close

blogadmin

സ്ത്രീ സൗന്ദര്യം (Feminine beauty)

ഇരുണ്ട ചുണ്ടുകളുടെ നിറം വീണ്ടെടുക്കാം; വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…

ചുവന്ന അധരങ്ങളുടെ സൗന്ദര്യം ഒന്ന് വോറെ തന്നെയാണ്. സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നതും അങ്ങനെയുളള ചുണ്ട് തന്നെയാണ്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന്‍റെ നിറം മങ്ങുന്നപോലെ തന്നെ, ചുണ്ടിന്‍റെ നിറവും മങ്ങിപോകാം.

ചുവന്ന അധരങ്ങളുടെ സൗന്ദര്യം ഒന്ന് വോറെ തന്നെയാണ്. സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നതും അങ്ങനെയുളള ചുണ്ട് തന്നെയാണ്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന്‍റെ നിറം മങ്ങുന്നപോലെ തന്നെ, ചുണ്ടിന്‍റെ നിറവും മങ്ങിപോകാം. ഡാര്‍ക്ക് ലിപ്‌സ് ഇന്ന് വളരെ സാധാരണമാണ് എങ്കിലും ഈ ഇരുണ്ട ചുണ്ടുകള്‍ ചില സ്ത്രീകളില്‍ എങ്കിലും അവരുടെ ആത്മവിശ്വസത്തെ കെടുത്തുന്നതായി തോന്നാം.

എന്തുകൊണ്ട് ചുണ്ടിന്‍റെ നിറം മാറുന്നു? ഒന്ന് , സ്വാഭാവികമായി അമിതമായി വെയില്‍ കൊള്ളുന്നതുകൊണ്ട് ചുണ്ട് ഇരുണ്ട് പോകാം. അമിതമായ പുകവലി മൂലവും ചുണ്ട് കറുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില വസ്തുക്കളില്‍ നിന്നുണ്ടാകുന്ന അലര്‍ജി മൂലവും ചുണ്ടില്‍ നിറവ്യത്യാസമുണ്ടാകാം.

ഇരുണ്ട ചുണ്ടുകളുടെ നിറം വീണ്ടെടുക്കാനുള്ള ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്…

ചര്‍മ്മത്തിന് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഉറങ്ങുന്നതിന് മുന്‍പ് നാരങ്ങാനീര് കുറച്ചെടുത്ത് ചുണ്ടില്‍ ഉരസുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ ചുണ്ട് കഴുകാം. ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നത് ചുണ്ടിന്‍റെ കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. നാരങ്ങാ പ്രകൃത്യാ ബ്ലീച്ചിങ്ങിന് സഹായിക്കുന്ന ഒന്നായതിനാല്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല.

രണ്ട്…

ചുണ്ടിന്‍റെ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് മാതളം. ഒരു സ്പൂണ്‍ മാതളം പൊടിച്ചെടുക്കുക. ശേഷം പാലുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടുക. 2-3 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്…

ഉരുളക്കിഴങ്ങാണ് മറ്റൊരു പ്രതിവിധി. ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകാം.

നാല്…

ആപ്പിള്‍ സിഡര്‍ വിനഗര്‍ ഇരുണ്ട ചുണ്ടുകള്‍ക്ക് ഒരു പ്രതിവിധിയാണ്. ഇതില്‍ ഹൈഡ്രോക്‌സൈല്‍ ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ചുണ്ടിന്റെ കറുപ്പുനിറം പോകാന്‍ ഇത് സഹായിക്കും. ആപ്പിള്‍ സിഡര്‍ വിനഗര്‍ നേരിട്ട് ചുണ്ടില്‍ പുരട്ടരുത്. അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് വേണം ചുണ്ടില്‍ ഇത് പുരട്ടാന്‍.

അഞ്ച്…

പച്ച മഞ്ഞളിന്‍റെ ഒരു കഷണം ചുണ്ടില്‍ തുടര്‍ച്ചയായി ഉരസുക. പിഗ്മെന്റേഷന്‍ കുറയാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത് സഹായിക്കും.

ആറ്…

നിത്യവും പല്ലുതേക്കുന്നതിനൊപ്പം ടൂത്ത്ബ്രഷ് കൊണ്ട് ചുണ്ടില്‍ ഉരസി മൃതചര്‍മം നീക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്.

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീയെ എങ്ങനെ കൂടുതൽ വികാരവതിയാക്കാന്‍ സാധിക്കും എന്ന് നോക്കാം

സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെകാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ.

ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും വലിയും,അവിടെയും ഇവിടെയും അമര്‍ത്തിയൊരു തടവലും തലോടലും പിന്നെ മര്‍മ്മങ്ങള്‍ ചേര്‍ത്ത് മന്മഥചലനങ്ങളും. തീര്‍ന്നു. ഇത്രയുമായാല്‍ പണി കഴി‍ഞ്ഞുവെന്ന് കരുതി തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ്പുരുഷ കേസരികളില്‍ സിംഹഭാഗവും.

സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത കാമമേഖലകളെഒന്നൊന്നായി ഉത്തേജിപ്പിച്ച് വികാര സങ്കലനത്തിന്റെ ഇന്ദ്രജാലം കാട്ടണമെങ്കില്‍ വഴിയൊന്നേയുളളൂ. സ്ത്രീമര്‍മ്മങ്ങളെ ഒന്നൊന്നായി പഠിക്കുക. ഓരോ ശരീരഭാഗവും എങ്ങനെയൊക്കെ ഉത്തേജിപ്പിക്കാമെന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എങ്ങനെപോകണമെന്നുമൊക്കെ അല്‍പം ആധികാരികമായി മനസിലാക്കിയിരുന്നാല്‍, രതി കൂടുതല്‍ആസ്വാദ്യകരമാകും.

പലര്‍ക്കും അറിയാവുന്നതുപോലെ സുപ്രധാനമായസ്ത്രീമര്‍മ്മമാണ് ഭഗശ്നിക അഥവാ ക്ലിറ്റോറിസ്. കാമകലയില്‍ വിദഗ്ധനായ പുരുഷന് ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു മാത്രം സ്ത്രീയെ രതിമൂര്‍ച്ഛയിലാത്തിക്കാം.

 

ക്ലിറ്റോറിസ് എവിടെ………..?
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെവലിപ്പമാണ് കണ്ടുവരുന്നത്.

പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീഅവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. പുരുഷ ലിംഗാഗ്രം പോലെ ക്ലിറ്റോറിസും ഒരു നാഡീകേന്ദ്രമാണ്. അതുകൊണ്ടു തന്നെ വികാരത്തിന്റെ ആനമുടിയാണ് ക്ലിറ്റോറിസ്. അവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും തഴുകലും സമ്മര്‍ദ്ദവും സ്ത്രീയെ കാമപരവശയാക്കും.

തൊണ്ണൂറ്റി ഒമ്പതു ശതമാനം സ്ത്രീകള്‍ക്കുംരതിമൂര്‍ച്ഛയ്ക്ക് ക്ലിറ്റോറിസ് ഉത്തേജനം കൂടിയേ തീരൂ. ലിംഗയോനീ സമ്പര്‍ക്കം കൊണ്ടുമാത്രം അവര്‍ക്ക് രതിമൂര്‍ച്ഛയോ ലൈംഗിക സംതൃപ്തിയോ ലഭിക്കില്ല.

ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ?

സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയുംവികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി.

കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു വരും. അവളുടെ മേനിയില്‍ അവനെന്താണ് ചെയ്യാന്‍പോകുന്നതെന്നും അവന് വേണ്ടതെന്തെന്നും അവളെ അറിയാന്‍ എത്ര തീവ്രമായിഅവനാഗ്രഹിക്കുന്നുവെന്നുമൊക്കെയുളള പ്ലാനും പദ്ധതികളും ഒന്നു പറഞ്ഞു നോക്കൂ. വിവസ്ത്രയാകും മുമ്പെ അവള്‍ വല്ലാതെ കാമപരവശയായിരിക്കും. ഉറപ്പ്.

ക്ലീറ്റോറിസിന്റെ ലാളനയ്ക്ക് വിരലുകളും നഖവുമൊക്കെ ശുചിയായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന ക്ഷമതയുളള മേഖലയായതിനാല്‍ ശുചിത്വം വളരെ പ്രധാനമാണ്.

വിരലിന്റെ വിരുതുകള്‍ ഏറ്റവും സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. ക്ലിറ്റോറിസില്‍ എത്തുന്നതിനു മുമ്പ് തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന് അറിഞ്ഞിരിക്കണം. ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്‍ ഒന്നൊന്നായിഅനുഷ്ഠിച്ച ശേഷം ക്ലിറ്റോറിസില്‍ എത്തുന്നതാണ് നല്ലത്. ശരിയായ ഉണര്‍വിലെത്തിച്ചതിന് ശേഷം ക്ലീറ്റോറിസ് ലാളന ആരംഭിച്ചാല്‍, അവളുടെ മേനി സര്‍വാംഗംപൊട്ടിത്തരിക്കും.

രതിമൂര്‍ച്ഛയുടെ ആഴങ്ങളിലേയ്ക്ക് ക്ലിറ്റോറിസ് വഴി
ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്.യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെകൊടുമുടിയിലെത്താന്‍.

ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ ചലനം അരക്കെട്ടിനെ വികാരത്തിന്റെ നെരിപ്പോടാക്കി മാറ്റും. ക്ലിറ്റോറിസിന്റെ വികാര മേഖല പെല്‍വിസ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ബുദ്ധിമാനായ പുരുഷനു മുന്നില്‍ വഴികള്‍ ഏറെയുണ്ട്.

ക്ലിറ്റോറിസില്‍ കടുത്ത മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നതും ശ്രദ്ധേയമായ പാഠം. ക്ലിറ്റോറിസില്‍ മാത്രമല്ല, അതീവ സംവേദന ക്ഷമതയുളള സ്ത്രീമര്‍മ്മത്തിലൊക്കെ മൃദുവായ തഴുകലും സ്പര്‍ശവുമേ പാടുളളു. കോശസ്തരങ്ങള്‍ തീരെ നേര്‍ത്തതാകയാല്‍ മുറിവ് പറ്റാനും അണുബാധയേല്‍ക്കാനും സാധ്യത ഏറെയാണ്. മര്‍ദ്ദം ഏറിപ്പോയാല്‍ വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ മാറുകയും ചെയ്യും.തൂവലൊഴുകുന്നതു പോലെ വിരല്‍ ചലിപ്പിക്കാന്‍ പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്‍ വേറെയുമുണ്ട് നേട്ടം. കൂടുതല്‍ കൂടുതല്‍ അമര്‍ത്താന്‍ അവള്‍ കെഞ്ചും. വികാരസാന്ദ്രമായ ആ മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള പുരുഷനായി ലൈംഗികത കൂടുതല്‍ സുന്ദരമായി ആസ്വദിക്കാനാവും. ആദ്യമേ തന്നെ അമര്‍ത്തിത്തിരുമ്മി വേദനിപ്പിച്ചാല്‍ ഈഅനുഭവമൊന്നും കിട്ടുകയില്ല.

രതിമൂര്‍ച്ഛയുടെ ആഴങ്ങളറിയാനുളള വഴികളിലൊന്നാണ് ക്ലിറ്റോറിസ്. പ്രധാനപ്പെട്ട വഴി.

അവളെ വികാരവതിയാക്കാന്‍….

ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളുംഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെവൃത്താകൃതിയിലെ …

അവളെ വികാരവതിയാക്കാന്‍….
സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്.ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു …

അവളെ വികാരവതിയാക്കാന്‍….
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോസ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. …

അവളെ വികാരവതിയാക്കാന്‍….
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെകാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ. ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും ..

സ്ത്രീ സ്ഖലനം എങ്ങനെ അറിയാം?
സ്കെനി ഗ്രന്ഥികള്‍ പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene’s Glands).ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ …

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?
ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായിസന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും …

സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടാവുമോ?
പുരുഷ രതിമൂര്‍ച്ഛ സ്ഖലനവുമായാണ്ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീകളിലും സ്ഖലനമുണ്ടാകുമോ എന്ന ചോദ്യം വൈദ്യശാസ്ത്ര മേഖലയിലും സെക്സോളജിസ്റ്റുകള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രതിമൂര്‍ച്ഛാവേളയില്‍ സ്ത്രീകള്‍ക്കുംസ്ഖലനമുണ്ടാകുമെന്നും സ്കെനി ഗ്രന്ഥിയാണ് (Skene”s Glands) ഈ സ്രവം പുറപ്പെടുവിക്കുന്നതെന്നുമാണ് മിക്ക ഗവേഷകരും കരുതുന്നത്. ഇത് സ്ഖലനമല്ലെന്നും .

