close

blogadmin

ഓവുലേഷന്‍ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍

ശാരീരികമായും മാനസികമായും മറ്റ് ചികിത്സാരീതികളും ഉപയോഗിച്ച് ഒരു നല്ല ലൈംഗികജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നതാണ്

താത്പര്യക്കുറവും ഉത്തേജനക്കുറവ് ലൈംഗികതാല്പര്യക്കുറവും ഉത്തേജനക്കുറവും തമ്മിലുള്ള പരസ്പരവ്യവഹാരം സങ്കീര്‍ണമായിട്ടുള്ള ഒന്നാണ്. പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള താല്‍പര്യക്കുറവ് കൂടാതെ ലൈംഗികപരമായ ചിന്തകള്‍ ഉണ്ടാകാതിരിക്കുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, സന്തോഷം ലഭിക്കാതിരിക്കുക, ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന കാര്യങ്ങളിലും ഉത്തേജനം ഉണ്ടാകാതിരിക്കുക, മുന്‍കൈ എടുക്കാതിരിക്കുക, വികാരക്കുറവ് എന്നിങ്ങനെയുള്ള ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍ ആറ് മാസമെങ്കിലും ഉണ്ടായിരിക്കണം.

ലിംഗ പ്രവേശനത്തിന്റെ ബുദ്ധിമുട്ട്

ലിംഗപ്രവേശനത്തിനുള്ള ബുദ്ധിമുട്ട് ഉണ്ടാകാന്‍ പലകാരണങ്ങളുണ്ട്. അതില്‍ ചില കാരണങ്ങളാണ് വേദന ഉണ്ടാവുമോയെന്നുള്ള ഭയം, മറ്റസുഖങ്ങള്‍ മൂലം അടിവയറില്‍ വേദന, അല്ലെങ്കില്‍ വജിനിസ്മസ് എന്നിവ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കാണ് ഡിസ്പാരൂനിയ എന്ന് പറയുന്നത്. യോനീമുഖത്തിലെ അണുബാധ, വഴങ്ങാത്ത കന്യാചര്‍മം, വ്യാസക്കുറവ്, സിസ്റ്റുകള്‍, മലദ്വാരത്തിലെ വിണ്ടുകീറല്‍ എന്ന പ്രശ്‌നങ്ങള്‍ കൂടാതെ, യോനിയുടെ മുഴകള്‍, വരള്‍ച്ച എന്നിവയും വേദനയുണ്ടാക്കാം. ഗര്‍ഭാശയഗളത്തിന്റെ അണുബാധ, അഡിനോമയോസിസ്, ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്, അണ്ഡാശയങ്ങളുടെ സ്ഥാനചലനം, അണുബാധ, എന്‍ഡോമെട്രിയോസിസ് എന്നിവയാണ് മറ്റു ചില കാരണങ്ങള്‍. വന്‍കുടലുമായി ആന്തരികാവയവങ്ങളുടെ ഒട്ടലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം. ചട്ടക്കൂടിന്റെ എല്ലുകളുടെ അനക്കക്കുറവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം. ശസ്ത്രക്രിയ മൂലവും ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടാകാം. വേദന ബഹിര്‍മാത്രസ്പര്‍ശിയായതോ, തീവ്രമായതോ ചിലപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമോയാകാം.
കാരണങ്ങളെ കണ്ടുപിടിച്ച് മരുന്നുകള്‍ വഴിയോ, ശസ്ത്രക്രിയ വഴിയോ, മാനസികമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനും പരിഹാരം ചെയ്യുക എന്നതാണ് ചികിത്സ. വേദനയുണ്ടാകുമോ എന്ന പേടി ചിലപ്പോള്‍ ചെറുപ്പത്തില്‍ ലൈംഗിക ഉപദ്രവം അനുഭവപ്പെട്ടത് കൊണ്ടോ അല്ലെങ്കില്‍ മുറിവേറ്റത് കൊണ്ടോ ആവാം.

* വജിനിസ്മസ്
യോനിയുടെ മാംസപേശികളുടെ പിടുത്തം മൂലവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം.

