close

blogadmin

സ്ത്രീ സൗന്ദര്യം (Feminine beauty)

അനാവശ്യ രോമം നീക്കംചെയ്യുവാൻ ഉള്ള ചില മാർഗങ്ങൾ

കക്ഷത്തിലെ രോമം (How To Remove Underarm Hair) നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങൾ: പല സ്ത്രീകളുടെയും ഫാഷൻ സങ്കൽപ്പങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒന്നാണ് കക്ഷത്തിലെ രോമം. എത്ര നീക്കം ചെയ്താലും പെട്ടന്ന് വളരുന്ന രോമം ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. അതുമാത്രമോ, വിയർപ്പുമായി ചേർന്നുണ്ടാക്കുന്ന അസ്വസ്ഥതകൾ വേറെ. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കക്ഷത്തിലെ രോമം ഇതിന് തടസ്സം നിൽക്കുന്നു. പിന്നെ കൈകൾ ഉള്ള വസ്ത്രം ധരിച്ച് തൃപ്തിപ്പെടേണ്ടി വരും. ഇടയ്ക്കിടക്ക് രോമം നീക്കാനുള്ള മടി കാരണം പലരുടെയും സ്ലീവ്‌ലെസ് വസ്ത്രങ്ങൾ പുറം ലോകം കാണാറേയില്ല.

കക്ഷത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. അത് കൂടാതെ ചില വീട്ടുവൈദ്യങ്ങളും പരിചയപ്പെടാം.

വാക്സിങ്

അനാവശ്യ രോമം നീക്കം ചെയ്യാൻ പൊതുവെ സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് വാക്സിങ്. രോമം നീക്കം ചെയ്യേണ്ട ഭാഗം സോപ്പ് ഉപയോഗിച്ച് ചെറുചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം അല്പം ടാൽകം പൗഡർ തൂവുക. ഇനി തയ്യാറാക്കിയ വാക്സ് ചർമ്മത്തിന് പൊള്ളൽ ഏൽക്കാത്ത രീതിയിലുള്ള ചൂടോടെ ഒരു സ്പാറ്റുല ഉപയോഗിച്ച് രോമത്തിനു മുകളിൽ പുരട്ടിയ ശേഷം വാക്സ് സ്ട്രിപ്പ് പ്രസ്സ് ചെയ്ത് ഉറപ്പിച്ച ശേഷം രോമ വളർച്ചയുടെ എതിർ ദിശയിൽ വലിച്ചെടുക്കുക. രോമം പൂർണ്ണമായി നീക്കം ചെയ്യുന്നത് വരെ ഇങ്ങനെ സ്ട്രിപ്പ് പ്രസ് ചെയ്ത് വലിച്ചെടുക്കുക. അതിന് ശേഷം നല്ല ഒരു മോയ്സ്ചുറൈസർ കക്ഷത്തിൽ പുരട്ടുക.

അറിഞ്ഞിരിക്കുക

> വാക്സ് ചെയ്യുന്നത് സമയമെടുക്കുന്ന രീതിയാണ്

> എന്നാൽ രോമം വീണ്ടും വളരാൻ കൂടുതൽ സമയമെടുക്കും

> ഇത് ചർമ്മത്തിന് മിനുസം നൽകാൻ സഹായിക്കും

> ഇത് ചർമ്മത്തിൽ വേദന ഉണ്ടാക്കാൻ കാരണമാകും.

എപ്പിലേറ്റർ

ഇത് നിങ്ങൾക്ക് ഓൺലൈൻ ആയോ അല്ലാതെയോ മേടിക്കാൻ കിട്ടും. കക്ഷത്തിലെ രോമം നീക്കാം എപ്പിലേറ്റർ ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ എപ്പിലേറ്റർ ഉപയോഗിച്ച് രോമം നീക്കം ചെയ്തശേഷം ഒരു മോയ്സ്ചറൈസിംഗ് ജെൽ പുരട്ടുക. എപ്പിലേറ്റർ ഉപയോഗിക്കുന്നത് ചെറിയ വേദന ഉണ്ടാകാൻ കാരണമാകും എന്ന കാര്യം ഓർമ്മയിൽ വെക്കുക.

ടിപ്സ്

> രോമം നീക്കം ചെയ്യാൻ എപ്പിലേറ്റർ ഉപയോഗിക്കുന്നതിനു മുൻപ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് വേദനയും നീറ്റലും കുറയ്ക്കാൻ സഹായിക്കും.

> എപ്പിലേറ്റർ ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നത് രോമ വളർച്ച സാവധാനത്തിലാക്കാൻ സഹായിക്കും.

> സെൻസിറ്റീവ് ചർമ്മമുള്ളവർ എപ്പിലേറ്റർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവർക്ക് ഇത് അസഹനീയമായ വേദനയ്ക്ക് കാരണമാകും.

റേസർ

വേദന രഹിതമായി രോമം നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണ് റേസർ. സോപ്പ് അല്ലെങ്കിൽ ബോഡി വാഷ് ഉപയോഗിച്ച് കക്ഷം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഷേവിങ്ങ് ക്രീം പുരട്ടി, രോമം വളരുന്നതിന്റെ എതിർ ദിശയിൽ റേസർ ഉപയോഗിച്ച് ഷേവ് ചെയ്യാം. രോമം പൂർണ്ണമായും നീക്കം ചെയ്ത ശേഷം കഴുകി ഉണക്കിയ ശേഷം മോയ്സ്ചുറൈസർ പുരട്ടുക.

ഈ കാര്യങ്ങൾ അറിയുക

> രോമം നീക്കം ചെയ്യാൻ വേദനായില്ലത്തതും ലളിതവുമായ മാർഗ്ഗമാണിത്

> റേസർ പതിവായി ഉപയോഗിക്കുന്നത് കക്ഷം ഇരുണ്ട നിറം ആകാൻ കാരണമാകും.

> ഷേവ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ രോമം വളരാനും കാരണമാകും.