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

ചുണ്ടുകളും കവിളുകളും കൂടുതൽ ഭംഗിയാക്കാൻ ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ചോളൂ

നിങ്ങൾ ഏതെങ്കിലും തരത്തിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങളുമായി പോരാടുന്ന ഒരാളാണ് നിങ്ങളെങ്കിൽ വിവിധ തരം രാസവസ്തു അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കി പകരം വീട്ടിലുണ്ടാക്കുന്ന പരിഹാരങ്ങൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ചെയ്യുന്ന ചർമ്മസംരക്ഷണ മാർഗങ്ങൾ നിങ്ങളുടെ മുൻഗണനകളെ അടിസ്ഥാനമാക്കി അധിക നേട്ടങ്ങൾ നൽകാൻ സഹായിക്കും. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഒപ്പം കൂടുതൽ തിളക്കവും മൃദുലതയുമൊക്കെ നൽകുന്ന ഒരു മികച്ച ചേരുവയെ പറ്റി ഇന്ന് ചർച്ച ചെയ്താലോ. ബീറ്റ്റൂട്ട് ആണ് ഈയൊരു ചേരുവ. ഗുണങ്ങളാൽ നിറഞ്ഞ ബീറ്റ്റൂട്ട് നിങ്ങളുടെ ചുണ്ടുകൾക്ക് തിളക്കവും കവിളുകൾക്ക് തുടിപ്പും നിറവും പകരുന്നു ഒരു ലിപ് സ്റ്റെയിനറായും കൂടാതെ, നിങ്ങളുടെ കവിളുകൾക്ക് തുടിപ്പും തിളക്കവും ആകർഷണീയതയും നൽകുന്ന ഒരു മാന്ത്രിക വിദ്യയായി പ്രവർത്തിക്കും.

​സ്വാഭാവിക പിങ്ക് നിറത്തിന്

നല്ല ചർമ്മ ആരോഗ്യം നിലനിർത്തിനും പ്രകൃതിദത്ത സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യകമായ ധാരാളം ഗുണങ്ങൾ ബീറ്റ്റൂട്ടിനുണ്ട്. അവയിൽ വിറ്റാമിൻ സി, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയടക്കമുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

  • > ബീറ്റ്‌റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അഴുക്ക് ഇല്ലാതാക്കാൻ സഹായിക്കുന്നു.
  • > ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾ ഒരു സാധാരണ സൗന്ദര്യ പ്രശ്നമാണ്. ബീറ്റ്‌റൂട്ടിലെ സ്വാഭാവിക പിങ്ക് നിറം ചുണ്ടിന് നിറവും മൃദുലതയും നൽകാൻ സഹായം ചെയ്യുന്നു.
  • > ബീറ്റ്റൂട്ടിന് രക്തശുദ്ധീകരണ ഗുണകൾ ഉണ്ടെന്നതിനാൽ തന്നെ ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായം ചെയ്യും. ചർമ്മത്തിന് സ്വാഭാവിക തിളക്കം കൈവരിക്കാനായി ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടേണ്ടത് പ്രധാനമാണ്.

​ചർമ്മം കൂടുതൽ ചെറുപ്പമായി കാണപ്പെടാൻ

  • > ചർമ്മത്തിന് വേണ്ട സൗന്ദര്യ ഗുണങ്ങൾ നൽകുന്ന ഒരു ഏജന്റായി പ്രവർത്തിക്കുന്ന ബീറ്റ്റൂട്ട് ക്ഷീണിച്ചതും മങ്ങിയതുമായ നിങ്ങളുടെ ചർമ്മ വ്യവസ്ഥിതിയെ ചികിത്സിക്കാൻ സഹായം ചെയ്യും.
  • > ബീറ്റ്റൂട്ടിന് ചർമ്മത്തിലെ ചൊറിച്ചിൽ അകറ്റാനും ചർമ്മത്തിന് ജലാംശം നൽകാനും കൂടുതൽ ചെറുപ്പമായി കാണപ്പെടാനും സഹായിക്കുന്നു.
  • > ബീറ്റ്റൂട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നത് വഴി മുഖക്കുരു ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയും. ഇത് സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അധിക എണ്ണമയം നീക്കം ചെയ്യുകയും അതുവഴി മുഖക്കുരു ഇല്ലാത്ത ചർമ്മം നൽകുകയും ചെയ്യും.
  • > ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീനും സ്ക്വാലീനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും അതുവഴി നിങ്ങൾക്ക് യുവത്വം തോന്നിക്കുന്ന ചർമ്മം നൽകുകയും ചെയ്യും.

​ചുണ്ടുകൾക്ക്

ആവശ്യമായ ചേരുവകൾ :

  • > 1 ചെറിയ ബീറ്റ്റൂട്ട്
  • > 2 ടീസ്പൂൺ വെളിച്ചെണ്ണ
  • > 1 ടീസ്പൂൺ ഗ്ലിസറിൻ

രീതി :

ഒരു ചെറിയ ബീറ്റ്റൂട്ട് തൊലി കളഞ്ഞ് എടുത്തശേഷം ചെറിയ കഷ്ണങ്ങളാക്കി അരിയുക ഇത് ഒരു ജ്യൂസറിലേക്ക് ചേർത്ത് ജ്യൂസ് എടുക്കാം.ജ്യൂസ് ഒരു പാത്രത്തിൽ അരിച്ചെടുക്കുക. അതിലേക്ക് വെളിച്ചെണ്ണയും ഗ്ലിസറിനും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം നന്നായി ഇളക്കുക. ഈ ലിപ് സ്റ്റെയിൻ വൃത്തിയുള്ള ഒരു കണ്ടെയ്നറിലേക്ക് മാറ്റി 15 മുതൽ 30 മിനിറ്റ് വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. അത് കഴിഞ്ഞാൽ നിങ്ങളുടെ ചുണ്ടിന് നിറം നൽകുന്ന ഈ പ്രതിവിധി ഉപയോഗിക്കാൻ തയ്യാറാണ്. ഇത് നിങ്ങളുടെ ചുണ്ടുകളിൽ പുരട്ടുന്നത് വഴി ചുണ്ടിൻ്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചുണ്ടിന് കൂടുതൽ ആഴത്തിലുള്ള പിങ്ക് നിറം ലഭിക്കുകയും ചെയ്യും.

Also read: ഫേഷ്യൽ ഓയിൽ ചർമ്മത്തിന് നൽകും സൗന്ദര്യ ഗുണങ്ങൾ

​കവിളുകൾ തുടുക്കാൻ

ആവശ്യമായ ചേരുവകൾ:

  •  ഒരു വലിയ ബീറ്റ്റൂട്ട്

രീതി :

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ദിവസം വെയിലത്ത് വച്ച് ഉണക്കുക. അടുത്തതായി, ആ കഷണങ്ങൾ ബ്ലെൻഡറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. നിങ്ങളുടെ കവിളുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സ്വഭാവിക ബീറ്റ്റൂട്ട് ബ്ലഷ് ഉപയോഗിക്കാൻ തയ്യാറാണ്. ഈ പൊടി ഒരു ഫ്ലാറ്റ് ബോക്സിൽ വയ്ക്കുക, നിങ്ങൾ സാധാരണയായി കവിളിൽ പുരട്ടുന്നതു പോലെ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഈ പ്രകൃതിദത്ത ഘടകത്തിന് നിങ്ങളുടെ കവിളുകൾക്ക് ആരോഗ്യകരമായ തിളക്കം നൽകാൻ കഴിയും

read more
ലൈംഗിക ആരോഗ്യം (Sexual health )

ചുംബനം എത്ര മാത്രം പ്രധാനം അർഹിക്കുക ഒന്നാണ് എന്ന് നോക്കാം

ചുംബനം ചൂടുളള കുളിരാണ്. ഇണയുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്‍കഴുത്തില്‍ അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്റെ ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും. ഒരു തൂവല്‍ പോലെ.

ഒരു ചുംബനത്തില്‍ നിങ്ങളുടെ ശരീരവും മനസും അലിഞ്ഞ് ഇല്ലാതാകും. സമയം നിശ്ചലമാകും. മണിക്കൂറുകള്‍ വെറും നിമിഷങ്ങള്‍ മാത്രമായി തോന്നും. മനസില്‍ സ്നേഹത്തിന്റെ അമൃതവര്‍ഷമുണ്ടാകും.

ചുണ്ടും ചുണ്ടും തമ്മിലുളള കിന്നാരം പറച്ചില്‍ മാത്രമല്ല ചുംബനം. വികാരവിവശമായ ഹൃദയങ്ങളുടെ ഒന്നു ചേരലാണ് ഓരോ ചുംബനവും. ഒരു ചെറു സ്പര്‍ശനത്തില്‍ തുടങ്ങി വിടര്‍ന്ന ചുണ്ടുകള്‍ക്കിടയിലൂടെ ഇണയുടെ നാവ് മെല്ലെ കടിച്ചെടുത്തു നടത്തുന്ന ആഴമേറിയ ചുംബനം ലൈംഗിക പ്രക്രിയയില്‍ എങ്ങനെ ഒഴിവാക്കാനാകും? വികാരത്തിന്റെ പരകോടിയിലെത്തിക്കും ഈ ചുംബനം.
ഗാഢമായ ഒരു ലൈംഗിക ചുംബനം നല്‍കുന്ന തീവ്രമായ അനുഭൂതി അനുഭവിച്ചിട്ടുളളവര്‍ക്കറിയാം. മേല്‍ചുണ്ടില്‍ നിന്നും ലൈംഗിക കേന്ദ്രങ്ങളിലേയ്ക്ക് ഒരു ഊര്‍ജപ്രവാഹമുണ്ടാകുമെന്ന് താന്ത്രിക വിദഗ്ദ്ധര്‍ പറയുന്നു.

നിങ്ങള്‍ക്ക് എത്രവിധത്തില്‍ ചുംബിക്കാനറിയാം? അതില്‍ അറിയാന്‍ എന്തിരിക്കുന്നു എന്നു ചിലര്‍ ചോദിച്ചേക്കാം. ഇതൊക്കെ ആശാന്മാരില്ലാതെ പഠിക്കുന്ന പാഠങ്ങളല്ലേ എന്ന് ചോദ്യം തുടരുന്നതും കേള്‍ക്കുന്നുണ്ട്. എന്നാല്‍ 10 തരത്തിലുളള ചുംബനരീതികള്‍ ഉണ്ടെന്നറിയുക. ഓരോന്നും നിങ്ങളെ ഉണര്‍ത്തുന്നത് ഓരോ വിധത്തിലായിരിക്കും.

ഇണയുടെ മുഖത്തെ അതിവേഗത്തിലുളള ചുംബനങ്ങള്‍ കൊണ്ടു മൂടുക. കണ്‍പോളകള്‍, ചെന്നി, നെറ്റിത്തടം, കവിളുകള്‍ എന്നിവ കേന്ദ്രീകരിച്ചാകണം ചുംബനങ്ങള്‍. ചുംബിക്കുമ്പോള്‍ നിങ്ങളുടെ കണ്‍പീലികള്‍ കൊണ്ട് ഇണയുടെ മുഖത്ത് സാവധാനം ഉഴിയണം.

ആസക്തി കൊണ്ട് അപ്പോള്‍ ഇണയുടെ വായ് തുറന്നു വരുമെന്നാണ് കാമശാസ്ത്രം പറയുന്നത്. ശ്വാസം പോലും നിലച്ചു പോകുന്ന ഈ ചുംബനം പരിശുദ്ധമായ ഒരാചാരമാണെന്ന് മുനി രേഖപ്പെടുത്തുന്നു.
കീഴ് ചുണ്ടുകളും മേല്‍ ചുണ്ടുകളും മാറിമാറി ചുംബിക്കുന്നതാണ് മറ്റൊരു രീതി. തുടര്‍ന്ന് ഇരുവരും പരസ്പരം നാവിന്റെ നീളമളക്കും. നാവുകള്‍ തമ്മില്‍ കൊരുത്ത് അതിതീവ്രവും ഗാഢവുമായ ഒരു ചുംബനത്തിലേയ്ക്ക് എത്തുന്നു.