* രതിമൂര്‍ച്ഛയെത്താനുള്ള പ്രശ്‌നങ്ങള്‍
രതിമൂര്‍ച്ഛ വൈകിവരുകയോ വല്ലപ്പോഴും വരുകയോ ഒരിക്കലും വരാതിരിക്കുകയോ ചെയ്യാം. പല സ്ത്രീകളും വിചാരിക്കുന്നത് ഇത് പുരുഷന്മാര്‍ക്ക് മാത്രം വരുന്നതാണെന്നാണ്. ലിംഗത്തിനെ പോലെതന്നെ ആണ് ക്ലിറ്റോറീസ്. ക്ലിറ്റോറിസിന്റെയും ഉത്തേജനം ശരിയായ രതിമൂര്‍ച്ഛയ്ക്ക് വേണ്ടി ആവശ്യമാണ്. ഓരോ സ്ത്രീയുടെയും ആവശ്യമനുസരിച്ച് ഈ ഉത്തേജനം യോനിഭാഗങ്ങളിലോ ക്ലിറ്റോറിസിലോ അല്ലെങ്കില്‍ മറ്റു രീതികളിലാവാം.

ചികിത്സാ രീതി
ലൈംഗികതയെ കുറിച്ചുള്ള വ്യക്തമായ അറിവ് തീര്‍ച്ചയായും ആദ്യത്തെ പടിയാണ്. തെറ്റിധാരണകള്‍ മാറ്റുവാനും പ്രശ്‌നം എന്താണെന്ന് തീരുമാനിക്കാനും ഈ അറിവ് സഹായകരമാവും. മനസു തുറന്ന് സംസാരിച്ച് കൗണ്‍സിലിങ് വഴി ഒരു പരിധി വരെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാവുന്നതാണ്. മറ്റ് കാരണങ്ങളുടെ ചികിത്സയും അത്യാവശ്യമാണ്. ജീവിതപങ്കാളിക്കും അറിവ് നല്‍ക്കേണ്ടിയിരിക്കുന്നു. ശാരീരികമായും മാനസികമായും മറ്റ് ചികിത്സാരീതികളും ഉപയോഗിച്ച് ഒരു നല്ല ലൈംഗികജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നതാണ്. കൃത്യമായ സമയത്തുതന്നെ നാണമോ ഭയമോ കൂടാതെ രഹസ്യങ്ങളെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്ത് ജീവിതം ആസ്വദിച്ച് മുന്നേറുന്നതാണ് ജീവിക്കുന്നതിന്റെ വിജയം.

കടപ്പാട്: ഡോ. പി. ശോഭ

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കൈകാലുകൾ സുന്ദരമാക്കാം

ചർമ്മത്തിന്‍റെയും മുടിയുടെയും സംരക്ഷണം പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന്‍റെ ഭാഗമാണ് നഖ സംരക്ഷണം. എന്നാൽ എല്ലാവരെയും സംബന്ധിച്ച് ബ്യൂട്ടി പാർലറിൽ പോയി പെഡിക്യൂർ, മാനിക്യൂർ ചെയ്യുക എന്നത് സമയക്കുറവു മൂലം കഴിയണമെന്നില്ല. വീട്ടിൽ വളരെ മികച്ച രീതിയിൽ മാനിക്യൂർ, പെഡിക്യൂർ ചെയ്യാം. പെഡിക്യൂർ, മാനിക്യൂർ എന്നിവ എങ്ങനെ ചെയ്യാമെന്ന് അറിയാം. കൈകളും കാലുകളും സ്വാഭാവികമായും ദിവസേന വിവിധ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. മലിനീകരണം, അഴുക്കും പൊടിയും, ഡിറ്റർജന്‍റ് എന്നിങ്ങനെ നിരവധി കാര്യം കൈകാലുകളുടെ സൗന്ദര്യം നഷ്ടപ്പെടുത്താം.

നഖങ്ങൾ ആഴത്തിൽ വൃത്തിയാക്കുന്നതിലൂടെ മാലിന്യം, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടാൻ സഹായിക്കും. സ്ക്രബ്ബിംഗും മസാജിംഗും വിരലുകളിലും കാൽവിരലുകളിലും രക്‌തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. കാലുകൾ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് സമ്മർദ്ദം അകറ്റാൻ സഹായിക്കും.

മാനക്യൂർ, പെഡിക്യൂർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ സമാനമാണ്.