ക്രീമുകൾ

ശരീരത്തിലെ അനാവശ്യ രോമം നീക്കം ചെയ്യാൻ സഹായിക്കുന്ന പല തരം ക്രീമുകൾ ഇന്ന് കടകളിൽ ലഭ്യമാണ്. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്, കാരണം ഇത്തരം ക്രീമുകളിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഒരുപക്ഷെ ഇവ ചർമ്മത്തിൽ അലർജി ഉണ്ടാക്കിയേക്കാം.

പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കക്ഷം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി തുടച്ച ശേഷം ഡിപിലേറ്ററി ക്രീം പുരട്ടുക. നിർദേശിച്ച സമയം വരെ ക്രീം കക്ഷത്തിൽ വെച്ചിരുന്ന ശേഷം സ്പാറ്റുല ഉപയോഗിച്ച് വടിച്ചെടുക്കാം. ശേഷം കക്ഷഭാഗം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മോയ്സ്ചുറൈസർ പുരട്ടുക.

ശ്രദ്ധിക്കുക

> ഇത്തരം ക്രീം ഉപയോഗിക്കുന്നത് വഴി കുറഞ്ഞ സമയത്തിനുള്ളിൽ രോമങ്ങൾ പൂർണമായും നീക്കം ചെയ്യാം

> വേദന രഹിത മാർഗ്ഗമാണിത്

> പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ക്രീം ഉപയോഗിക്കുക

> ഇത്തരം ക്രീമുകളുടെ മനം ചിലർക്ക് അലോസരമുണ്ടാക്കും.

നാരങ്ങാ – തേൻ

തേൻ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. നാരങ്ങാ അതിന്റെ ബ്ലീച്ചിങ് സവിശേഷതകൾക്കും. ഇവ രണ്ടും ചേർന്ന് രോമങ്ങൾ നീക്കി കക്ഷം സുന്ദരമാക്കാൻ സഹായിക്കും.

> മൂന്ന് ടീ സ്പൂൺ തേൻ, ഒരു ടീ സ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക, ഇത് രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക, 20 മിനുട്ട് കഴിഞ്ഞ ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് പതിവായി ചെയ്യുന്നത് രോമ വളർച്ച കുറയ്ക്കാൻ സഹായിക്കും. ഈ രീതി ചെറിയ സമയത്തിനുള്ളിൽ ഫലം നൽകില്ല എന്നത് ഓർമ്മിക്കുക.

പഞ്ചസാര – തേൻ

വാക്സിങ് മിശ്രിതം പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കിയാലോ? ഇതിന് സഹായിക്കുന്ന രണ്ട് ചേരുവകളാണ് പഞ്ചസാരയും തേനും. ഇതിന്റെ കൂടെ നാരങ്ങാനീരും ആവശ്യമാണ്.

രണ്ട് കപ്പ് പഞ്ചസാര, കാൽ കപ്പ് വെള്ളം, കാൽ കപ്പ് തേൻ, കാൽ കപ്പ് നാരങ്ങാ നീര് എന്നിവ ചെറു തീയിൽ ചൂടാക്കുക. ഈ കൂട്ടിന്റെ നിറം മാറി തവിട്ട് നിറമാകുന്നതു വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കക്ഷം വൃത്തിയാക്കിയ ശേഷം തുടച്ച് അല്പം ടാൽക്കം പൗഡർ തൂവുക. ഇനി ഈ മിശ്രിതം ചെറു ചൂടോടെ തന്നെ രോമത്തിൽ പുരട്ടുക. ഒരു സ്ട്രിപ്പ് ഉപയോഗിച്ച് പ്രസ് ചെയ്ത ശേഷം രോമ വളർച്ചയുടെ എതിർ ദിശയിൽ വലിച്ചെടുക്കുക. രോമം പൂർണ്ണമായും നീക്കം ചെയ്യാനായി പല തവണ സ്ട്രിപ്പ് ഉപയോഗിച്ച് ഇങ്ങനെ വലിച്ചെടുക്കാൻ. ശേഷം ചർമ്മം വൃത്തിയാക്കിയ ശേഷം മോയ്സ്ചുറൈസർ പുരട്ടുക.

മഞ്ഞൾ, പച്ച പപ്പായ

നാല് ടേബിൾ സ്പൂൺ പച്ച പപ്പായ അരച്ചെടുത്തതിലേയ്ക്ക് രണ്ടു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കുക. ഈ മിശ്രിതം രോമങ്ങളുള്ള ഭാഗത്ത്‌ പുരട്ടാം. അര മണിക്കൂറിനു ശേഷം വൃത്താകൃതിയിൽ മസ്സാജ് ചെയ്ത് ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. നല്ല ഫലം ലഭിക്കാൻ സ്ഥിരമായി ഉപയോഗിക്കാം.

മഞ്ഞൾ പേസ്റ്റ്

മഞ്ഞൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം റോസ് വാട്ടറിലോ പാലിലോ ചേർത്തിളക്കുക. കക്ഷം വൃത്തിയാക്കിയ ശേഷം ഈ പേസ്റ്റ് പുരട്ടാം. ഏകദേശം മുപ്പത് മിനിറ്റ് ഇത് ചർമ്മത്തിൽ തുടരാൻ അനുവദിക്കണം, ഇനി ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ശേഷം മോയിസ്ചറൈസർ പുരട്ടുക. ഈ രീതി ഉടൻ ഫലം നൽകുന്ന ഒന്നല്ല. മികച്ച ഫലം ലഭിക്കാൻ പതിവായി ഉപയോഗിക്കണം.

മൃദുവായ ചര്‍മത്തിന് ഓറഞ്ച് പീല്‍ സ്‌ക്രബ്
read more
Kegel എക്സസൈസ്ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )

എന്താണ് PELVIC FLOOR EXERCISES?