സമയമെടുത്ത് പരസ്പരം കബളിപ്പിക്കുന്നതായി നടിച്ച് ചുണ്ടുകളും നാവുകളും അവസാനം കൊരുത്ത് ഒന്നാകുമ്പോള്‍ നിങ്ങള്‍ പിന്നീട് ഈ ലോകത്തേ അല്ലെന്നു തോന്നും. ഈ നിലയില്‍ നിന്നും അത്ര പെട്ടെന്ന് മോചിതരാകണമെന്നും ഇരുവര്‍ക്കും തോന്നുകയുമില്ല.

ചുംബിക്കാന്‍ ഒരു മത്സരമായാലോ? ആവാം. ഈ കലയില്‍ ഭാവനയുടെ അതിര് ആകാശത്തിനും അപ്പുറമാണല്ലോ. ഇണയുടെ കീഴ്ചുണ്ട് ആദ്യം സ്വന്തം പല്ലുകള്‍ക്കിടയിലാക്കുന്നയാളാണ് അന്തിമ വിജയി.

തോല്‍ക്കുന്നയാള്‍ക്ക് വാശി കയറുമെന്ന്് തീര്‍ച്ച. അടുത്ത മല്‍സരത്തിന് ഒരു സെക്കന്റു പോലും പാഴാക്കാതെ അയാളോ അവളോ തയ്യാറാവുകയും ചെയ്യും. മനപ്പൂര്‍വം ഒന്നു തോറ്റു കൊടുക്കുന്നതും ഈ കളിയ്ക്ക് ഹരം കൂട്ടും.
മുഖാമുഖം ചരിഞ്ഞു കിടന്ന് പരസ്പരം ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കാം. ഏഴു സെക്കന്റെങ്കിലും ഈ നില തുടരണമെന്ന് ശാസ്ത്രം പറയുന്നു. ഒരു യോഗനിലയാണ് ഈ ചുംബനം.

ഇണയുടെ കീഴ്ചുണ്ട് കടിച്ചു വലിക്കുന്ന ഒരു രീതിയുണ്ട്. കീഴ്ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച ശേഷം പതിയെ കടിച്ച് തന്നിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു. എന്നിട്ട് ചുണ്ടുകളും നാവുമുപയോഗിച്ച് അതിനെ മെല്ലെ താലോലിക്കുന്നു. ക്രീഡകള്‍ക്ക് ആവേശം നല്‍കുന്ന ഒരു ചുംബനരീതിയാണ് ഇത്.

മേല്‍ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുന്നതും കടിച്ചു വലിക്കുന്നതുമൊക്കെ സ്ത്രീയ്ക്കും പുരുഷനും ഒന്നു പോലെ ഉത്തേജനമുണര്‍ത്തുന്നതാണ്. സ്ത്രീയുടെ ലൈഗികാവയവങ്ങളും മേല്‍ചുണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചൈനീസ് സിദ്ധാന്തം കാമസൂത്രവും അംഗീകരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ ഉണര്‍ത്താന്‍ ഈ രീതിയ്ക്കു കഴിയും
നാവുകള്‍ തമ്മില്‍ ഒരു യുദ്ധമായാലെന്ത്? പരസ്പരം നാവുകള്‍ കൊണ്ട് ഒന്നു പൊരുതി നോക്കണം. നാവു കൊണ്ട് നിങ്ങള്‍ക്ക് ഇണയുടെ മേല്‍വായയില്‍ തൊടാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ നിങ്ങളുടെ ബന്ധം ആയുഷ്ക്കാലത്തേയ്ക്ക് മുറിയില്ലെന്നാണ് താന്ത്രികശാസ്ത്രം പറയുന്നത്. എന്നാല്‍ ഇത് അങ്ങനെ എളുപ്പത്തില്‍ നടത്താവുന്ന ഒരു പരിപാടിയല്ല. അല്‍പം മെനക്കേടുണ്ട്. പരിശീലനം കൂടിയേ തീരൂ.

പരസ്പരം നാവ് വലിച്ചു കുടിക്കാന്‍ ശ്രമിക്കാം. പതിയെ തുടങ്ങി ശക്തമായി നാവ് ചൂണ്ടുകള്‍ കൊണ്ട് വലിച്ചെടുക്കണം. സ്വന്തം നാവു കൊണ്ട് ഉഴിയുകയും ചെയ്യാം. കീലേ എന്ന ലൈംഗിക ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ പുരുഷന്റെ നാവ് അവന്റെ ലിംഗത്തിന് സമാനമാണ്.

നാവില്‍ ഏല്‍പ്പിക്കുന്ന എല്ലാ ഉത്തേജനങ്ങളും ലൈംഗിക മര്‍മ്മവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പുരുഷനില്‍ വന്യമായ ആവേശമുണര്‍ത്താന്‍ അവന്റെ നാവിനെ ഉത്തേജിതമാക്കിയാല്‍ മതി. ഫ്രഞ്ച് കിസ്സെന്നും ഈ രീതി അറിയപ്പെടുന്നു.
രതിമൂര്‍ഛയുടെ ആനന്ദവേളയില്‍ ഉമിനീര്‍ പുരുഷന്റെ വായിലേയ്ക്ക് ഹിമബിന്ദു പോലെ ഇറ്റു വീഴ്ത്താന്‍ നിങ്ങള്‍ക്കാവുമോ? ഏറ്റവും വികാരതീവ്രമായ ചുംബനമാണത്. താന്ത്രിക വിധിയനുസരിച്ച് സ്ത്രീയുടെ ഉമിനീര് അമൃതാണ്. രതിമൂര്‍ച്ഛയുടെ നിര്‍വൃതിയിലുളള സ്ത്രീയുടേതാകുമ്പോള്‍ അതിന് പ്രത്യേകത കൂടും.

ഇത് പുസ്തകത്തിലുളള മാര്‍ഗങ്ങളാണ്. അവിടെയില്ലാത്തത് പലതും നിങ്ങള്‍ക്ക് സ്വന്തമായി കണ്ടെത്താനാകും. ദാമ്പത്യജീവിതം ഒരിക്കലും ഒഴിയാത്ത മധുചഷകമാകുന്നത് ഓരോ തവണയും പുതുമ കണ്ടെത്താനുളള അന്വേഷണം നടക്കുമ്പോഴാണല്ലോ.

ഇണയുടെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭവമാകണം ഓരോ ചുംബനവും. ഇനിയുളള രാവുകളില്‍ നിങ്ങളുടെ ഉമിനീര്‍ത്തുളളികള്‍ സ്നേഹത്തിന്റെ ഹിമകണങ്ങളാകട്ടെ

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീ സ്വയംഭോഗത്തെ കുറിച്ച് ചില അറിവുകൾ

സ്വയം ആനന്ദിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണ്. സ്വയം ശരീരത്തിനെയും മനസിനെയും സന്തോഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ നന്നായി മറ്റുളളവരോട് ഇടപെടാനും പെരുമാറാനും കഴിയുമത്രേ. പലപ്പോഴും സ്വയം സന്തോഷിക്കാനറിയാത്തതു കൊണ്ടാണ് പലരും മാനസിക സംഘര്‍ഷത്തിന്റെ ആഴങ്ങളില്‍ പതിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിന് ലൈംഗിക സംതൃപ്തി അനിവാര്യഘടകമാണ്. എന്നാല്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രതികൂലവുമാണ്. സ്വയം ലൈംഗികാനന്ദം കണ്ടെത്താനും സ്വന്തം ശരീരം ആസ്വദിക്കാനും കഴിയുന്ന സ്ത്രീകള്‍ വിരളമാണെന്നു തന്നെ പറയാം. ജോലിയുടെയും കുടുംബപ്രാരാബ്ധങ്ങളുടെയും തിരക്കില്‍ ആനന്ദിക്കാന്‍ മറന്നു പോകുന്ന സ്ത്രീകള്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്.

പൊതുവെ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ കുറവാണ്. ആസ്വദിച്ചു ചെയ്യുന്നവരാകട്ടെ വളരെ കുറവും. മനസു വച്ചാല്‍ ആര്‍ക്കും ആസ്വദിക്കാവുന്നതേയുളളൂ സ്വയംരതി.

സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പ്രധാനമായും മൂന്നു തരം വിധങ്ങളാലാണ്. ക്ലിറ്റോറിസ് ഉത്തേജനം, യോനീഭോഗം, ജി സ്പോട്ട് ഉത്തേജനം. സ്വയം രതിയ്ക്ക് മുതിരുമ്പോഴും ഇത് മനസിലുണ്ടാവണം.
ഏതു സന്ദര്‍ഭത്തിലെയുമെന്ന പോലെ ഇവിടെയും അന്തരീക്ഷമൊരുക്കുക എന്നതാണ് പ്രധാനം. ആവശ്യത്തിന് സമയം കണ്ടെത്തുക എന്നതാണ് പ്രധാന വഴി. അടുപ്പില്‍ അരി തിളയ്ക്കുന്നതിനിടയ്ക്ക് അല്‍പം സ്വയം രതി നടത്തിക്കളയാം എന്ന ചിന്തയല്ല വേണ്ടത്.

ഏറ്റവും കുറഞ്ഞത് ഒരു അരമണിക്കൂര്‍ കണ്ടെത്തണം. മനസിന്റെ പിരിമുറുക്കങ്ങളെല്ലാം പോകട്ടെ. ആദ്യം ഒന്നു കുളിക്കാം. കിട്ടുമെങ്കില്‍ ഒരുഗ്ലാസ് വൈനുമാകാം. ഇല്ലെങ്കിലും കുഴപ്പമില്ല.

സ്ത്രീകളുടെ ലൈംഗികാസ്വാദനം അവരുടെ മാനസിക സുരക്ഷിതത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കട്ടെ. ശല്യപ്പെടുത്താന്‍ ആരും വരില്ലെന്ന ഉറപ്പാണ് സ്ത്രീയ്ക്ക് ഏറെ പ്രധാനം. അതുകൊണ്ടാണ് അന്തരീക്ഷമൊരുക്കുന്നത് വളരെ പ്രധാനകാര്യമായി മാറുന്നത്.

മൊബൈല്‍ അല്‍പ നേരെ ഓഫാകട്ടെ. ഫോണിന്റെ റിസീവര്‍ മാറ്റിവയ്ക്കുകയോ, കണക്ഷന്‍ ഊരിയിടുകയോ ആകാം. വാതില്‍ നന്നായി അടച്ചു കുറ്റിയിട്ടില്ലേ. ശല്യപ്പെടുത്താന്‍ ഇനിയാരുമെത്തില്ല. ഉറപ്പ്.
സൗകര്യപ്രദമായ തരത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ആകാം. സ്ത്രീകള്‍ സാധാരണ സ്വയം ഉണര്‍ത്തുന്നത് നിതംബത്തില്‍ തഴുകിയാണ്. കൈകള്‍ തുടകളിലും അണിവയറിലും തഴുകലിന്റെ തരംഗങ്ങളുമായി വിലസുമ്പോള്‍ രതിവികാരം പതിയെ ഉണര്‍ന്നു തുടങ്ങും.
ഭാവന വിടരട്ടെ.. ശരീരമുണരട്ടെ.
വികാരപരവശയാകാന്‍ ഇനിയല്‍പം ഭാവനയുപയോഗിക്കാം. വിവാഹിതരാണെങ്കില്‍ മുറുകി നടന്ന വേഴ്ചയുടെ നിമിഷങ്ങള്‍ മനസിലേയ്ക്ക് കടന്നു വരട്ടെ. ശരീരമാകെ തീപടര്‍ത്തി അരക്കെട്ടില്‍ നടന്ന താണ്ഡവം. അന്നുവരെ കാണാത്ത ആവേശങ്ങളിലേയ്ക്ക് കുതിച്ചു പാഞ്ഞ സുന്ദര നിമിഷങ്ങള്‍ മനസിലെത്തട്ടെ.

ഇനി വിവാഹിതയല്ലെങ്കിലും നിരാശ വേണ്ട. രതിവികാരം ഉണര്‍ത്തുന്ന കഥകള്‍ വായിച്ചിട്ടില്ലേ. കൂട്ടുകാരികളാരെങ്കിലും പറഞ്ഞു തന്ന ലൈംഗികാനുഭവങ്ങളും ഓര്‍ക്കാം. ചില സിനിമാ രംഗങ്ങള്‍ മനസിലേയ്ക്ക് കൊണ്ടുവരാം. നായികയുടെ സ്ഥാനത്ത് സ്വയം സങ്കല്‍പിക്കാം.