സ്റ്റെപ്പ് 1

മാനിക്യൂർ, പെഡിക്യൂർ എന്നിവ ചെയ്യുന്നതിനായി ഉചിതമായ ഒരു സ്‌ഥലം തെരഞ്ഞെടുക്കുക. തറയിൽ ടവ്വൽ അല്ലെങ്കിൽ പത്രം വിരിച്ച് അതിൽ ഒരു സ്റ്റൂളോ കസേരയോ വയ്ക്കുക. തൊട്ടടുത്തായി ഉപയോഗിച്ച് രണ്ടിനും ആവശ്യമായ എല്ലാ സാമഗ്രികളും ഒരുക്കി വയ്ക്കുക. ബക്കറ്റിൽ വെള്ളം നിറച്ച് വയ്ക്കുക. പാദങ്ങളും കൈകളും നനയ്ക്കുന്നതിനായി മറ്റൊരു ബക്കറ്റിൽ പകുതി ചൂടുവെള്ളം നിറച്ച് വയ്ക്കുക. പെഡിക്യൂർ, മാനിക്യൂർ ചെയ്യുന്നതിന് മുമ്പ് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകളും കാലുകളും നന്നായി കഴുകുക. ശേഷം ഒരു സാനിറ്റൈസർ ഉപയോഗിച്ച് കൈകളും കാലുകളും അണുവിമുക്തമാക്കാം.

സ്റ്റെപ്പ് 2

നെയിൽ പോളിഷ് റിമൂവറും കോട്ടൺ ബോളുകളും ഉപയോഗിച്ച് നെയിൽ പോളിഷ് നീക്കം ചെയ്യുക. ശേഷം ചൂടുവെള്ളം ഉള്ള ബക്കറ്റിൽ കാലുകളും കൈകളും മുക്കി 10 മിനിറ്റ് സോക്ക് ചെയ്യാം.

മികച്ച ഫലങ്ങൾക്കായി മാനിക്യൂർ സോക്ക് തയ്യാറാക്കാം. രണ്ട് മുട്ടയുടെ മഞ്ഞക്കരു, കാൽ കപ്പ് പാൽ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ എടുക്കുക. ഒരു ചെറിയ പാത്രത്തിൽ ചേരുവകൾ നന്നായി യോജിപ്പിക്കുക. വിരലുകളും നഖങ്ങളും ഏകദേശം 10 മിനിറ്റ് നേരം അതിൽ മുക്കി വയ്ക്കുക. തുടർന്ന് നന്നായി കഴുകുക. പാലിൽ നിന്നുള്ള കാത്സ്യവും മുട്ടയിൽ നിന്നുള്ള പ്രോട്ടീനും നഖങ്ങളെ ശക്തമാക്കും. പെഡിക്യൂറിനായി രണ്ട് ടേബിൾ സ്പൂൺ ചെറുചൂടുള്ള വെളിച്ചെണ്ണ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് പാദങ്ങൾ 10 മിനിറ്റ് നേരം അതിൽ മുക്കി വയ്ക്കാം.

മൃതചർമ്മം നീക്കം ചെയ്യാൻ ഒരു സ്ക്രബ് ഉപയോഗിക്കാം. ഇതിനായി ഒരു സ്ക്രബ് തയ്യാറാക്കാം. ഒമ്പത് ടേബിൾ സ്പൂൺ തൈരിൽ ആറ് ടേബിൾ സ്പൂൺ പഞ്ചസാരയും ഏതാനും തുള്ളി നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. ഇത് പാദങ്ങളിൽ പുരട്ടി രണ്ടോ മൂന്നോ മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യുക. ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഏതാനും തുള്ളി നാരങ്ങാനീര്, മൂന്ന് ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് സമാനമായ സ്ക്രബ് കൈകൾക്കായി ഉപയോഗിക്കാം.

read more
ആരോഗ്യംചോദ്യങ്ങൾ

അനിവാര്യം ഇന്‍റിമേറ്റ് ഹൈജീൻ

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

ഇന്‍റിമേറ്റ് ഹൈജീനിനെക്കുറിച്ച് സംസാരിക്കാനോ അതേക്കുറിച്ചുള്ള സംശയങ്ങളെപ്പറ്റി ചോദിക്കാനോ സ്ത്രീകൾ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാരണംകൊണ്ട് തന്നെ സ്ത്രീകൾക്ക് അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലെ ശുചിത്വമില്ലായ്‌മൂലം പലതരത്തിലുള്ള അണുബാധകളും ചർമ്മസംബന്ധമായ പ്രശ്നങ്ങളും അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം മാറി. പെൺകുട്ടികളും സ്ത്രീകളും ഈ വിഷയത്തിൽ ശാസ്ത്രീയമായ എല്ലാ തരത്തിലുമുള്ള അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യപൂർണ്ണമായ ജീവിതത്തിന് അത്തരം അറിവുകൾ ആവശ്യവുമാണ്.