 

മനസും ശരീരവും ഒരുപോലെ ഒരു കുഞ്ഞിനായി സമര്‍പ്പിയ്ക്കുന്ന സമയമാണ് ഗര്‍ഭകാലം. സ്ത്രീയെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മുള പൊട്ടുന്ന ജീവിതകാലഘട്ടം തന്നെയാണിത്. ഗര്‍ഭ കാലഘട്ടത്തില്‍ സംഭവിയ്ക്കുന്ന ഓരോ കാര്യങ്ങള്‍ക്കും. കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ സ്വാധീനിയ്ക്കാന്‍ കഴിയും. പ്രസവം വരെയും അതിനു ശേഷവും അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഗര്‍ഭിണിയായിരിയ്ക്കുന്ന സമയത്തെ വ്യായാമം പ്രധാനപ്പെട്ടതാണ്. മികച്ച രീതിയില്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ ഗര്‍ഭ കാലത്തെ അസ്വസ്ഥതകളെല്ലാം മാറ്റിയെടുക്കാം, അതിലുപരി പ്രസവ സമയത്തെ വേദന ലഘൂകരിക്കാനും വ്യായാമം സഹായിക്കും.

read more
Kegel എക്സസൈസ്ലൈംഗിക ആരോഗ്യം (Sexual health )

Female Kegel Exercises

മിക്കവാറും സ്ത്രീകളും പ്രസവം കഴിഞ്ഞ് പെട്ടെന്ന് തൂക്കം കുറച്ച് പഴയ രൂപത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഒന്‍പത് മാസം കൊണ്ടാണല്ലോ തൂക്കം കൂടിയത്. ഒരാഴ്ച അരക്കിലോയില്‍ കൂടുതല്‍ തൂക്കം കുറയ്ക്കാന്‍ ശ്രമിക്കേണ്ട. ആദ്യത്തെ ആഴ്ചയില്‍തന്നെ ലഘു വ്യായാമങ്ങള്‍: (ഡീപ് ബ്രീത്തിങ്, കുറേശ്ശെ നടത്തം തുടങ്ങിയവ) ചെയ്യാം. കാലില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഇതു നല്ലതാണ്.

പിന്നീട് വയറിലെ പേശികള്‍ മുറുകാനുള്ള വ്യായാമം എല്ലാ ദിവസവും 3- 4 തവണ ചെയ്യാം. പ്രസവംമൂലം അയവു കൂടിയ ഭഗപേശികളുടെ മുറുക്കം വര്‍ധിപ്പിക്കാന്‍ ‘കെഗല്‍സ്’ വ്യായാമം ചെയ്യാം. ചിലര്‍ക്ക് പ്രസവശേഷം അറിയാതെ മൂത്രം പോകും; ഈ പ്രശ്‌നത്തിന് ഈ വ്യായാമം ഒരു പരിഹാരമാണ്.

മൂന്നു മാസമാകുമ്പോഴേക്കും എയ്‌റോബിക്‌സ്, നീന്തല്‍, എന്നിവയൊക്കെ ചെയ്യാം. യോഗയും നല്ലതാണ്. ഈ സമയം കൊണ്ടേ പേശികളും സന്ധികളും പൂര്‍വസ്ഥിതിയിലാകുകയുള്ളൂ.

read more
Kegel എക്സസൈസ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

Pelvic Floor “Kegel” Exercises

ഒരുപാടു ആളുകൾ അറിയുവാൻ ചോദിച്ച ഒരു ചോദ്യം ആണ് സ്ത്രീകൾക്ക് എങ്ങനെ Pelvic Floor “Kegel” Exercises ചെയാം എന്നത് അത് അറിയുവാൻ ഇ pdf നോക്കുക

 

 

ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനും ചോദ്യങ്ങളും ഉള്ളവർ ഇവിടെ മെസ്സേജ് ചെയ്യുക

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

രാത്രിയില്‍ മേക്കപ്പ് മാറ്റാന്‍ മറന്നോ, എങ്കില്‍ രാവിലെ ഇവ മറക്കേണ്ട

രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും.

ചര്‍മം എന്നും മനോഹരമായിരിക്കണോ, രാത്രിയില്‍ ഉറങ്ങും മുമ്പ് മേക്കപ്പ് നീക്കാന്‍ മറക്കേണ്ട. ചര്‍മത്തിന് ശരിയായി ശ്വസിക്കാനാണിത്. മാത്രമല്ല മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മത്തിന് കേടുവരുത്താനും ഇത് കാരണമാകും. ഇനി വല്ലപ്പോഴും രാത്രി മേക്കപ്പ് നീക്കാന്‍ മറന്നെങ്കിലും പേടിക്കേണ്ട. രാവിലെ ഉണരുമ്പോള്‍ തന്നെ ചര്‍മത്തിന് കൃത്യമായ പരിചരണം നല്‍കിയാല്‍ മതി.

1. മേക്കപ്പ് മാറ്റാന്‍ മറന്നെങ്കില്‍ ഉണരുമ്പോഴേ കൈകള്‍ കൊണ്ട് ചര്‍മത്തില്‍ തൊടുന്നത് ഒഴിവാക്കാം. മുഖത്ത് കുരുക്കളോ ചൊറിച്ചിലോ എന്തെങ്കിലും തോന്നിയാല്‍ കൈകൊണ്ട് തടവുന്നതും പൊട്ടിക്കുന്നതുമൊക്കെ ദോഷം ചെയ്യും. പകരം ശുദ്ധജലത്തില്‍ മുഖം കഴികാം

2. ആദ്യം ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ പുരട്ടി മേക്കപ്പ് മാറ്റാം. ഇനി ക്രീം ബേസ്‌ഡോ ഫോം ക്ലെന്‍സറോ ഉപയോഗിച്ച് വീണ്ടും ചര്‍മം വൃത്തിയാക്കാം. ഇങ്ങനെ ഡബിള്‍ ക്ലന്‍സിങ് വഴിയേ ചര്‍മം പൂര്‍ണമായും വൃത്തിയാവൂ. വീര്യമേറിയ ക്ലെന്‍സറുകളോ സോപ്പോ ഒന്നും ഈ സമയത്ത് മുഖത്ത് ഉപയോഗിക്കരുത്.

3. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലമുപയോഗിച്ച് കണ്ണ് നന്നായി കഴുകുക. വേണമെങ്കില്‍ കൂളിങ് ഐഡ്രോപ്‌സ് ഉപയോഗിക്കാം.