ഒറ്റയ്ക്കല്ലേ ഉളളൂ. ഭാവന വിവസ്ത്രമായി പറക്കട്ടേ. ചോരയോട്ടം കൂടട്ടേ
അവയവങ്ങളൊന്നാസ്വദിക്കൂ…സ്വയം.
പലര്‍ക്കും അറിയില്ല സ്വന്തം ശരീരം എത്ര മനോഹരമാണെന്ന്. പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നിന്ന് ശരീരമാസകലം ഒന്നു നോക്കിയിട്ടുളള സ്ത്രീകള്‍ വളരെ കുറവായിരിക്കും. സ്വന്തം അഴകളവുകളുടെ ഭംഗിയും അവയവങ്ങളുടെ മുഴുപ്പും കൊഴുപ്പുമൊക്കെ സ്വയം ഒന്നാസ്വദിച്ചു നോക്കുന്നത് നന്നായിരിക്കും.

സ്വന്തം കൈകള്‍ അവിടവിടെ ഒന്നു ചലിപ്പിച്ചു നോക്കൂ. ഭര്‍ത്താവോ കാമുകനോ അങ്ങനെ ചെയ്യുന്നതായി സങ്കല്‍പിച്ചു കൊണ്ട്. അനുഭൂതിയുടെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മേഖലകള്‍ ശരീരമറിഞ്ഞു തുടങ്ങും, സംശയമില്ല.

ലൈംഗികാവയവങ്ങള്‍ നല്ല വെളിച്ചത്തില്‍ നന്നായൊന്നാസ്വദിക്കാം. അതൊക്കെ ഒന്നു തടവിത്തലോടി നോക്കാം. സുഖകരമായ ഒരു തളര്‍ച്ച പടരാന്‍ തുടങ്ങും, മനസിലും ശരീരത്തിലും.

യോനിയുടെ ചുണ്ടുകളില്‍, ക്ലിറ്റോറിസില്‍, അടിവയറില്‍ ഒക്കെ വിരലും കൈയും വേണ്ടുന്ന ഇടപെടല്‍ നടത്തണം.

വിരലുകള്‍ റെഡിയല്ലേ….
വിരലുകള്‍ യഥാവിധി പ്രയോഗിക്കേണ്ട സമയമായി. ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ച് യോനിയുടെ മേല്‍ഭാഗത്ത് അമര്‍ത്തി ഉരയ്ക്കുകയാണ് ചെയ്യേണ്ടത്.

ലൈംഗികവികാരം പടര്‍ന്നു കയറുമ്പോള്‍ ക്ലീറ്റോറിസിലും യോനീദളങ്ങളിലും ഇത് ചെയ്യാം. സുഖം പകരുന്ന ഒരു താളം കണ്ടെത്തുക എന്നത് പ്രധാനമാണ്.

വേഗതയും ചലനവും സമ്മര്‍ദ്ദവും സ്വയം പരീക്ഷിച്ചാണ് ഈ താളം കരസ്ഥമാക്കേണ്ടത്.

ചൂണ്ടുവിരലും നടുവിരലും ക്ലിറ്റോറിസിന്റെ ഇരുവശങ്ങളിലും വച്ച് മുന്നോട്ടും പിന്നോട്ടും അമര്‍ത്തി ചലിപ്പിക്കുക എന്നതാണ് ഒരു രീതി. അല്ലെങ്കില്‍ ക്ലിറ്റോറിസിന്റെ മേല്‍ത്തടത്തില്‍ ഇരുവിരലുകളും അമര്‍ത്തി വൃത്താകൃതിയിലും ചലിപ്പിക്കാം.

ആസ്വാദ്യകരമായ താളം കണ്ടെത്തുക എന്നതാണ് പ്രധാനം.
ഒറ്റയ്ക്കല്ലേ…എന്തും ചെയ്യാം..
ഇത്രയുമേ ചെയ്യാവൂ എന്ന് ഒരു ഭരണഘടനയിലും പറയുന്നില്ല. ഇന്നതേ ചെയ്യാവൂ എന്ന് നിയമവുമില്ല. ശരീര കലകളില്‍ ആനന്ദം വന്നു നിറയുന്ന ഏതു പ്രവര്‍ത്തിയും ലൈംഗിക കാര്യത്തില്‍ അനുവദനീയമത്രേ.

പരീക്ഷണങ്ങള്‍ സദാ സജ്ജമായ മനസുണ്ടാവുക എന്നതാണ് പ്രധാനം.

വ്യത്യസ്ത രീതികളില്‍ പലേടത്തും തൊട്ടു നോക്കാം.സ്വയം ഇക്കിളിപ്പെടുത്താം. അമര്‍ത്തി തടവാം. തൂവലൊഴുകും പോലെ തഴുകാം. യോനിയുടെ ചുണ്ടുകളും മുലക്കണ്ണുകളും വലിച്ചു നീട്ടി നോക്കാം. ആരുമില്ലല്ലോ കാണാന്‍. ഇതൊക്കെ ആരെങ്കിലും അറിയുമെന്ന പേടിയും വേണ്ട.
ഒന്നു തളര്‍ന്നാല്‍ രണ്ട്… പിന്നെ….
ഒരു വിരലിന്റെ ആസ്വാദ്യത തീരുമ്പോള്‍ ഇരുവിരലുപയോഗിക്കാം. പിന്നെ എല്ലാ വിരലുമുപയോഗിക്കാം. കൈപ്പടം വച്ച് തഴുകാം. വിരലിന്റെ പ്രവൃത്തി തീര്‍ന്നെങ്കില്‍ ഇനിയതെല്ലാം വിരലിന്റെ മുട്ടുപയോഗിച്ച് ഒന്നുകൂടി ആവര്‍ത്തിച്ചു നോക്കാം. അനുഭൂതിയുടെ ഒരു വഴിയും നാം അടയ്ക്കേണ്ടതില്ല.

ക്ലൈമാക്സിനെക്കുറിച്ചുളള പ്രതീക്ഷകളും ആസ്വാദ്യകരമാണ്. ഒരു വലിയ തിരമാലയുടെ ചിറകിലേറിയാണ് അവിടെയെത്താന്‍ നാം ആഗ്രഹിക്കുന്നത്. ക്ലൈമാക്സിന്റെ അനുഭൂതിയെക്കുറിച്ചുളള എല്ലാ സങ്കല്‍പങ്ങളും വിരലിന്റെ ചലനവേഗതയും ശക്തിയും കൂട്ടും. എന്നാല്‍ ശരിയായ താളത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

ക്ലൈമാക്സിനോട് അടുക്കാറാവുമ്പോള്‍ ഉത്തേജനം മെല്ലെയാക്കി ശരീരം എന്തു പറയുന്നു എന്ന് ശ്രദ്ധിക്കുക. വേണ്ടതെന്തെന്ന് ശരീരം നിങ്ങളോട് പറയും. ആ സംഗീതത്തിന് ശ്രുതി മീട്ടുക എന്നതാണ് അടുത്ത പടി.
ആസ്വദിക്കുക, ആഴത്തില്‍ ശ്വസിച്ച്….
ക്ലൈമാക്സ് കൈവരിക്കുമ്പോള്‍ പുറത്തു വരുന്ന ലൈംഗികോര്‍ജത്തെ ചെറുക്കാതിരിക്കുക. ആഴത്തില്‍ ശ്വസിച്ച് അതിനെ ഏറ്റുവാങ്ങുക. ശ്വാസം പിടിച്ച് ശരീരത്തോട് ഏറ്റുമുട്ടാതിരിക്കണം.

ആഴത്തില്‍ ശ്വസിച്ച് അടിവയറിലെ പേശികള്‍ ചലിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇത് വേഴ്ച നല്‍കുന്ന സുഖത്തിന് സമാനമായ ആനന്ദം നല്‍കും. മന്മഥ പേശികള്‍ (pelvic muscle‍) സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതും നല്ലതാണ്.

രതിമൂര്‍ച്ഛയിലെത്തിയാലും ഉത്തേജനം തുടരണം. ആദ്യരതിമൂര്‍ച്ഛയോടെ ശരീരം തീക്ഷ്ണമായി സംവേദനക്ഷമമാവും. അടുത്ത രതിമൂര്‍ച്ഛയ്ക്കു വേണ്ടി തീകത്തിക്കേണ്ട വേളയാണിത്. ആദ്യത്തേതു കൊണ്ട് തൃപ്തമായാല്‍ തുടരെ ലഭിക്കുന്ന മറ്റൊരനുഭൂതി ശരീരത്തിന് നിഷേധിക്കപ്പെടുകയാവും ഫലം.
സ്വയം സെക്സ് ആസ്വദിക്കൂ… മെച്ചമുണ്ട്….
ആദ്യരതിമൂര്‍ച്ഛ ഒരു വികാരസ്ഫോടനമാണെങ്കില്‍ തുടര്‍ന്നുവരുന്നത് ആഴമേറിയ ശാരീരികാനുഭൂതിയാണ്. അതിന്റെ അലകളെ ഉള്‍ക്കൊളളാന്‍ പരിശീലനം ആവശ്യവുമാണ്. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും സങ്കോചവും വികാസവുമൊക്കെ മനസു കൊണ്ടുള്‍ക്കൊളളുമ്പോഴാണ് രതിയുടെ ആസ്വാദനം പൂര്‍ണതോതില്‍ നടക്കുന്നത്.

ഓരോരുത്തര്‍ക്കും ഓരോ അനുഭൂതിയാണ് ആസ്വാദ്യം. ഒരാളിന്റേത് മറ്റൊരാളിന്റേതിന് സമാനമാകണമെന്നില്ല. തനിക്കു വേണ്ടത് സ്വയം കണ്ടെത്തി അതിനെ ആലിംഗനം ചെയ്ത് സ്വന്തമാക്കുകയാണ് വേണ്ടത്. പിന്നെ അതിന്റെ അടുത്ത ഘട്ടമെത്താനുളള പരിശീലനവും.

സ്വയം ശാരീരികാനുഭൂതി ആസ്വദിക്കാന്‍ കഴിയുന്നു എന്നതു മാത്രമല്ല സ്വയം സെക്സിന്റെ പ്രസക്തി. സ്വന്തം ശരീരത്തിന് എന്താണ് വേണ്ടത് എന്ന് ലൈംഗിക വേഴ്ചയില്‍ പങ്കാളിയോട് പറയാനും സ്വയം സെക്സ് സഹായിക്കും. ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും രതിയാസ്വദിക്കാം, നന്നായി സ്വയം രതി ചെയ്യാനറിയാമെങ്കില്‍.

read more
ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍

അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. മാസ്റ്റേഴ്‌സും ജോണ്‍സണും ലിംഗവലിപ്പത്തെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുദ്ധൃതാവസ്ഥയിലെ ലിംഗത്തിന്റെ വലിപ്പവും ഉദ്ധാരണവേളയിലുണ്ടാകുന്ന ദൈര്‍ഘ്യക്കൂടുതലും വിപരീതാനുപാതത്തിലായിരിക്കും എന്നായിരുന്നു അവര്‍ കണ്ടെത്തിയത്. ഉദാഹരണമായി അനുദ്ധ്യതാവസ്ഥയില്‍ മൂന്നര ഇഞ്ചു നീളമുള്ള ഒരു ലിംഗം ഉദ്ധരിക്കുമ്പോള്‍ ആറിഞ്ചു നീളമുള്ളതാകുമെന്നിരിക്കട്ടെ. അതേസമയം അനുദ്ധൃതാവസ്ഥയില്‍ അഞ്ചിഞ്ചു നീളമുള്ള ലിംഗം ഉദ്ധ്യതമാകുമ്പോള്‍ ആറര ഇഞ്ചു നീളമേ ഉണ്ടാകൂ. ചെറിയലിംഗത്തിന് 70% ദൈര്‍ഘ്യവര്‍ദ്ധനവുണ്ടാകുമ്പോള്‍ വലിയ ലിംഗത്തിന് 30% മാത്രമേ വലിപ്പം വര്‍ദ്ധിക്കുന്നുള്ളൂ.

ഉത്തേജിക്കാത്ത യോനിയുടെ ശരാശരി ദൈര്‍ഘ്യം മൂന്നര ഇഞ്ചാണ്. ഉത്തേജിതാവസ്ഥയില്‍ അത് ഒരിഞ്ചോ മറ്റോ കൂടിയെന്നിരിക്കും. അങ്ങനെയെങ്കില്‍ ഉത്തേജിതയോനിയുടെ ശരാശരി ദൈര്‍ഘ്യം നാലര ഇഞ്ചിനോടടുപ്പിച്ചു വരും.

