, ഗ്ലിസറിന്‍, ആല്‍മണ്ട് ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്ത് ഒരു ബോട്ടിലിലാക്കി സൂക്ഷിക്കുക. ഇത് ദിവസവും പുരട്ടുന്നത് ചുണ്ടുകളുടെ അഴകിനും ആരോഗ്യത്തിനും ഉത്തമമാണ്.

കറുത്ത നിറം മാറാന്‍

പല്ലു തേച്ചതിനു ശേഷം അതേ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകളും വൃത്തിയാക്കാം. ഇത് ചുണ്ടുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ മാറ്റി മൃദുവാകാനും കറുത്ത നിറം മാറാനും സഹായിക്കും. ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഏതെങ്കിലുമൊരു ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകളിലെ കരുവാളിപ്പും മങ്ങലും ഒഴിവാക്കാന്‍ സഹായിക്കും. ബാലന്‍സ്ഡ് ഡയറ്റ് ശീലമാക്കുക. വെജിറ്റബിള്‍സും ഫ്രൂട്ട്‌സും ധാരാളമായി കഴിക്കാന്‍ ശീലിക്കുക. ഗ്ലിസറിനും നാരങ്ങാനീരും മിക്‌സ് ചെയ്ത് ചുണ്ടുകളില്‍ പുരട്ടിയാല്‍ കറുത്ത നിറം മാറിക്കിട്ടും

കാര്‍ക്കൂന്തല്‍ കാന്തിക്ക്

മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സുന്ദരികളുടെ ഉറക്കം കെടുത്തുന്നതില്‍ മുന്നിലാണ്. അല്‍പ്പമൊന്ന് സൂക്ഷിച്ചാല്‍ ഈ തലവേദനയെല്ലാം പരിഹരിക്കാം. മുടിയുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാന്‍ ഏറ്റവും ഉത്തമം ഉലുവയാണ്. അരക്കപ്പ് ഉലുവ തലേ ദിവസം രണ്ട് കപ്പ് വെള്ളത്തിലിട്ടു വയ്ക്കുക. ഇത് പിറ്റേ ദിവസം നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളില്‍ കഴുകിക്കളയാം. നല്ലൊരു ഹെയര്‍ മാസ്‌ക് കൂടിയാണിത്.

മുടികൊഴിച്ചില്‍

മുടി കൊഴിച്ചിലിനും ഉലുവയിട്ട വെളിച്ചെണ്ണയാണ് നല്ലത്. അരക്കപ്പ് ഉലുവ 500 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയിലിട്ട് ഒരു ഗ്ലാസ് ജാറിലാക്കി ഒരാഴ്ചയോളം നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വച്ച് ചൂടാക്കണം. ഈ എണ്ണ ആഴ്ചയില്‍ മൂന്ന് തവണ തലയില്‍ തേച്ച് മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ ഒഴിവാക്കും.

മുടി വളരാന്‍ വെളിച്ചെണ്ണ

മുടിയുടെ വളര്‍ച്ചയ്ക്ക് വെളിച്ചെണ്ണയോളം പോന്ന മറ്റൊന്നില്ല. 500 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയില്‍ ഉണ്ടങ്ങിയ ചെമ്പരത്തിപ്പൂവും ഇലയും ഉണക്ക നെല്ലിക്ക കഷണങ്ങളും കയ്യോന്നിയും ഇട്ട് ചൂടാക്കണം. എണ്ണ തിളയ്ക്കാന്‍ പാടില്ല. നേരിട്ട് ചൂടാക്കുന്നതിലും നല്ലത് തിളച്ച വെള്ളത്തിനു മുകളിലോ, മറ്റോ ഒരു പാത്രത്തില്‍ വച്ച് ചൂടാക്കുന്നതാണ്.

ഓയില്‍ മസാജ്

ഹോട്ട് ഓയില്‍ മസാജ് കൊണ്ട് മുടിയ്ക്ക് ഏറെ ഗുണങ്ങളുണ്ട്. വരണ്ട, അറ്റം പിളര്‍ന്ന മുടിയാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ എണ്ണ ചൂടാക്കി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഒലിവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മസാജ് ചെയ്യാം. ചെറിയൊരു മസാജ് പോലും തലയോട്ടിയിലെ രക്തയോട്ടം കൂട്ടി നല്ല ഉറക്കം പ്രദാനം ചെയ്യുകയും അതുവഴി ദിവസം മുഴുവന്‍ റിഫ്രഷായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

read more
1 72 73 74 75 76 79
Page 74 of 79