4. മേക്കപ്പെല്ലാം മാറ്റി, ഇനി ബാക്കിയുള്ള സമയത്ത് ഓഫീസിലേക്കോ മറ്റോ ഓടാന്‍ തയ്യാറായി നില്‍ക്കുകയാണോ, എങ്കില്‍ ഒരു ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേക്ക് മുഖത്ത് വയ്ക്കാം. ചര്‍മം പഴയതുപോലെ ആകാന്‍ ഇത് സഹായിക്കും. കൂടുതല്‍ സമയമുണ്ടെങ്കില്‍ ചര്‍മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പായ്ക്ക് പുരട്ടി 15 മിനിറ്റിരിക്കാം.

5. ഇനി സാധാരണ ഉപയോഗിക്കുന്ന മോയിസ്ചറൈസറിനൊപ്പം വിറ്റാമിന്‍ സി സിറം കൂടി പുരട്ടിക്കോളൂ. നിറം മങ്ങിയ ചര്‍മത്തെ പഴയപടിയാക്കാന്‍ ഇത് സഹായിക്കും.

6. പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍മത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. മേക്കപ്പ് വളരെ നേരം തങ്ങി നിന്നതുകൊണ്ട് ചര്‍മം സെന്‍സിറ്റീവായിരിക്കും. വേഗം സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. സണ്‍സ്‌ക്രീന്‍ ഒഴിവാക്കേണ്ട.

ഇതിനെല്ലാമൊപ്പം ഒരു ദിവസം നോ മേക്കപ്പ് ഡേ ആക്കിക്കോളൂ. ചര്‍മത്തിന്റെ സ്വഭാവികത നിലനിര്‍ത്താന്‍ ഇത് നല്ലതാണ്.

read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മേക്കപ്പ് ചില കാര്യങ്ങൾ

മേക്കപ്പ് ചെയ്യുന്നത് മുഖത്തിന്‌ ആകർഷകത്വം കൂട്ടുന്ന ഒന്നാണ്. എന്നാൽ അമിതമായി മേക്കപ്പ് ചെയ്‌താലോ, നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം അഭംഗിയുണ്ടാക്കുമെന്ന് തീർച്ച. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നത് അത്ര സിമ്പിൾ അല്ല, മുഖം മിനുക്കാനാണെങ്കിൽ ശ്രദ്ധയോടെ തന്നെ ചെയ്യണം.

മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോൾ തുടക്കക്കാർക്ക് എല്ലായ്പ്പോഴും സംശയങ്ങൾ ഉണ്ടാകും. മേക്കപ്പ് എത്ര വേണം, ഏതെല്ലാം ഉപയോഗിക്കണം തുടങ്ങി സംശയങ്ങൾ ഒരുപാട് ഉണ്ടാകും. അത്തരം സംശയങ്ങൾക്ക് പരിഹാരം ഇവിടെ നിന്ന് കണ്ടെത്താം. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ആദ്യമായി മേക്കപ്പ് ചെയ്യുമ്പോഴുള്ള കൺഫ്യുഷൻ മാറിക്കിട്ടും.

അളവ് അമിതമാകരുത്:

മേക്കപ്പ് സിമ്പിൾ ആയിരിക്കട്ടെ. തുടക്കത്തിൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം അത് തീരുമാനിക്കാൻ. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്, പുതു തലമുറയിലെ ആളുകൾക്ക് കൂടുതൽ താൽപര്യവും ഇതാണ്.

കൂടുതൽ നേരം നിലനിർത്താൻ മേക്കപ്പ് സ്പഞ്ച്

ചർമം മേക്കപ്പ് ഉത്പന്നങ്ങൾ കട്ടിയിൽ ഉപയോഗിച്ച് പൂർണമായി അടഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകരുത്. ബേബി പൗഡർ പോലെ നേർത്ത രീതിയിലുള്ളവ ഉപയോഗിക്കാം. ഇത് ചെറിയ നനവുള്ള ഒരു മേക്കപ്പ് സ്പഞ്ച് ഉപയോഗിച്ച് മുഖത്ത് എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാം. എന്നാൽ എണ്ണമയം കൂടാൻ സാധ്യതയുള്ള മൂക്കിന്റെ വശങ്ങൾ, താടി, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ അളവിൽ ഉപയോഗിക്കണം. നേർത്ത നനവുള്ള സ്പഞ്ച് ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതൽ നേരം ചർമത്തിൽ നിലനിൽക്കാൻ സഹായിക്കും.

പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ

മുഖക്കുരു മറയ്ക്കാനായി ഫൗണ്ടേഷൻ ഉപയോഗിക്കാം. ഇതിനായി ഏതെങ്കിലും ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം.

മുഖത്ത് എണ്ണമയം അമിതമാണെങ്കിൽ കോംപാക്റ്റ് പൗഡർ ഉപയോഗിക്കുകയാണ് മികച്ച ഓപ്ഷൻ.

രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ:

രാത്രി സമയത്ത് ഫൗണ്ടേഷൻ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. മുഖത്തിന്‌ കൂടുതൽ തിളക്കം തോന്നിക്കാൻ ഇത് സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം. ഇതിനായി ബ്രഷ് ഉപയോഗിക്കാം. താടിയെല്ലുകൾക്ക് സമീപം കായ് വിരലുകൾ ഉപയോഗിച്ച് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് നന്നായി പുരട്ടാം.

അതിനുശേഷം, ബ്രഷ് ഉപയോഗിച്ച് പുറത്തേക്കും ചെറുതായി മുകളിലേക്കും ലയിപ്പിക്കുക, കട്ടിയുള്ള വരകളോ പാടുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇതിനു മുകളിൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ബ്ലഷ്‌ ഉപയോഗിക്കാം.

മിഴികൾ തിളങ്ങാൻ:

കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ കൺപോളകളിൽ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ അല്ലെങ്കിൽ കാജലിന് പകരം കണ്ണിൻറെ താഴ് വശത്ത്‌ തവിട്ട് നിറമുള്ളവ പുരട്ടാം. ഇത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കണ്ണിന് കൂടുതൽ മനോഹാരിത നൽകുന്നത് നീണ്ട പീലികളാണ്. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം. ഇത് കണ്ണിൻറെ സൗന്ദര്യം ഇരട്ടിപ്പിക്കും.