ലിംഗം ഉപയോഗിച്ചുള്ള ഉദ്ദീപനത്തിലൂടെ യോനി പരമാവധി ആറര ഇഞ്ചുവരെ നീളും. അതുകൊണ്ട് പുരുഷലിംഗത്തെ പരമാവധി ആറര ഇഞ്ചുവരെ മാത്രമേ യോനിയിലേക്കു പ്രവേശിപ്പിക്കാനാകൂ.

യോനീനാളത്തിന്റെ ബാഹ്യമായ മൂന്നിലൊന്നു ഭാഗം മാത്രമേ ലൈംഗികമായി സംവേദനക്ഷമമായുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ഗര്‍ഭാശയഗളത്തിലും മറ്റും ലൈംഗിക ഉത്തേജനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഒരു വാദഗതിയുണ്ട്. ഗര്‍ഭാശയഗളത്തിലെ Cul-de-sac-ല്‍ ഉദ്ദീപനങ്ങള്‍ ചെലുത്തുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിലെ ‘ലൈംഗികോത്തേജനം സ്ത്രീകളില്‍‘ എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം ആന്തരയോനിയില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ബാഹ്യമായ മൂന്നിലൊന്നു ഭാഗത്തെ ഉദ്ദീപനങ്ങള്‍ തന്നെ ഒരുസ്ത്രീയെ തൃപ്തയാക്കാന്‍ ധാരാളം മതിയാകും. കൂടുതല്‍ വൈവിദ്ധ്യവും തീവ്രവുമായ ലൈംഗികസുഖം കാംക്ഷിക്കുന്ന പരീക്ഷണ മനോഭാവമുള്ളവര്‍ മാത്രമേ ഗര്‍ഭാശയഗളത്തിലെയും മറ്റും ലൈംഗികോത്തേജനത്തിനായി തുനിയേണ്ടതുള്ളൂ. ഒരു സ്ത്രീയുടെ യോനിക്ക് ഉദ്ധ്യതാവസ്ഥയില്‍ ആറിഞ്ച് ആഴമുണ്ടായിരുന്നാല്‍പ്പോലും അതിന്റെ ബാഹ്യമായ രണ്ടിഞ്ചു നീളത്തിനേ ലിംഗം ഉളവാക്കുന്ന ലൈംഗികോത്തേജനങ്ങളോട് പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. ഉദ്ധിതാവസ്ഥയില്‍ ഒരു ലിംഗത്തിനു മൂന്നര ഇഞ്ചു നീളമുണ്ടെങ്കില്‍ തന്നെ യോനിയുടെ ഈ ഭാഗത്ത് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. ലിംഗത്തിന്റെ മിച്ചംവരുന്ന ഒന്നരഇഞ്ചുനീളം കൊണ്ട് യോനിയുടെ ആന്തരികമായ മറ്റു ഭാഗങ്ങളില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. അതിനാല്‍ ഉദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരിക്കുന്നത് ഒരു വലിയ ലൈംഗികപ്രശ്‌നമായി കണക്കാക്കേണ്ടതില്ല. അനുദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരുന്നാലും വിഷമിക്കേണ്ടതില്ല. യോനിയില്‍ ആവശ്യാനുസരണം ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ ചെറിയ ലിംഗത്തിനും സാധിക്കുന്നു.

ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട് ഇപ്രകാരമാണെങ്കിലും ആനുപാതികമായ ലിംഗയോനീ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സുരതമാണ് ഉല്‍കൃഷ്ടമെന്നത്രേ ആചാര്യവാത്സ്യായനന്റെ അഭിപ്രായം. സ്ത്രീപുരുഷന്മാരുടെ ഉല്പാദനേന്ദ്രിയങ്ങള്‍ക്ക് യഥാക്രമം ആഴവും വലിപ്പവും സമമാണെങ്കില്‍ അവര്‍തമ്മില്‍ നടക്കുന്ന സുരതത്തെ കാമസൂത്രത്തില്‍ സമരതമെന്നു വിളിക്കുന്നു. യോനിയുടെ ആഴത്തിലുമധികം ദൈര്‍ഘ്യമുള്ള ലിംഗത്തോടുകൂടിയ പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയുമായി നടത്തുന്ന വേഴ്ചയെ ഉച്ചരതം എന്നു വിളിക്കുന്നു. യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് അത്രതന്നെ ദൈര്‍ഘ്യമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നീചരതം സംഭവിക്കുന്നു. സമരതമാണ് എന്തുകൊണ്ടും ശ്രേഷ്ഠമെന്നാണ് വാത്സ്യായനന്‍ അഭിപ്രായപ്പെടുന്നത്.

പ്രാചീനവും ആധുനികവുമായ ലൈംഗികശാസ്ത്ര നിലപാടുകളില്‍ രണ്ടിലും കുറെയൊക്കെ വാസ്തവങ്ങള്‍ ഉള്ളതിനാല്‍ നാം ഇതില്‍ ഏതെങ്കിലും ഒന്നിനെ ത്യജിക്കുകയോ മറ്റൊന്നിനെ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. ലിംഗവലിപ്പത്തിന്റെ കാര്യത്തിലും രണ്ടുകൂട്ടരും പറയുന്ന അഭിപ്രായങ്ങളെ മാനിക്കുകയും കാമസൂത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന വ്യത്യസ്ത ഉല്പാദനേന്ദ്രിയ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ സ്വീകരിക്കേണ്ട സംഭോഗനിലകള്‍ അനുശീലിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്.
രതിമൂര്‍ച്ഛ സമാഗതമാകുന്നതോടുകൂടി ലിംഗയോനി സംവേശം കൂടുതല്‍ ആഴത്തിലായിത്തീരുന്നു. എന്നാല്‍ ചെറിയ ലിംഗമുള്ള പുരുഷന്മാര്‍ക്ക് ആഴത്തില്‍ യോനീ സംവേശനം നടത്താന്‍ സാധിച്ചെന്നിരിക്കില്ല. അത്തരക്കാര്‍ അതില്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. സുരതവേഗം വര്‍ദ്ധിക്കുന്നതോടെ ശ്രോണീപ്രദേശങ്ങള്‍ അതിശക്തമായി തമ്മില്‍ ഘര്‍ഷണം ചെയ്യപ്പെടുന്നുണ്ട്. ഇത് സുഖാസ്വാദനത്തെ കൂടുതല്‍ ശക്തമാക്കുന്നു. അഗാധമായ ലിംഗപ്രവേശനത്തിന്റെ അനുഭൂതികള്‍ തന്നെ ഇത് ജനിപ്പിക്കുന്നുണ്ട്. മൈഥുനത്തില്‍ ലിംഗത്തിന് സവിശേഷമായ താളക്രമങ്ങളാല്‍ യോനിയിലാസകലം ചലനം സൃഷ്ടിക്കുവാനും സ്ത്രീയ്ക്ക് ലിംഗം യോനിയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന തോന്നലുളവാക്കാനും സാധിക്കുന്നു.

ആറര ഇഞ്ചുവരെ ആഴമുള്ള ഒരു യോനിയിലേക്ക് ആറിഞ്ചു ദൈര്‍ഘ്യമുള്ള ലിംഗം പൂര്‍ണ്ണമായി ആഴ്ന്നിറങ്ങുന്നത് സ്ത്രീക്ക് സുഖകരമാണ്. അഥവാ ലിംഗദൈര്‍ഘ്യം ഏറിയവരാണെങ്കില്‍പ്പോലും വേഴ്ചയുടെ വിസ്മൃതിയില്‍ അവര്‍ക്ക് വേദന അനുഭവപ്പെടുന്നില്ല. എന്നാല്‍ ലിംഗദൈര്‍ഘ്യം ഏഴിഞ്ചായാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ആ വേഴ്ച തികച്ചും അവിസ്മരണീയമായ ഒരനുഭവമായിരിക്കും! ആ പുരുഷന്റെ സാമീപ്യം പോലും സ്ത്രീയില്‍ ഭയമുണര്‍ത്തിയെന്നിരിക്കും. എഴിഞ്ചില്‍ കൂടുതല്‍ ലിംഗദൈര്‍ഘ്യമുള്ള പുരുഷനുമായുള്ള സംഭോഗം സ്ത്രീക്ക് വേദനാജനകമായ ഒരനുഭവമായതിനാല്‍ അത്തരം ലിംഗദൈര്‍ഘ്യമുള്ളവര്‍ ലിംഗം യോനിയിലേക്ക് പൂര്‍ണ്ണമായും പ്രവേശിപ്പിക്കാതിരിക്കുകയാകും ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കു നല്ലത്! ലിംഗത്തിന്റെ വലിപ്പം മൈഥുനാനന്ദത്തിന് അനിവാര്യമാണെന്ന വിശ്വാസത്തിന് കാര്യമായ ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല.

ലിംഗത്തിന്റെ വലിപ്പക്കുറവിനെച്ചൊല്ലി വ്യാകുലരായി കഴിയുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ നാട്ടിലുണ്ട്. അതിനാല്‍ തന്നെ അതില്‍നിന്നു മുതലെടുക്കുന്ന മുറിവൈദ്യന്മാരും കുറവല്ല. ചിലരൊക്കെ മനഃശാസ്ത്രജ്ഞരോട് ലിംഗവലിപ്പക്കുറവിനെക്കുറിച്ച് പരാതികളും സംശയങ്ങളുമുന്നയിച്ച് ആയുസ് പാഴാക്കുന്നു. ഇക്കാര്യത്തില്‍ ‘വിദഗ്‌ദ്ധോപദേശം’ നല്‍കുന്ന ചില വ്യാജലൈംഗിക ഗ്രന്ഥങ്ങളും വിരളമല്ല. എന്നാല്‍ പണ്ടുകാലം മുതല്‍ക്കേ ലിംഗവലിപ്പം കൂട്ടുവാനായി പല വിദ്യകളും പലരും പ്രയോഗിച്ചുനോക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ അതില്‍ വിജയിച്ചതായി കേട്ടിട്ടില്ല. ലിംഗത്തിന്റെ വലിപ്പം കൃത്രിമമായി വര്‍ദ്ധിപ്പിക്കാനാകില്ലെന്നു പറയുവാന്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. ലിംഗം ഉദ്ധാരകകലകളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരവയവമാണ്. ഉദ്ധാരകകലകള്‍ വര്‍ദ്ധിക്കുന്ന സ്വഭാവമുള്ളവയല്ല. അതിനാല്‍ ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും വലിപ്പം കൂടുകയെന്നതും ശാസ്ത്രീയമായി അസംഭവ്യമായ കാര്യമാണ്. ലിംഗത്തെ ലിംഗമാക്കുന്നത് അതിന്റെ ഇലാസ്തിക സ്വഭാവമാണ്. റബ്ബര്‍പോലെ വലിയുന്ന ഈ സ്വഭാവം നിലനില്‍ക്കുന്നിടത്തോളം കാലം ലിംഗത്തിന്റെ ദൈര്‍ഘ്യം സ്ഥിരമായി വലുതാക്കുവാന്‍ സാധിക്കുകയില്ല.

ലിംഗവലിപ്പമെന്നത് ലൈംഗികശക്തിയുടെ മാനദണ്ഡമാണെന്ന തെറ്റിദ്ധാരണ നിലനിന്നതിനാല്‍ കാലാകാലങ്ങളിലായി പല നാട്ടുകാരും അതിനായി പല പൊടിക്കൈകളും പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ കാമസൂത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്ന ചില തൈലങ്ങളും മറ്റും പരീക്ഷിച്ചുനോക്കി. താല്‍ക്കാലികമായി ചില ഫലങ്ങള്‍ കണ്ടില്ലെന്നു പറയാനാവില്ലെങ്കിലും ശാശ്വതമായ ഒരു ലിംഗദൈര്‍ഘ്യം ആരും കൈവരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തെറ്റിദ്ധാരണയില്‍ കുടുങ്ങിയ ചില പാരാചീന ശാസ്ത്രജ്ഞന്മാര്‍ പോലും ലിംഗവലിപ്പത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കിയതായി പറയപ്പെടുന്നു.