എന്താണ് ഇന്‍റിമേറ്റ് ഹൈജീൻ

ഇന്‍റിമേറ്റ് ഹൈജീൻ വ്യക്തിഗത ശുചിത്വത്തിന്‍റെ ഒരു പ്രധാന ഭാഗം ആണ്. സ്ത്രീകളെ സംബന്ധിച്ച് ഇന്‍റിമേറ്റ് ഹൈജീൻ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് അവരെ സമ്പൂർണ്ണ ശരീരശുചിത്വമുള്ളവരാക്കും. ചൊറിച്ചിൽ, ഫംഗസ്, ബാക്ടീരിയ അണുബാധകൾ അല്ലെങ്കിൽ യുടിഐ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ശുചിത്വ പരിപാലനത്തിലൂടെ ഒഴിവാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യും.

എന്നാൽ ഇന്‍റിമേറ്റ് ഹൈജീനിന്‍റെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ സോപ്പ് അമിതമായി ഉപയോഗിക്കുന്നത് വരൾച്ച, പ്രകോപനം, പിഎച്ച് ബാലൻസ് (3.5 മുതൽ 4.5 വരെ) കുറയുക എന്നിവയ്ക്ക് കാരണമാകും. ശരീരത്തിന്‍റെ ഇത്തരം ഭാഗങ്ങൾ വളരെ സംവേദനക്ഷമമായ ചർമ്മ കോശങ്ങളാൽ നിർമ്മിതമാണ്. അതിനാൽ, സ്വകാര്യ ഭാഗങ്ങളുടെ ശുചിത്വം അശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പാടില്ല.