അധരങ്ങൾക്ക്:

നിങ്ങൾ പുറത്ത് പോകുന്നുവെങ്കിൽ ചുണ്ടുകൾക്ക് പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കാം അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക്കിന് മുകളിൽ അല്പം ഗ്ലോസ് ഉപയോഗിക്കാം. അല്ലെങ്കിൽ നിറമുള്ള ഗ്ലോസ്സും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക. അതിനാൽ കടും ചുവപ്പ്, മെറൂൺ, കടും റോസ് നിറങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ ഗ്ലോസ് ഉള്ള ഇളം നിറങ്ങളാണ് ഈ സമയങ്ങളിൽ കൂടുതൽ ഇണങ്ങുക.

read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികത ശ്രെദ്ധികേണ്ട ചില പ്രധാന കാര്യങ്ങൾ

1 വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയില്‍ കയറുന്നതിനു മുന്‍പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയില്‍ കയറാന്‍ കുളി സഹായിക്കും.

2 വസ്ത്ര ധാരണത്തിനു സെക്‌സില്‍ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതല്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയില്‍ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയില്‍ കയറാം. വൃത്തി ഹീനമായ വസ്ത്രങ്ങള്‍ പരസ്പരം ആകര്‍ഷണീയത കുറക്കുന്നു, ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു.

3 അനാവശ്യ ചിന്തകളും ആധികളും വാതില്‍ക്കല്‍ ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയില്‍ കയറാന്‍ ,കയറികഴിഞ്ഞാല്‍ സെക്‌സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി.

4 ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്‌സില്‍ ഏര്‍പ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടന്‍ തന്നെ സെക്‌സില്‍ ഏര്‍പ്പെടരുത്.

5 മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്‌സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാള്‍ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും.

6 സ്വന്തം ശരീര ഭാഗങ്ങളെ കുറിച്ചോ പെര്‍ഫോമന്‍സിനെ കുറിച്ചോ യാതൊരു അപഹര്‍ഷതാ ബോധവും നാണക്കേടും പാടില്ല,ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളൊ ചെറിയ ലിംഗമോ ഒന്നും ലൈഗികതയെ ബാധിക്കില്ല ഒരു തരി പോലും രസം ചോര്‍ത്തില്ല.

7 സെക്‌സിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണ നഗ്‌നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂര്‍ണ്ണ നഗ്‌നരാവണം.

8 എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക, പൊസിഷനുകള്‍ തെരെഞ്ഞെടുക്കുംബോള്‍ രണ്ട് പേര്‍ക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പൊസിഷനുകള്‍ തെരെഞ്ഞെടുക്കുക.

9 തികച്ചും ഭാവാത്മകമായി സെക്‌സിനെ സമീപിക്കുക്ക,താന്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് പാങ്കാളിക്കു ഒരിക്കലും സങ്കല്പ്പിക്കാന്‍ കഴിയരുത് അത്രയ്ക്ക് വ്യത്യസ്തത കൊണ്ടുവരണം ,പ്രതീക്ഷിക്കാത്തതു നല്കണം

10 എന്നും ഒരേ ബെഡ് റൂമില്‍ വെച്ചുള്ള സെക്‌സ് ചിലപ്പോള്‍ മടുപ്പുണ്ടാക്കും ഇടക്കൊക്കെ ബാത്ത് റൂമില്‍ വെച്ചോ അടുക്കളയില്‍ വെച്ചോ ഡൈനിങ്ങ് ടേബിളിലോ സ്വീകരണ മുറിയിലെ സോഫയിലോ വെച്ചോ ഒക്കെ സെക്‌സില്‍ ഏര്‍പ്പെടുക (സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ) ഇതൊക്കെ സെക്‌സിന് വളരെ ഏറെ പുതുമ നല്‍കും.

11 രതിമൂര്‍ച്ഛ അരക്കെട്ടില്‍ സംഭവിക്കുന്ന വികാരവിസ്‌ഫോടനമായി കാണാതെ ശരീരം മുഴുവന്‍ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാല്‍ സെക്‌സിനു നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

12 എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കില്‍ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം
13സമയം എടുത്തു സെക്‌സില്‍ ഏര്‍പ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക.

14 സ്ത്രീയെ വികാരത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കഴിയുന്ന പ്രധാന ഭാഗങ്ങള്‍ യോനി ദളങ്ങള്‍ ,കൃസരി,യോനീമുഖ ഭാഗങ്ങള്‍ സ്തനങ്ങള്‍ എന്നിവയാണ്.

15 ചെവികള്‍ ,തുടകള്‍ ,കഴുത്ത് ,കക്ഷം ,മുഖം, വിരല്‍തുംബ് , ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങള്‍.

16 യോനികവാടത്തിനുള്ളിലെ മുകള്‍ ഭാഗത്തെ ഭിത്തിയിലാണ് സ്ത്രീ ശരീരത്തിലെ വികാരത്തിന്റെ പ്രധാന കേന്ദ്രമായ ജി സ്‌പോട്ട് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്തെ ഉത്തേജിപ്പിച്ചാല്‍ സ്ത്രീക്കു പെട്ടന്ന് രതി മൂര്‍ച്ച ലഭിക്കും (ജി സ്‌പോട്ട് ഇല്ല എന്നും ഗവേഷണ മതമുണ്ട് )

17 സ്ത്രീയുടെ പിന്‍ഭാഗത്ത് കുടി യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചു ബന്ധപെട്ടാല്‍ ജി സ്‌പോട്ട് പെട്ടന്ന് ഉത്തേജിതമാകും എന്ന് പറയപ്പെടുന്നു.

18 പങ്കാളി വികാരത്താല്‍ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാന്‍ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാന്‍.

19 ലൈംഗിക ഉണര്‍വ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമങ്ങള്‍ ശീലിക്കുക. ആദ്യ ഘട്ടത്തില്‍ ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പങ്കാളികള്‍ ഓരോരുത്തരായി മസാജ് ചെയ്യുക. രണ്ടാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ കൈകൊണ്ട് അമര്‍ത്തിയും ചുംബിച്ചുക്കാം. മൂന്നാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങളെ പരസ്പരം മസ്സാജ് ചെയ്യുക. ഇവക്കു ശേഷം ബന്ധപ്പെടുക.