ജപ്പാന്‍കാര്‍ ലിംഗവലിപ്പത്തിനായി പ്രയോഗിച്ചുനോക്കിയിരുന്ന പൊടിക്കൈ രസാവഹവും തെല്ലു ഭയാനകവുമാണ്. നടുവില്‍ തുളയുള്ള ഒരു ചുടുകല്ല് ചൂടാക്കിയശേഷം ലിംഗം കല്ലില്‍ സ്പര്‍ശിക്കാതെ ആ തുളയില്‍ വയ്ക്കുകയായിരുന്നു അവരുടെ രീതി. ലിംഗത്തിന്റെ വണ്ണം കൂട്ടുവാനുള്ള ഈ വ്യയാമം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ആഴ്ചയില്‍ രണ്ടുമൂന്നുദിവസം ചെയ്യണമത്രേ. മൂന്നാഴ്ചത്തെ പ്രയോഗം കൊണ്ട് ചിലര്‍ക്ക് ലിംഗത്തിന്റെ വലിപ്പം താല്‍ക്കാലികമായി വര്‍ദ്ധിച്ചു. എന്നാല്‍ അധികമായി ലഭിച്ച വണ്ണം ചികിത്സ നിര്‍ത്തി ഒരാഴ്ചക്കകം നഷ്ടപ്പെട്ടു. ആറുമാസം തുടര്‍ച്ചയായി ഇഷ്ടികപ്രയോഗം ചെയ്ത ഒരാളുടെ ലിംഗത്തിന് അല്പം വണ്ണക്കുടുതലുണ്ടായി എന്നാല്‍ ചികിത്സ നിര്‍ത്തി ഒരാഴ്ചയ്ക്കകം വണ്ണം വീണ്ടും കുറഞ്ഞു. എന്നാല്‍ അര ഇഞ്ചു വണ്ണം നഷ്ടപ്പെടാതെ ഇരുന്നു. സാമാന്യബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാല്‍ തന്നെ ലിംഗത്തിന് അര ഇഞ്ച് നീളം കൂടുമെന്നുകരുതി ഇത്തരം ‘തീക്കളികള്‍’ നടത്തുന്നത് എത്ര അപകടകരമാണെന്നു മനസ്സിലാകും.

ഭാരം കെട്ടിത്തൂക്കി ലിംഗത്തിന്റെ വലിപ്പം കൂട്ടുകയെന്നതായിരുന്നു ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രീതി. ലിംഗത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ തീര്‍പ്പിച്ച് അവയില്‍ ഭാരക്കട്ടകള്‍ കെട്ടിത്തൂക്കുന്നു. ആദ്യത്തെ ആഴ്ച ഒരു പൗണ്ട് തൊട്ടടുത്ത ആഴ്ച രണ്ട് പൗണ്ട്. അങ്ങനെ ഭാരം കൂട്ടിക്കൊണ്ടിരിക്കും. ഇതിനെ അനുകരിച്ച് ചില ശാസ്ത്രജ്ഞന്മാര്‍ ലിംഗദൈര്‍ഘ്യപരീക്ഷണം നടത്തുവാന്‍ തുനിഞ്ഞു. മൂന്നാമത്തെ പരീക്ഷണം കൊണ്ട് ആകെ ആറുപേരില്‍ ഒരാള്‍ക്ക് അര ഇഞ്ച് ലിംഗദൈര്‍ഘ്യം സംഭവിച്ചു!

ലിംഗത്തിന്റെ വലിപ്പക്കുറവിനെ ഒരു ലൈംഗികപരാധീനതയായി കൊണ്ടുനടക്കുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധമാണ്. മറ്റു ശാരീരികാവയവങ്ങളുടെ വലിപ്പം പോലെ തന്നെ ജന്മസിദ്ധമാണ് ഈ പ്രത്യുല്പാദനാവയവത്തിന്റെയും വലിപ്പം തങ്ങള്‍ക്കു സിദ്ധമായ ലിംഗവലിപ്പം കൊണ്ടുതന്നെ തൃപ്തരായി അര്‍ത്ഥശൂന്യമായ ആകാംക്ഷചിന്തകള്‍ ഒഴിവാക്കി ആനന്ദപൂര്‍ണ്ണമായ ലൈംഗികജീവിതം ആസ്വദിക്കുകയാണ് വേണ്ടത്. അഥവാ ലിംഗത്തിന് ഒരല്പം വലിപ്പക്കുറവുണ്ടെങ്കില്‍പ്പോലും ഉചിതമായ മൈഥുനനിലകള്‍ സ്വീകരിച്ചുകൊണ്ട് അതിനെ വിജയകരമായി അതിജീവിക്കാവുന്നതേയുള്ളൂ.

തങ്ങളുടെ ലിംഗം കൂടുതലായി വളഞ്ഞിരിക്കുന്നുവെന്ന പരാതിയുമായി മനഃശാസ്ത്ര പംക്തികളിലേക്കെഴുതുന്ന ഒട്ടേറെ യുവാക്കളുണ്ട്. എല്ലാ ലിംഗങ്ങള്‍ക്കും ഒരല്പം വളവ് സഹജമത്രേ. യോനിയുടെ ആന്തരിക ഭാഗത്തിനും അല്പം വളവുള്ളതിനാല്‍ സംഭോഗത്തെ ഇത് സുഗമമാക്കുകയാണ് ചെയ്യുന്നത്.

ലംബതലവുമായി 20 മുതല്‍ 40 ഡിഗ്രിവരെയുള്ള ഒരു കോണ്‍ സൃഷ്ടിച്ചായിരിക്കും ലിംഗം ഉദ്ധരിക്കപ്പെടുക. ഇത് യോനിയുടെ കോണിന് സമമായതിനാല്‍ യോനീ സംവേശനത്തെ അനായാസകരമാക്കുന്നു. എന്നാല്‍ ചിലരില്‍ ലിംഗം അസാധാരണമാം വിധം വളഞ്ഞിരിക്കും. വക്രലിംഗതയെന്നോ (Peyrohies disease) വളഞ്ഞ ആണിരോഗമെന്നോ (Bend Nail Syndrome) ആണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗകോണിലെ വ്യത്യാസംമൂലം ഈ രോഗത്തില്‍ ലിംഗം വളഞ്ഞിരിക്കും. ലിംഗകലകള്‍ക്കുണ്ടാകുന്ന നാശം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ലിംഗകലകള്‍ക്ക് ഇപ്രകാരം നാശം സംഭവിക്കുന്നതെന്നതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഇനിയും അജ്ഞാതമാണ്. വക്രലിംഗമുള്ള രോഗികളില്‍ ഉദ്ധാരണം നടക്കുമ്പോള്‍ ലിംഗതനു (ശിശ്‌നദണ്ഡം) ഇടത്തോട്ട് തിരിഞ്ഞിരിക്കുകയാണെങ്കില്‍ ലിംഗശീര്‍ഷം (ശിശ്‌നമണി) വലത്തോട്ട് തിരിഞ്ഞിരിക്കും. ഈ അവസ്ഥ സംഭോഗത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നില്ലെങ്കിലും മാനസികമായ പിരിമുറുക്കവും ആകാംക്ഷയും ഉളവാക്കിയേക്കാം. സങ്കീര്‍ണ്ണമായ ചില ചികിത്സാവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ കാര്യമായ ഫലപ്രാപ്തി നല്‍കാത്തതായാണ് കണ്ടുവരുന്നത്. ലിംഗവലിപ്പക്കുറവിനെക്കുറിച്ചുള്ള അമിതാകാംക്ഷപോലെതന്നെ ഇക്കാര്യത്തിലും അനാവശ്യമായ ഉത്ക്കണ്ഠ ഒഴിവാക്കുകയാണ് വേണ്ടത്.

പ്രായമാകുംതോറും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ കൂടിക്കൊണ്ടിരിക്കുന്നതായി കാണാം. മധ്യവയസ്‌ക്കരായ മിക്ക പുരുഷന്മാരിലും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ ഏതാണ്ട് 90% ആയിരിക്കും. അമ്പത്തഞ്ചു വയസ്സുകഴിയുന്നതോടെ ഉദ്ധൃതലിംഗം തീര്‍ത്തും തിരശ്ചീനമായിത്തന്നെ നില്‍ക്കുന്നു. എന്നാല്‍ ലൈംഗികവേഴ്ചയെ ഇത് ഒരു തരത്തിലും ബാധിക്കാറില്ല.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ വ്യായാമം ആസൂത്രണം ചെയ്യാം

സ്ത്രീപുരുഷ ശരീരങ്ങളിലെ വ്യത്യാസങ്ങൾക്കനുസരിച്ച് വ്യായാമത്തിലും കാര്യമായ മാറ്റം വേണമെന്നാണ് പലരുടേയും ധാരണ. സ്ത്രീകൾ ഭാരം ഉയർത്താൻ പാടില്ല, ചെറിയ ഭാരം മാത്രമാണ് ഇവർക്ക് ഉത്തമം, കാർഡിയോ വ്യായാമങ്ങൾ മാത്രമാണ് ഉത്തമം എന്നിങ്ങനെ ഒരുപാട് തെറ്റായ ധാരണകൾ സ്ത്രീകളിലുണ്ട്. എന്നാൽ പുരുഷന്മാരിൽ നിന്നു സ്ത്രീ ശരീരത്തിലെ പ്രധാനമാറ്റം ഹോർമോൺ നിലകളിലുള്ള ഏറ്റക്കുറച്ചിലുകളും ലൈംഗികാവയവങ്ങളിലെ മാറ്റങ്ങളുമാണ്. ഇവമൂലം വ്യായാമത്തിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതില്ല. അതുകൊണ്ട് പുരുഷന്മാർ ചെയ്യുന്ന ഏതു വ്യായാമങ്ങളും സ്ത്രീകൾക്ക് ചെയ്യാവുന്നതാണെന്ന് വർക്കൗട്ട് ഗൈഡ് ലൈനുകളിലെല്ലാം കൃത്യമായി പറയുന്നുണ്ട്.

ഭാരമെടുക്കൽ സ്ത്രീകൾക്ക്?

മസിലുകൾ വളരുമെന്ന പേടിമൂലമാണ് സ്ത്രീകൾ ഭാരം ഉപയോഗിച്ചു വ്യായാമം ചെയ്യാൻ പലപ്പോഴും മടിക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഉയർന്ന ഭാരം ഉപയോഗിച്ച് വ്യായാമം ചെയ്താലും പുരുഷന്മാരെപ്പോലെ മസിലുകൾ വളരില്ല. അതിനു കാരണം സ്ത്രീഹോർമോണായ ഈസ്ട്രജൻ ആണ്. ഈ ഹോർമോണിന്റെ സാന്നിധ്യം മസിൽ വർധിക്കുന്നതു തടയും.

വ്യായാമം ചെയ്യുമ്പോൾ പുരുഷന്മാരിൽ പേശികൾ പെട്ടെന്നു തെളിഞ്ഞുവരുന്നതിന്റെ പ്രധാന കാരണം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും പുരുഷന്മാരിൽ‌ ഈസ്ട്രജനും കുറഞ്ഞ അളവിൽ ഉണ്ടാകും. ഈ രണ്ടു ഹോർമോണുകളും ശരീരത്തിന്റെ പ്രധാന ഘടകങ്ങളാണ്. സ്ത്രീകൾ ഭാരം ഉപയോഗിച്ചുള്ള വ്യായമങ്ങൾ ചെയ്താൽ കൂടുതൽ കരുത്തും കൂടുതൽ ആകാരഭംഗിയും നേടാൻ അത് സഹായിക്കും.