ഇന്‍റിമേറ്റ് ഹൈജീൻ ശരിയായ രീതി

  • ദിവസത്തിൽ രണ്ട് തവണയെങ്കിലും ഇന്‍റിമേറ്റ് ഏരിയ ശ്രദ്ധാപൂർവ്വം വൃത്തിയാക്കണം.
  • ഈ ഭാഗത്ത് ഹാർഡ് വാട്ടർ , വീര്യം കൂടിയ സോപ്പ് മുതലായവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എല്ലായ്‌പ്പോഴും വീര്യം കുറഞ്ഞ അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
  • അമിതമായ ചൂടോ തണുപ്പോ ഉള്ള വെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പകരം ഇളം ചൂടുള്ള ശുദ്ധജലം ഉപയോഗിക്കുക.
  • എപ്പോഴും ഇന്‍റിമേറ്റ് ഏരിയ മൃദുവായി കഴുകുകയോ തുടയ്ക്കുകയോ ചെയ്യുക. ടവൽ ഉപയോഗിച്ച് വളരെ കഠിനമായി തുടയ്ക്കുകയോ മറ്റോ ചെയ്താൽ ആ ഭാഗത്തെ സംവേദന ക്ഷമതയേറിയ കലകൾക്ക് കേടുപാടുകൾ സംഭവിക്കാം.
  • സ്വകാര്യ ഭാഗത്തെ ചർമ്മം എപ്പോഴും ഡ്രൈ ആയിരിക്കുന്നതിനു ശ്രദ്ധിക്കുക.
  • ഇന്‍റിമേറ്റ് ഏരിയ വൃത്തിയാക്കാൻ സുഗന്ധം ചേർത്ത ഒരു ഉൽപ്പന്നവും ഉപയോഗിക്കരുത്. യോനിയുടെ ആരോഗ്യത്തിന് നല്ലതല്ലാത്ത അപകടകരമായ രാസവസ്തുക്കൾ സുഗന്ധത്തിനായി ഇത്തരം ഉൽപ്പന്നങ്ങളിൽ ചേർക്കാറുണ്ട്.
  • ലെയ്സ് ഉള്ള പാന്‍റീസ് എത്ര തന്നെ മനോഹരമാണെങ്കിലും എല്ലായ്‌പ്പോഴും കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അവ സുഖകരമാണ്, വായു സഞ്ചാരമുള്ളതിനാൽ ഈർപ്പം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാവുകയില്ല. സിന്തറ്റിക് അടിവസ്‌ത്രങ്ങൾ യോനിയിൽ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുമെന്നാണ് ‘ജേണൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി’യിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
  • അടിവസ്ത്രങ്ങളുടെ ശുചിത്വത്തിലും ശ്രദ്ധിക്കുക. നല്ല ഡിറ്റർജന്‍റ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുക. അതുവഴി അവയിലുള്ള ബാക്ടീരിയകൾ നശിച്ചുപോകും.
  • സാധ്യമെങ്കിൽ, അടിവസ്ത്രം ധരിക്കാതെയോ അല്ലെങ്കിൽ വളരെ അയഞ്ഞ ഷോർട്ട്സോ ധരിച്ചോ രാത്രി ഉറങ്ങുക.
  • ആർത്തവ സമയത്ത് ശുചിത്വകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ 3-4 മണിക്കൂറിലും സാനിറ്ററി പാഡുകൾ മാറ്റുക.
  • വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. ഇറുകിയ വസ്ത്രങ്ങൾ ഇന്‍റിമേറ്റ് ഏരിയയിലേക്കുള്ള വായുപ്രവാഹം തടയും. ഇക്കാരണത്താൽ, ഈർപ്പം ഉള്ളിൽ തങ്ങിനിൽക്കുകയും യീസ്റ്റ് അണുബാധയ്ക്ക് കരണവുമാകും.
  • വൈറ്റ് ഡിസ്ചാർജിന്‍റെ പ്രശ്നമുണ്ടെങ്കിൽ, എത്രയും വേഗം ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ നേടുക.
  • സ്വാകാര്യ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ വൈകാതെ ഡോക്ടറെ സമീപിക്കുക.

 

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഗർഭകാലത്തും ചർമ്മത്തിളക്കം കൂട്ടാം

സാധാരണ ദിനങ്ങളിൽ ഉപയോഗിക്കുന്നതുപോലെ ഗർഭകാലത്തും ഹെയർ റിമൂവൽ ക്രീം ഉപയോഗിക്കാം. അത് തീർത്തും സുരക്ഷിതമാണ്.

അമ്മയാകുക എന്നത് ഓരോ സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. മാതൃത്വം എന്നത് സന്തോഷകരമായ ഒരു വികാരമാണ്. എന്നാൽ ഗർഭകാലത്ത് ഒരു സ്ത്രീക്ക് പല പ്രശ്‌നങ്ങളിലൂടെയും കടന്നു പോകേണ്ടി വരും. ഈ ഘട്ടത്തിൽ ചർമ്മം ഇരുണ്ടതും മങ്ങിയതും വളരെ സെൻസിറ്റീവുമായി മാറുന്ന പല തരത്തിലുള്ള ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നു. ഇതുകൂടാതെ ശരീരത്തിലെ രോമങ്ങളും ഈ സമയത്ത് കൂടുതൽ വളരും. അതെ, ഈ സമയത്ത് മുടി വളരെ വേഗത്തിൽ വളരും. എന്നാൽ ഈ സമയത്ത് ഈ കാര്യങ്ങളെക്കുറിച്ചും അത് എങ്ങനെ വൃത്തിയാക്കണമെന്നതിനെക്കുറിച്ചും വളരെ വിചിത്രമായി തോന്നാം, കാരണം ഈ സമയത്ത് മുടി നീക്കം ചെയ്യുന്നത് അൽപ്പം അപകടകരമാണ്.