20 ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോള്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകും

21 പെട്ടന്ന് സ്ത്രീയെ രതി സന്നദ്ധയാക്കാന്‍ അമര്‍ത്തിയുള്ള ചുംബനങ്ങള്‍ ഒഴിവാക്കി മൃദുവായി ചുംബിക്കുക,പുരുഷന്‍ ഉത്തേജിതനായി എന്ന് അവളെ അറിയിക്കുക ഒരു ചുംബനം നല്കി അല്പസമയം അടുത്ത ചുംബനത്തിനായി അവളെ കാത്തു നിര്‍ത്തുക ഈ കാത്തിരിപ്പ് അവളില്‍ ഉത്തേജനം ഉണ്ടാക്കും

22 സ്ത്രീ ശ്വാസഗതി നിയത്രിക്കാന്‍ പഠിച്ചാല്‍ അവള്‍ക്ക് ഈ നിയന്ത്രണം കൊണ്ട് രതി മൂര്‍ച്ഛയും നിയന്ത്രിക്കാം.

23 ശീഘ്ര സ്ഖലനം ഉള്ള പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിനിടക്കു കൂടുതല്‍ ചലിക്കാതെ കിടക്കയില്‍ കിടന്നു കൂടുതല്‍ ചലനങ്ങള്‍ക്ക് സ്ത്രീയെ പ്രേരിപ്പിക്കുക ഒരു പരിധി വരെ ശീഘ്ര സ്ഖലനം ഒഴിവാകാന്‍ കഴിയും

24 ലൈംഗിക വേളയില്‍ മാത്രം വികാര ഉത്തേജനത്തിലോട്ടു ഓണ്‍ ചെയ്യാനാകുന്ന സ്വിച്ച് ഒന്നും സ്ത്രീയില്‍ ഇല്ല ഇല്ല അവള്‍ പതുക്കെ ചൂടായി തിളങ്ങുന്ന ലോഹം പോലെയാണു അതിനായി ബാഹ്യകേളികള്‍ കൂടിയെ തീരൂ .എത്രത്തോളം ബാഹ്യ കേളികള്‍ രസകരമാകുന്നോ അത്രത്തോളം ലൈംഗിക ബന്ധം ആനന്ദകരമാകും

25 രതി പൂര്‍വ്വ ലീലകള്‍ പോലെ തന്നെ സ്ത്രീക്കു പ്രധാനമാണ് ലൈംഗിക ബന്ധത്തിനു ശേഷമുള്ള സ്‌നേഹ പ്രകടനങ്ങളും ആലിംഗനവും കൊച്ചു വര്‍ത്തമാനങ്ങളും ഇണയുടെ ലാളനകള്‍ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാന്‍ സ്ത്രീകള്‍ ഈ ഘട്ടത്തില്‍ വല്ലാതെ ആഗ്രഹിക്കും

read more
ലൈംഗിക ആരോഗ്യം (Sexual health )

എന്താണ് സ്വയംഭോഗം?

എന്താണ് സ്വയംഭോഗം?

പുരുഷന്മാരില്‍ സര്‍വ്വസാധാരണവും സ്ത്രീകളില്‍ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങള്‍ സ്വയം ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂര്‍ഛ അനുഭവിക്കാന്‍ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വയംഭോഗം ചെയ്തില്ലെന്നുകരുതി കുഴപ്പമൊന്നും സംഭവിക്കാനുമില്ല.

സ്വയംഭോഗം ഒരു സാധാരണ സ്വഭാവമാണോ?

മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാല്‍ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് മോശം കാര്യമാണോ?

വിദേശസിനിമകളിലും മറ്റും സ്ത്രീകളുടെ സ്വയംഭോഗം സാധാരണമായി കാണാറുണ്ട്. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവര്‍ ഭയക്കുന്നു. വേണ്ടത്ര രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍പോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ പറയുന്നവര്‍ സംസ്കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും.

സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികള്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെന്‍സിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്.

സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാന്‍ സ്വയംഭോഗം ഉപകരിക്കും.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഹാനികരമാണോ?

അല്ലേയല്ല. ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കാതിരിക്കുക.

സ്ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമാണോ?

ചില സ്ത്രീകളില്‍ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊര്‍ജ്ജത്തെ ഒരുതരത്തിലും ചോര്‍ത്തിക്കളയുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കില്‍ അത് മാനസ്സിക സമ്മര്‍ദ്ദം വര്‍ധിക്കാനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയായി സ്വയംഭോഗം മാറുന്നു.

ഒരു സ്ത്രീയ്ക്ക് ആഴ്ചയില്‍ എത്രതവണ സ്വയംഭോഗം ചെയ്യാം?

അത് ഓരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നവരും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവരും ഒരുതവണപോലും ചെയ്യാത്തവരുമുണ്ടാകും. ലൈംഗികപ്രവൃത്തികള്‍ സ്വാഭാവികമാണെങ്കിലും മറ്റെന്തുംപോലെ അധികമായാല്‍ അതും അപകടമാണ്. സ്വയംഭോഗതാല്‍പര്യം മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രിയാത്മകമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നുവെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കപ്പെടണം.

പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സ്വയംഭോഗം പകരമാകുമോ?

രണ്ടിനേയും രണ്ടായി കാണണം. ഒരു സ്ത്രീയെന്ന നിലയില്‍ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്.

സ്വയംഭോഗത്തെ പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്നത് ഇനിപ്പറയുന്ന സാഹചര്യങ്ങളിലാണ്:

പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോള്‍

പങ്കാളി രോഗബാധിതനാണെങ്കില്‍

പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളില്‍

എപ്പോഴാണ് സ്ത്രീകളുടെ സ്വയംഭോഗം അനാരോഗ്യകരമാകുന്നത്?