രൂപഭംഗിയും ആരോഗ്യവും കൂട്ടാം

കാർഡിയോ വ്യായാമങ്ങളുടെയും സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങളുടെയും മിശ്രണമാണ് സ്ത്രീകൾക്കു വേണ്ടത്. സ്ത്രീകളുടെ ശരീരം കൂടുതൽ രൂപഭംഗിയും ആരോഗ്യവുമുള്ളതാക്കാൻ ഈ ആസൂത്രണത്തിനു കഴിയും. ജിമ്മിൽ തുടക്കക്കാരായ (Beginer Level) സ്ത്രീകൾക്കുള്ള പ്ലാനിങ്ങ് ചുവടെ. തിങ്കൾ സ്ട്രെങ്ങ്ത് ചൊവ്വാ കാർഡിയോ ബുധൻ സ്ട്രെങ്ങ്ത് വ്യാഴം കാർഡിയോ വെള്ളി സ്ട്രെങ്ങ്ത് ശനി കാർഡിയോ ഞായർ വിശ്രമം

കാർഡിയോ വ്യായമങ്ങൾ

സ്ത്രീശരീരത്തിൽ മുൻതൂക്കമുള്ളത് ഈസ്ട്രജൻ ഹോർമോണിനാണല്ലോ. ഈ ഹോർമോണകൾ കൊഴുപുമായി ബന്ധപ്പെട്ട ഹോർമോൺ ആണ്. അതിനാൽ കാർഡിയോ നല്ല ര‍ീത‍ിയിലും സമയം കൂട്ടിയും ചെയ്യുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാൻ കൂടുതൽ സഹായിക്കും. ഏകദേശം ഒരു മണിക്കൂർ വരെ ചെയ്യുന്നതാണ് നല്ലത്. നടത്തം, ജോഗിങ്, ഒാട്ടം, സൈക്ലിങ്, എയ്റോബിക്സ്, നീന്തൽ, കിക്ബോക്സിങ്, നൃത്തം സ്കിപിങ് തുടങ്ങിയവ ഉൾപ്പെടെ പുരുഷന്മാർ ചെയ്യുന്ന ഏതു കാർഡിയോ വ്യായാമങ്ങളും സ്ത്രീകൾക്കും ചെയ്യാം. ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസമാണ് കാർഡിയോ പ്ലാൻ ചെയ്തിരിക്കുന്നത്. ചൊവ്വയും ശനിയും 45 മിനിറ്റ് കാർ‍ഡിയോ വ്യായാമങ്ങളിലൊന്ന് മിതമായി ചെയ്യാം. വ്യാഴാഴ്ചയിൽ 20-30 മിനിറ്റ് മതിയാകും. എന്നാൽ വ്യായമത്തിന്റെ തീവ്രത കൂട്ടിയും കുറച്ചും ഇടകലർത്തി ചെയ്യുക. ഉദാ: ഒരു മിനിറ്റ് ഒാട്ടം, 2 മിനിറ്റ് നടത്തം എന്ന രീതിയിൽ ചെയ്താൽ മതിയാകും. എന്നാൽ ആർത്തവ സമയങ്ങളിൽ ഇങ്ങനെ വ്യായമം ചെയ്യാമോ എന്നതു മിക്കവരുടേയും സംശയമാണ്.

ആർത്തവ സമയങ്ങളിൽ

സ്ട്രെങ്ങ്ത് ട്രെയിനിങ് പോലുള്ള കഠിന വ്യായമങ്ങൾ ആദ്യത്തെ മ‍ൂന്നു ദിവസങ്ങളിൽ ഒഴിവാക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് അമിതമായി രക്തസ്രാവം ഉള്ളവരിൽ. എന്നാൽ കാർഡിയോ വ്യായാമങ്ങളും യോഗ പോലുള്ളവയും ചെയ്യാം. മിതമായി ചെയ്താൽ മതി. അതു പോലെ ആർത്തവസമയങ്ങളിൽ വയറിനുള്ള വ്യായമങ്ങളും ഒഴിവാക്കുന്നതു നല്ലതാണ്.

എന്നാൽ ചെറിയതും മിതവുമായ വ്യായാമങ്ങൾ ആർത്തവകാലത്ത് തുടരുന്നതാണ് നല്ലതെന്നു പുതിയ പഠനങ്ങൾ പറയുന്നു. തലവേദന, ടെൻഷൻ മുതലായ ആർത്തവകാല അസ്വസ്ഥതകളെ ഇത്തരം വ്യായാമങ്ങൾ അകറ്റും. വ്യായാമവേളയിൽ ശരീരം അധികമായി ഉൽപാദിപ്പിക്കുന്ന എൻഡോർഫിൻ എന്ന ഹോർമോൺ ആണ് ഈ മെച്ചം ഉണ്ടാക്കുന്നത്.

സ്ട്രെങ്ങ്ത് ട്രെയിനിങ്

സ്ട്രെങ്ങ്ത് ട്രെയിനിങ് ആഴ്ചയിൽ രണ്ടു മുതൽ മൂന്നു ദിവസം വരെ മതിയാകും. തുടക്കക്കാർ ആയതിനാൽ ജിംനേഷ്യത്തിലെ യന്ത്രങ്ങളിലുള്ള വ്യായാമങ്ങൾക്കൊപ്പം ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഇടകലർത്തി ചെയ്യുന്നതാകും ഉത്തമം. കാരണം കൃത്യമായ ഫോം ആൻഡ് ടെക്നിക് (ഒരാൾക്ക് ഏറ്റവും യോജിച്ചതും ഫലം നൽകുന്നതുമായ രീതികൾ) പഠിക്കാൻ ഇതു സഹായിക്കും.

സ്ട്രെങ്ങ്ത് ട്രെയിനിങ് ദിവസങ്ങളിൽ ഫുൾബോഡി വ്യായാമങ്ങൾ ചെയ്യുന്നതാണു കൂടുതൽ ഗുണകരം. അവ പ്രധാനമായും വലിയ പേശിവിഭാഗങ്ങൾക്ക് ഉത്തമമാണ്. ഒരു ദിവസത്തെ വ്യായാമ സെഷനിൽ 10 മുതൽ 12 വരെ വ്യായാമങ്ങൾ മതിയാകും. തുടക്കക്കാർ ആയതിനാൽ ഒരു ദിവസം രണ്ടു മുതൽ മൂന്നു സെറ്റുകളും മിതമായ ഭാരവും ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഒപ്പം വേദന ഒഴിവാക്കുന്നതിനും സാധിക്കും. പടിപടിയായി ഭാരം കൂടുന്നതാണ് ഉചിതം.

സ്ത്രീകൾ ഭാരം എടുക്കാനും വ്യായാമം ചെയ്യാനും മടി കാണിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഭാരം ഉപയോഗിക്കാൻ ഒട്ടും മടിവേണ്ട. ശ്രദ്ധിക്ക‍േണ്ട കാര്യം ഭാരം ഉയർത്തേണ്ടത് നിങ്ങളുടെ കരുത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. കരുത്തിനതീതമായ, അമിതഭാരം ഉയർത്താൻ ശ്രമിച്ച് പരിക്കുകൾ ക്ഷണിച്ചുവരുത്താതിരിക്കാനും ശ്രദ്ധിക്കണം.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

പെർഫ്യൂം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ആരുണ്ട് നമുക്കിടയിൽ? പെർഫ്യൂമുകളുടെ മനംമയക്കുന്ന സുഗന്ധം ശാരീരിക ശുചിത്വത്തിന്റെയും പരിഷ്കൃതിയുടെയും അടയാളമാണെന്ന് പറയാതെ വയ്യ!

പെർഫ്യൂം നമ്മെയും ഒപ്പം നമുക്കു ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കുന്നു.ശരീര ദുർഗന്ധമുള്ള ആളുകളുമായി അടുത്തിടപഴകാനും സഹവസിക്കാനുമൊന്നും അധികമാരും ഇഷ്ടപ്പെടുന്നില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് ഓരോ തവണയും നാമെല്ലാവരും ഓരോ തവണ പുറത്ത് പോകാനിറങ്ങുന്നതിന് മുൻപ് സുഗന്ധപൂരിതമായ പെർഫ്യൂമുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.

പെർഫ്യൂമുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ എല്ലാവർക്കും തങ്ങളുടേതു മാത്രമായ ഇഷ്ടങ്ങളുണ്ട്. ചിലർ പലതരം സുഗന്ധങ്ങളിലുള്ളവ മാറി മാറി പരീക്ഷിക്കുന്നു. ചിലർക്കാകട്ടെ, അവർക്ക് ഇഷ്ടപ്പെട്ടതു മാത്രമായ ചില സുഗന്ധങ്ങൾ മാത്രം തുടർച്ചയായി ഉപയോഗിക്കുന്നു. ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിനെയും ദുർഗന്ധത്തെയും മുഴുവനായും അകറ്റികൊണ്ട് നമുക്കും ചുറ്റുമുള്ളവർക്ക് ആനന്ദം പകരുന്ന പെർഫ്യൂമുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി നിങ്ങളെ സഹായിക്കാനും മികച്ച സുഗന്ധതൈലങ്ങൾ കണ്ടെത്തുന്നതിനായി വളരെ ലളിതവും എളുപ്പവുമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഞങ്ങളുടെ പക്കലുണ്ട്. അവ കണ്ടെത്തുക, പെർഫ്യൂമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാം.

#1. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല

പരീക്ഷിച്ചു നോക്കാതെ തന്നെ എനിക്കത് ഇഷ്ടപ്പെടില്ല എന്ന് തീർത്ത് പറയാൻ വരട്ടെ! വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കാൻ പരിശീലിക്കുക. തീക്ഷ്ണ സുഗന്ധമുള്ള റോസ് പോലുള്ള പെർഫ്യൂമുകൾ ചിലപ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടെന്ന് വരില്ല. എങ്കിൽ തന്നെയും സമാന സുഗന്ധങ്ങൾ പരീക്ഷിക്കുന്നതിൽ നിന്നും സ്വയം പിന്തിരിപ്പിക്കാൻ ശ്രമിക്കേണ്ട ആവശ്വമില്ല. ഒരുപക്ഷേ ഇടയ്ക്കൊക്കെ ഉപയോഗിച്ച് കഴിയുമ്പോൾ കുറച്ചു നാളുകൾക്കുള്ളിൽ അതിൻറെ സുഖം നിങ്ങൾക്ക് ആകസ്മികമായി തോന്നിയേക്കാം. അതിനാൽ ഇടയ്ക്കൊക്കെ ഇഷ്ടമില്ലാത്ത പെർഫ്യൂമുകളും ഉപയോഗിക്കുന്ന ശീലം പരീക്ഷിക്കുക!

#2. കൈത്തലങ്ങൾ ഉപയോഗിക്കാം

സുഗന്ധം തിരിച്ചറിയാനായി നിങ്ങളുടെ മുഖത്ത് പെർഫ്യൂമുകൾ തളിക്കരുത്. പെർഫ്യൂമുകൾ ടെസ്റ്റ് ചെയ്യുന്നതിനായി നിങ്ങളുടെ വിരലുകളോ അല്ലെങ്കിൽ കൈപ്പത്തിയുടെ മുകൾഭാഗമോ ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. കാരണം, നിങ്ങൾ മൂക്കിനോട് വളരെ അടുത്ത് പെർഫ്യൂം സുഗന്ധം പരക്കുകയാണെങ്കിൽ ഇതുവഴി മൂക്കിന് മറ്റ് സുഗന്ധങ്ങളെ കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുമാത്രമല്ല നിങ്ങളുടെ മുഖ ചർമ്മം വളരെ മൃദുലമായ ഒന്നാണ് എന്ന കാര്യം മറന്നു പോകരുത്.

#3 കുറച്ച് സമയം നൽകുക.

പെർഫ്യൂമുകൾ ദേഹത്ത് തളിച്ചതിന് ശേഷം ഇതിൻറെ യഥാർത്ഥ സുഗന്ധം തിരിച്ചറിയാനായി കുറഞ്ഞത് ഒരു മിനിറ്റെങ്കിലും നൽകുക. ഇത് സുഗന്ധദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന് ബാഷ്പീകരിക്കാനുള്ള സമയം നൽകുന്നു, അങ്ങനെ നിങ്ങൾക്ക് സുഗന്ധദ്രവ്യത്തിന്റെ സുഗന്ധം പൂർണമായും ലഭ്യമാകും.

#4. കോഫി ബീൻ ട്രിക്ക്

നിങ്ങൾ ടെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ പെർഫ്യൂമുകളുടെയും സുഗന്ധം പരിപൂർണമായി തിരിച്ചറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോന്നും പരീക്ഷിച്ചു നോക്കുന്നതിന് മുൻപായ കോഫി ബീൻസ് മണക്കുക. ചുറ്റുമുള്ള ശക്തമായ മറ്റു സുഗന്ധങ്ങളുടെ സാന്ദ്രത കുറയ്ക്കാൻ കോഫി ബീൻസ് സഹായിക്കുന്നു. പുതിയതും വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കുമ്പോൾ ഈ വിദ്യ ശുപാർശ ചെയ്യുന്ന ഒന്നാണ്.

Also read: പൂ പോലെ മൃദുലമായ കൈകൾ വേണ്ടേ? മാർഗ്ഗങ്ങൾ ഇതാ

#5. വീണ്ടും മണക്കുക

പെർഫ്യൂമുകളുടെ പരിപൂർണ്ണമായ സുഗന്ധം ഒറ്റയടിക്ക് നിങ്ങൾക്ക് ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ഇതിനകം മറ്റ് സുഗന്ധങ്ങൾ പരീക്ഷിച്ചു നോക്കിയാൽ, അത് കൂടുതൽ വൈവിധ്യ പൂർണ്ണമായി അനുഭവപ്പെടും. അതിനാൽ, ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടുതൽ തവണ വീണ്ടും ഇത് മണത്തുകൊണ്ട് നമുക്കിത് പരീക്ഷിക്കാം.

#6. കൈത്തണ്ടയിൽ തടവേണ്ട കാര്യമില്ല

പെർഫ്യൂമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടുകഥകളിലൊന്നാണ് ഇത്. പെർഫ്യൂം കൈത്തണ്ടയിലേക്ക് സ്പ്രേ ചെയ്തശേഷം നിങ്ങളുടെ കൈത്തണ്ടയിൽ തടവുന്നത് പെർഫ്യൂം തന്മാത്രകളെ തകർക്കുന്നതിന് കാരണമാവുന്നു. ഇതുമൂലം സുഗന്ധത്തിൽ ചെറിയ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആകെ ചെയ്യേണ്ടത് സ്പ്രേ ചെയ്തശേഷം കൈത്തണ്ടയിൽ തിരുമ്മുകയോ സ്പർശിക്കുകയോ ഒന്നും ചെയ്യാതെ തന്നെ നേരിട്ട് മണക്കുക മാത്രമാണ്.

#7. നാഡി തുടിപ്പുള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക

വളരെക്കാലം നിലനിൽക്കും എന്ന പ്രത്യാശയോടെ നിങ്ങളുടെ ശരീരത്തിലോ വസ്ത്രത്തിലോ ക്രമരഹിതമായ അളവിൽ പെർഫ്യൂം പ്രയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. ഇത് മിക്കപ്പോഴും നിഷ്ഫലമായി മാറുന്നു. നാഡി തുടിപ്പുള്ള ചർമ്മ ഭാഗങ്ങളാണ് പെർഫ്യൂമുകൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത്. ഇവിടം നേർത്തതും ഊഷ്മളവുമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സുഗന്ധത്തിന് കൂടുതൽ നേരം തുടരാൻ സാധിക്കും. പെർഫ്യൂം പ്രയോഗത്തിനുള്ള ഏറ്റവും മികച്ച പോയിന്റായി ഈ ഭാഗങ്ങളെല്ലാം കണക്കാക്കിയിരിക്കുന്നു എന്നതിനാൽ പെർഫ്യൂമുകൾ നിങ്ങളുടെ കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ പ്രയോഗിക്കുക.

#8. നിങ്ങൾക്ക് തലവേദന ഉണ്ടാകുമ്പോൾ പെർഫ്യൂം ഒഴിവാക്കുക

തലവേദന ഉള്ളപ്പോൾ പുറത്തിറങ്ങുക പോലും ചെയ്യാത്തവർ ആണ് നാം ഓരോരുത്തരും. ഈ സമയങ്ങളിൽ പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുന്നതും അത്യാവശ്യമാണ്. പെർഫ്യൂമുകളുടെ രൂക്ഷഗന്ധം തലവേദന ഈ കൂടാനുള്ള സാധ്യത ഉള്ളവാക്കും. പെർഫ്യൂമുകളിൽ നിന്നും പുറപ്പെടുന്ന സുഗന്ധം നിങ്ങളുടെ വേദന വർദ്ധിപ്പിക്കുകയും നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന സുഗന്ധം ആണെങ്കിൽ പോലും അതിനെ വികലമായി അനുഭവപ്പെടുകയും ചെയ്യുന്നു.

Also read: മുഖത്ത് കുങ്കുമാദി തൈലം പുരട്ടിയാല്‍ മാറ്റം ചെറുതല്ല

പെർഫ്യൂമുകൾ എവിടെ സൂക്ഷിച്ചുവയ്ക്കാം?

വാഷ്‌റൂമിൽ അല്ല: പെർഫ്യൂമുകൾ എല്ലായ്പ്പോഴും ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടതുണ്ട്. വാഷ്‌റൂമിൽ ഏറ്റവും കൂടുതലുള്ള രണ്ട് കാര്യങ്ങളാണിത്. അതുകൊണ്ടു തന്നെ ഒരിക്കലും പെർഫ്യൂമുകൾ വാഷ്‌റൂമിലും ബാത്ത്റൂമിലും ഒന്നും സൂക്ഷിച്ചു വയ്ക്കരുത്.

ജനലുകൾക്ക് അടുത്തല്ല: വെളിച്ചവും പെർഫ്യൂമുകളുടെ നല്ല സുഹൃത്തല്ല! നിങ്ങളുടെ പെർഫ്യൂമുകൾ സൂര്യനെ അഭിമുഖീകരിക്കുന്ന വിധത്തിൽ ജനാലകൾക്ക് സമീപം സൂക്ഷിക്കുന്നത് തെറ്റായ ഒരു ആശയമാണ്. ഇതിനു പകരമായി വസ്ത്രങ്ങളും മറ്റു വസ്തുവകകളും കാത്തുസൂക്ഷിക്കുന്ന കൂട്ടത്തിൽ അലമാരകളിൽ അല്ലെങ്കിൽ ക്യാബിനറ്റുകളിലോ സൂക്ഷിച്ചുവയ്ക്കാം.

റഫ്രിജറേറ്റർ: അതേ! ഒരു പെർഫ്യൂം ഒരു രീതിയിലും കേടുപാടുകൾ കൂടാതെ കാത്തു സൂക്ഷിക്കാൻ പറ്റിയ ഇടം നിങ്ങളുടെ ഫ്രിഡ്ജുകൾ തന്നെയാണ്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഇതിലെ പ്രത്യേക സുഗന്ധം ശാശ്വതമായി സംരക്ഷിക്കാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഇഷ്ടാനുസരണം അത് തീരുന്നതുവരെ ഓരോ തവണയും നിങ്ങൾക്കിത് അതിൻറെ മുഴുവൻ സുഗന്ധ തീവ്രതയോടെയും കൂടി ഉപയോഗിക്കാൻ സാധിക്കും.

പെർഫ്യൂമുകൾ ഏതു തന്നെയായാലും നിങ്ങളുടെ ഇഷ്ടാനുസരണം അത് വാങ്ങി ഉപയോഗിക്കുക. അത് ഉപയോഗിക്കുമ്പോൾ ഈ നുറുങ്ങുകൾ പിന്തുടരുക, സ്വയം സുഗന്ധമുള്ളവരായി തുടരുക!

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

കട്ടിയുള്ള പുരികം വേണോ? പരീക്ഷിക്കാം ഈ വഴികള്‍

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്

പുരികത്തിന്റെ ആകൃതിക്കനുസരിച്ചാണ് മുഖത്തിന്റെ സൗന്ദര്യം വിലയിരുത്തപ്പെടുകയെന്നൊക്കെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടില്ലേ? അത്രയും പ്രധാനമത്രേ പുരികം. പുരികം തീരെ കട്ടിയില്ലാത്തതിനാലും ഘടനയില്ലാത്തതിനാലും വലിയ ആത്മവിശ്വാസക്കുറവ് അനുഭവിക്കുന്നവര്‍ വരെ ധാരാളമുണ്ട്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ പരിഹരിക്കാനാകും. അവയേതെല്ലാമെന്ന് നോക്കാം.

ഒന്ന്… 

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്. പുറത്ത് പോകുന്നതിന് മുമ്പും, ചെറിയ ഇടവേളകളിലുമൊക്കെ കൃത്യമായി ചീകിയൊതുക്കുന്നത് പുരികത്തിന് നല്ല കട്ടിയും ആകൃതിയും തോന്നിക്കാന്‍ സഹായിക്കും.

രണ്ട്… 

 

പുരികം അതിന്റെ ആകൃതിക്ക് പുറത്തായി വളര്‍ന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും അഭംഗിയാണ്. മിക്കവാറും സ്ത്രീകള്‍ ത്രെഡ് ചെയ്താണ് പുരികത്തിന്റെ ആകൃതി സൂക്ഷിക്കുന്നത്. ചിലര്‍ പ്ലംക്കിംഗിലൂടെയും പുരികം ഭംഗിയാക്കാറുണ്ട്. ഇവയെല്ലാം അവനവന്റെ താല്‍പര്യപ്രകാരമാണ് ഓരോരുത്തരും ചെയ്യാറ്. എന്നാല്‍ അധികം വണ്ണം കളയാത്ത രീതിയില്‍ പുരികം ത്രെഡ് ചെയ്യുന്നതിലൂടെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ക്കും കട്ടി തോന്നിക്കാന്‍ സഹായിക്കും.

മൂന്ന്…

ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികമെഴുതുന്നത് മുമ്പെല്ലാം മേക്കപ്പിന്റെ ഭാഗം തന്നെയായിരുന്നു. ഇപ്പോള്‍ അത് അത്ര തന്നെ പ്രചാരത്തിലില്ല. എന്നാല്‍ ഐബ്രോ പെന്‍സിലോ ജെല്ലോ ഉപയോഗിച്ച് പുരികം ഒന്ന് മുകളിലൂടെ കളറ് ചെയ്യുന്നത് വളരെ നല്ലതാണ്. പുരികത്തിന് കട്ടിയും ഘടനയും ഉള്ളതായി തോന്നിക്കാന്‍ ഇത് സഹായിക്കും.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വർദ്ധിപ്പിക്കുവാനും നിലനിർത്തുവാനും ആയീ ഇതാ ചില വ്യായാമങ്ങൾ

മുഖവ്യായാമം ചെയ്യുന്നതിലൂടെ ഏറെക്കാലം സൗന്ദര്യം നിലനിര്‍ത്താനാകും. മാത്രമല്ല, രക്തയോട്ടം വര്‍ധിക്കുന്നതിലുടെ ചര്‍മകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കും. കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. വളരെ പെട്ടെന്ന് തന്നെ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ 20 മിനിറ്റുവെച്ച്‌ ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും മുഖവ്യായാമം ശീലമാക്കണം.

പുരികങ്ങള്‍ക്ക്

ചൂണ്ടുവിരലും മധ്യവിരലും ചേര്‍ത്ത് പുരികത്തെ മുകളില്‍ നിന്ന് താഴേക്ക് മൃദുലമായി തള്ളുക. ഒപ്പം പുരികങ്ങള്‍ മുകളിലേക്കും താഴേക്കും ഉയര്‍ത്താനും ശ്രദ്ധിക്കുക. 10 പ്രാവശ്യം വീതം ആറ് തവണ ഇതാവര്‍ത്തിക്കുക.

 

ആകൃതിയൊത്ത താടികള്‍ക്ക്

മുഖത്തെ കൊഴുപ്പ് കുറയാനുള്ള വ്യായാമം ഏറെ പ്രധാനമാണ്. തല ഉയര്‍ത്തിപ്പിടിക്കുക. കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടിലേക്ക് പരമാവധി കയറ്റിപ്പിടിക്കുക. 10സെക്കന്റ് ഈ അവസ്ഥയില്‍ തുടരുക. 10-15 തവണ ഇങ്ങനെ ചെയ്യാം.

കവിള്‍ത്തടങ്ങള്‍ക്ക്

വിരലുകള്‍കൊണ്ട് ഇരുകവിള്‍ത്തടങ്ങളും പിടിച്ച്‌, ചര്‍മം വലിയുന്നതുവരെ മൃദുവായി ഉയര്‍ത്തുക. തുടര്‍ന്ന് ‘0’ എന്ന പോലെ വായ തുറന്നുപിടിക്കുക. അഞ്ച് സെക്കന്റ് ഇങ്ങനെ തുടരുക. ഇതുപോലെ 10-15 പ്രാവശ്യം ആവര്‍ത്തിക്കുക.

മുഖത്തിനും യോഗ

രണ്ട് കൈകകളും കൂട്ടിത്തിരുമ്മി ചൂടാക്കിയശേഷം, കണ്ണടച്ചുപിടിച്ച്‌ കൈകള്‍കൊണ്ട് കുറച്ചുനേരം ശ്വാസമെടുക്കാം. ഇതു പോലെ ഒരു കണ്ണ് അടച്ചു പിടിച്ച്‌ ഒരു സെക്കന്റിന് ശേഷം കണ്ണിനു ചുറ്റുമുള്ള എല്ലാ പേശികളെയും സങ്കോചിപ്പിച്ചെന്ന് ഉറപ്പാക്കണം. ശേഷം- കണ്ണ് തുറക്കുക. രണ്ട് കണ്ണും ഇത്തരത്തില്‍ 25 പ്രാവശ്യം ചെയ്യണം.മുഖവ്യായാമം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.

read more
1 73 74 75 76 77 79
Page 75 of 79