മറ്റൊരാളുടെ അണുബാധയുള്ള ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചശേഷം സ്വയംഭോഗം ചെയ്യുന്നതും യോനീഭാഗങ്ങളില്‍ ശക്തമായി ഉരസുന്നതും മറ്റുള്ളവരുമായി ലൈംഗിക ഉപകരണങ്ങള്‍ പങ്കിടുന്നതും ലൈംഗികജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്?

വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാനും ഇത് ഉപകരിക്കും. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനത്തിനും ഉത്തമമാണ്.

സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളര്‍ത്താനും സ്വയം ബോധവല്‍ക്കരണത്തിനും സഹായകമാണ്.

ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്.

പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂര്‍ഛ ലഭിക്കുന്നപക്ഷം അത് ഹൃദ്‌രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും.

സ്ത്രീകളിലെ രതിമൂര്‍ഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും. രക്തചംക്രമണവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.

ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ യോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാല്‍, ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വര്‍ധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും.

അമിത സ്വയംഭോഗത്തിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്?

കൂടുതലായി ഉരസലുണ്ടാകുന്നത് ലൈംഗികാവയവങ്ങള്‍ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും.

പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്ക് വഴിതെളിക്കും.

ഒരേതരത്തിലുള്ള തുടര്‍ച്ചയായ സ്വയംഭോഗം, രതിമൂര്‍ഛയിലെത്താന്‍ അതുമാത്രമേ മാര്‍ഗമുള്ള എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.

അമിതമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിങ്ങള്‍ക്ക് അതൊരു വേദനയാകുമ്പോള്‍

മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുമ്പോള്‍

പങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്ന് പൂര്‍ണമായും മാറി സ്വയംഭോഗത്തില്‍ മാത്രം സുഖം കണ്ടെത്തുമ്പോള്‍

സ്വയം സ്ഥിരമായും വല്ലാതെയും മുറിവേല്‍പിക്കുമ്പോള്‍

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായിട്ടും സ്വയം സന്തോഷം കണ്ടെത്താനാണ് ശ്രമമെങ്കില്‍

അമിത ലൈംഗികാസക്തിയുള്ളതായി തോന്നുകയും സ്വയം സന്തോഷിപ്പിക്കാനുള്ള ത്വരയുമായി പോരാടുകയും ചെയ്യേണ്ടിവരുമ്പോള്‍

ജനനേന്ദ്രിയത്തില്‍ വേദന, വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍

അമിത സ്വയംഭോഗം തടയാന്‍ എന്തു ചെയ്യണം?

അത്തരമൊരവസ്ഥയില്‍ ചികില്‍സ തന്നെയാണ് വേണ്ടത്. ഒരു ഡോക്ടറെ കണ്ട് സംസാരിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സ തേടുക.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനസൗന്ദര്യം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. സ്തനങ്ങളുടെ ഭം​ഗി കാത്ത് സൂക്ഷിക്കാൻ സ്ത്രീകൾ മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെ കുറിച്ച് സ്ത്രീകൾ ചിന്തിക്കാറില്ല.

സ്തനചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. വെളിച്ചെണ്ണ, കറ്റാർ വാഴയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് സ്തനങ്ങളിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. സ്തനങ്ങളിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും ചുളിവുകള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.

ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്ന മുലക്കണ്ണുകളാണെങ്കില്‍ സ്തനങ്ങളുടെ മധ്യത്തില്‍ നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്ക് മെല്ലെ തടവിയാല്‍ മുലക്കണ്ണുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയും. ഇപ്രകാരം തടവല്‍ കൊണ്ടു ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. മുലക്കണ്ണുകള്‍ വരണ്ടു പോവുകയോ വിണ്ടുകീറുകയോ ചെയ്യുകയാണെങ്കില്‍ മോയ്ച്‌റൈസിങ്ങ് ക്രീം പുരട്ടാം.

ഒരിക്കലും സ്തനങ്ങളിലെ രോമം നീക്കം ചെയ്യാന്‍ ‘ഹെയര്‍ റിമൂര്‍വര്‍’ ക്രീം ഉപയോഗിക്കരുത്. കുളി കഴിഞ്ഞാല്‍ ടവല്‍കൊണ്ട് സ്തനങ്ങള്‍ അമര്‍ത്തി തിരുമ്മാന്‍ പാടില്ല. സ്തനചര്‍മ്മവും മുലക്കണ്ണുകളും വളരെ മൃദുലമായതിനാല്‍ വിണ്ടുകീറാനിടയാവും.

സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒപ്പം മുട്ടയുടെ വെള്ള നല്ലപോലെ അടിച്ചെടുക്കുക. ശേഷം സവാള മിക്സിയിലിട്ട് ജ്യൂസാക്കിയെടുക്കുക. മുട്ടയുടെ വെള്ളയും സവാള ജ്യൂസും ഒരു പോലെ ചേർത്ത് മാറിടങ്ങൾ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് മാറിടങ്ങളുടെ ഭം​ഗി കൂട്ടും.ഉലുവ വെള്ളം കൊണ്ട് മാറിടങ്ങൾ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

ശെരിയായ ഡയറ്റ് തിരഞ്ഞെടുക്കുവാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നത്. വ്യായാമം ചെയ്ത വിയർപ്പൊഴുക്കിയത് കൊണ്ടു മാത്രം നിങ്ങളുടെ അരക്കെട്ടിൽ നിന്ന് കൊഴുപ്പ് ഒഴിവാക്കാൻ സാധിക്കില്ല. ശരീരഭാരം കുറയ്ക്കുവാൻ ശ്രമിക്കുമ്പോൾ വ്യായാമവും ഭക്ഷണക്രമവും കൈകോർത്തു പോകേണ്ടതാണ്. അതിനാൽ, ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ശരിയായ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഒരാൾ വളരെ ശ്രദ്ധാലുവായിരിക്കണം. മിക്ക ആളുകളും ഒരു മാസത്തിനുള്ളിൽ അവരുടെ ഡയറ്റ് പ്ലാൻ ഉപേക്ഷിക്കുന്നു, അവർ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നിലനിർത്തുന്നു അല്ലെങ്കിൽ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

അമിത വണ്ണം നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ പല വിധമാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടരുന്ന ആളുകളെ അമിതവണ്ണം ബാധിക്കാറില്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കായി ഇന്ന് ഒട്ടനവധി ഡയറ്റ് പ്ലാനുകൾ നിലവിലുണ്ട്. കീറ്റോ ഡയറ്റ്, GM ഡയറ്റ്, സീറോ ഡയറ്റ്, എന്നിങ്ങനെ നിരവധി ഡയറ്റ് പ്ലാനുകൾ. ഏതു തരം ഡയറ്റ് ആണെങ്കിലും കൃത്യമായി പിന്തുടർന്നാൽ ശരീരഭാരം നിയന്ത്രിക്കാം. പക്ഷെ നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും അനുയോജ്യമായ ഡയറ്റ് തിരഞ്ഞെടുക്കണമെന്ന് മാത്രം.

ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് കൊഴുപ്പും മധുരവുമൊക്കെ കുറഞ്ഞ ആഹാരക്രമം വേണം എന്നതാണ്.

കൂടാതെ, പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത്താഴം വളരെ വൈകി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം. രാത്രി എട്ട് മണിക്ക് മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കേണ്ടതാണ്. ഇതുകൂടാതെ രാത്രി, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

ശരീരഭാരം കുറയ്ക്കാനുള്ള മികച്ച വഴി ഒരു നേരം കൂടുതൽ ആഹാരം കഴിക്കുക എന്നതിനേക്കാൾ, പല തവണയായി കുറഞ്ഞ അളവിൽ കഴിക്കുക എന്നതാണ്.

ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക

എല്ലാ ദിവസവും നിങ്ങൾ ഇന്റർനെറ്റിലും മറ്റും ആ സമയത്ത് തരംഗമായി. നിൽകുന്ന ഡയറ്റ് പ്ലാനുകൾ കാണും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കിൽ പിന്നെ പറയുകയെ വേണ്ട. മിക്ക ആളുകളും ഈ മോഹനവാഗ്ദാനങ്ങളിൽ വീഴുകയും നിരാശരാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന്, പിന്തുടരാൻ‌ എളുപ്പമുള്ളതും കൂടുതൽ‌ കാലം നിലനിർത്താൻ‌ കഴിയുന്നതുമായ ശരിയായ ഭക്ഷണക്രമം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് ഞങ്ങൾ‌ നിങ്ങൾക്ക് പറഞ്ഞുതരാം.
 

അധികമാകേണ്ട

നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് വിചാരിക്കുന്ന അത്രഎളുപ്പമുള്ള കാര്യമല്ല. നിങ്ങൾ ചില തീവ്രമായ നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഡയറ്റ് പ്ലാൻ മടി മൂലം ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഫലപ്രദമായ ചെറിയ മാറ്റങ്ങൾ വരുത്തുക എന്നതാണ് ശരിയായ തന്ത്രം, അങ്ങിനെ നിങ്ങൾക്ക് കൂടുതൽ നാൾ അത് എളുപ്പത്തിൽ പിന്തുടരാൻ കഴിയും. വളരെയധികം നിയന്ത്രണങ്ങൾ, കലോറി എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വെട്ടിക്കുറച്ചുകൊണ്ട് സാവധാനം ഡയറ്റ് ആരംഭിക്കുക.

അത്ര ചെലവേറിയതല്ലാത്ത ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക

അത്ര ചിലവില്ലാത്തതും, നിങ്ങളുടെ പോക്കറ്റിന് താങ്ങാവുന്നതുമായ ഒരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക. പല തരത്തിലുള്ള ഡയറ്റുകളിലും എളുപ്പത്തിൽ ലഭ്യമല്ലാത്തതും അൽപ്പം ചെലവേറിയതുമായ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കാൻ ഉപദേശിക്കുന്നു. അതിനാൽ നിങ്ങളുടെ സമയവും പണവും ലാഭിക്കുന്ന ലളിതമായ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന എന്തെങ്കിലും ഒരു ഡയറ്റ് ആദ്യം തിരഞ്ഞെടുക്കുക.

നിങ്ങളുടെ മോശം ശീലത്തെ മറികടക്കാൻ ഇത് സഹായിക്കുന്നുണ്ടോ?

നിങ്ങളുടെ മോശം ശീലങ്ങളെ നേരിടാൻ ഇത് നിങ്ങളെ സഹായിക്കുന്നില്ല എന്നതാണ് മിക്ക ഡയറ്റ് പ്ലാനുകളുടെയും പൊതുവായ പ്രശ്നം. നമ്മുടെ മോശം ശീലങ്ങൾ ഉപേക്ഷിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അമിതമായി ഭക്ഷണം കഴിക്കുന്നത് മോശമാണെന്ന് നമുക്കറിയാം. ഈ പ്രശ്‌നത്തെ നേരിടാൻ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കണം നിങ്ങളുടെ ഡയറ്റ് പ്ലാൻ.

ശരീരഭാരം കുറയ്ക്കാനുള്ള സപ്പ്ളിമെന്റുകൾ

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് അനുബന്ധങ്ങളും മറ്റ് പൊടിക്കൈകളും ആവശ്യമില്ല. ശുദ്ധമായ ഭക്ഷണം കഴിച്ച് വ്യായാമം ചെയ്താൽ മാത്രമേ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയൂ. നിങ്ങളുടെ ഡയറ്റ് പ്ലാൻ സപ്ലിമെന്റുകൾ കഴിക്കാൻ ശുപാർശ ചെയ്യുന്നുവെങ്കിൽ നിങ്ങൾ തെറ്റായ പാതയിലാണെന്ന് നിങ്ങൾ മനസ്സിലാക്കുക, അത് വിട്ട് മറ്റേതെങ്കിലും നല്ല ഡയറ്റ് തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കുക: ഒരു ആരോഗ്യ വിദഗ്ധന്റെ സഹായത്തോടെ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. കൂടാതെ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന സപ്പ്ളിമെന്റുകൾ മാത്രം കഴിക്കുക.

read more
1 71 72 73 74 75 79
Page 73 of 79