ഇക്കാരണത്താൽ, സ്വന്തം ചർമ്മപരിപാലനത്തിനായി നവ അമ്മമാർ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കാറുണ്ട്. ഗർഭകാലത്ത് രോമം നീക്കം ചെയ്യുന്നതിന് വെറ്റ് ഹെയർ റിമൂവൽ ക്രീം തികച്ചും സുരക്ഷിതമാണ്, കാരണം സെൻസിറ്റീവ് ഏരിയയെ കണക്കിലെടുത്തുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ ഉൽപ്പന്നം സുരക്ഷിതമാണ്

ഗർഭാവസ്ഥയിൽ, ഹെയർ റിമൂവൽ ക്രീം യാതൊരു ഭയവുമില്ലാതെ ഉപയോഗിക്കാം, കാരണം ഇത് പൂർണ്ണമായും സുരക്ഷിതമാണ്. മാത്രമല്ല അത് ഉപയോഗിക്കുന്നതിലൂടെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകില്ല. എന്നാൽ ഒരു കാര്യം ഓർക്കുക, ക്രീം 5 മിനിറ്റിൽ കൂടുതൽ ചർമ്മത്തിൽ പുരട്ടിയിരിക്കരുത്. തുടർന്ന് കഴുകി കളയുക. നിങ്ങളുടെ ചർമ്മത്തിന്‍റെ തരം മനസ്സിൽ വെച്ചുകൊണ്ട് ഹെയർ റിമൂവൽ ക്രീം ക്രീം തിരഞ്ഞെടുക്കുക. അതുകൊണ്ട് ശരിയായത് മാത്രം തിരഞ്ഞെടുക്കുക.

ശുചിത്വം

ഗർഭകാലത്ത് പാർലറുകളിൽ വാക്സ് ചെയ്യാൻ പോകുന്ന സ്ത്രീകളുണ്ട്. പക്ഷേ പാർലറിൽ ശരിയായി ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് മിക്കവാറും പേർ ശ്രദ്ധിക്കണമെന്നില്ല. ഗർഭിണികൾ അത്തരം പാർലറുകളിൽ പോകുന്നത് ഒട്ടും ശരിയല്ല, കാരണം പല തരം ആളുകൾ സന്ദർശ്ശിക്കുന്ന ഇടമാണ് പാർലറുകൾ. ചിലപ്പോൾ എല്ലാവർക്കും ഉപയോഗിക്കാൻ നൽകുന്ന അതേടവ്വലുകൾ ഗർഭിണികൾക്കും നൽകാം. അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അണുബാധ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഹെയർ റിമൂവർ ക്രീം ഉപയോഗിക്കുക.

വേദന ഒഴിവാക്കുക

ഗർഭാവസ്ഥയിൽ, ചർമ്മം കൂടുതൽ സെൻസിറ്റീവ് ആകും. ഈ സമയത്ത്, വാക്സ് ഉപയോഗിച്ച് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നത് വളരെ വേദനാജനകമാണ്. എന്നാൽ ഹെയർ റിമൂവൽ ക്രീം നിങ്ങൾക്ക് ഈ വേദനയിൽ നിന്ന് ആശ്വാസം നൽകും. കാരണം നൂതനമായ രീതിയിൽ തയ്യാറക്കിയ ഹെയർ റിമൂവൽ ക്രീം വേരുകളിൽ നിന്ന് രോമത്തെ നീക്കം ചെയ്യുകയും ചർമ്മം വളരെക്കാലം മൃദുവായിരിക്കുകയും ചെയ്യും. ക്രീം പുരട്ടി വെറും 3 മിനിറ്റിനുള്ളിൽ അതിന്‍റെ പ്രവർത്തനം ആരംഭിക്കുകയും കാലുകൾ, കക്ഷങ്ങൾ, കൈകൾ എന്നിവിടങ്ങളിലെ രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. നോർമൽ, സെൻസിറ്റീവ്, ഡ്രൈ എന്നിങ്ങനെ എല്ലാ ചർമ്മ തരങ്ങൾക്കും ഹെയർ റിമൂവൽ ക്രീം ലഭ്യമാണ്.

ചർമ്മ തിളക്കം കേടുകൂടാതെ സൂക്ഷിക്കും

read more
ആരോഗ്യംഓവുലേഷന്‍ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ

സ്ത്രീകളിൽ കണ്ടുവരുന്ന ശാരീരിക പ്രശ്ന‌ങ്ങളിൽ പലതും ലൈംഗിക രോഗങ്ങളുമായി ബന്ധപ്പെട്ടതാണ്.

ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കും കൗമാരത്തിൽ നിന്നും യൗവനത്തിലേക്കും കടക്കുന്നതോടെ സ്ത്രീ ശരീരത്തിൽ ബാഹ്യവും ആന്തരികവുമായ ധാരാളം മാറ്റങ്ങൾ ഉണ്ടാകുന്നു. ആർത്തവം തുടങ്ങുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. 13-14 വയസ്സു തൊട്ട് 45-50 വയസ്സുവരെയാണ് സ്ത്രീകളിൽ ആർത്തവം ഉണ്ടാകുന്നത്. ഏകദേശം 30-35 വയസ്സാകുന്നതോടെ സ്ത്രീകൾക്ക് പല വിധത്തിലുള്ള രോഗങ്ങളെയും നേരിടേണ്ടതായി വരാം.

സ്ത്രീകളിൽ 92 ശതമാനം രോഗങ്ങളും പ്രത്യുല്‌പാദന അവയവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗർഭധാരണം, പ്രസവം, മുലയൂട്ടൽ തുടങ്ങി സ്ത്രീക്ക് പ്രകൃതി കനിഞ്ഞരുളിയ ഉത്തരവാദിത്തങ്ങളും പ്രത്യുല്പാദന സംബന്ധിയായ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അണുബാധ കൊണ്ടോ പാരമ്പര്യം മൂലമോ മറ്റേതെങ്കിലും കാരണങ്ങൾകൊണ്ടോ ഈ രോഗങ്ങൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകരാം. എന്താണ് ലൈംഗിക രോഗം? അതിൽ നിന്നും എങ്ങനെ മോചനം നേടാം?

ഹോർമോൺ വ്യതിയാനം

മനുഷ്യശരീരത്തിൽ പൊതുവായി രണ്ടുതരം ഹോർമോണുകളുണ്ട്. പുരുഷഹോർമോണുകളും സ്ത്രീഹോർമോണുകളും. പുരുഷന്മാരിൽ ആഡ്രിജൻ ഹോർമോണും സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണുമാണുള്ളത്. ഹോർമോണുകളുടെ അനുപാതത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവത്തെ സ്വാധീനിക്കുമെന്ന് മാത്രമല്ല ലൈംഗികരോഗങ്ങൾ ബാധിക്കാൻ ഇടയാക്കുകയും ചെയ്യും. സ്ത്രീരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് പ്യൂബർട്ടി മെനോറിയ അഥവാ പീരിയഡ്‌സ് ഡിസോർഡർ. 13-14 വയസ്സുതൊട്ടേ പെൺകുട്ടികളിൽ ഇത് തുടങ്ങുന്നു. മാത്രമല്ല, ആർത്തവ സമയത്ത് അമിതമായ രക്‌തസ്രാവമുണ്ടാകുകയും ചെയ്യും. കൂടാതെ ആർത്തവ കാലയളവ് ദീർഘിക്കുകയോ ആർത്തവം ഉണ്ടാകുന്നത് വൈകുകയോ ചെയ്യാം. ആർത്തവ ക്രമക്കേടുകൾ ഉണ്ടാകുന്നതോടെ വയറുവേദനയും പ്രത്യുല്‌പാദന അവയവങ്ങളിൽ വേദനയും അനുഭവപ്പെട്ടുതുടങ്ങും.

പെൽവിക് ഇൻഫെക്ഷൻ (ല്യൂക്കോറിയ) സ്ത്രീകളിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്ന‌മാണ്. 20നും 40നുമിടയിലാണ് ഈ രോഗമുണ്ടാകുന്നത്. ഇത് ക്രമേണ ഗർഭാശയത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ രോഗത്തിന് പാരമ്പര്യവും കാരണമാകാം.

സ്ത്രീകളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന രോഗമാണ് ഗർഭാശയ കാൻസർ. ഇതിൽ പൊതുവായി കണ്ടു വരുന്നത് ഒവേറിയൻ കാൻസറാണ്. സാധാരണ 40നും 60നും ഇടയിലാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ പ്രായത്തിലുള്ള സ്ത്രീകളിൽ യൂട്ടറസ് ക്യാൻസറും ഉണ്ടാകാറുണ്ട്. ഇത് ക്രമേണ ഗർഭാശയത്തെ മൊത്തമായും ബാധിക്കുന്നു. അപകടകാരിയായ ഒരു രോഗമാണിത്.

സ്ത്രീകളിലുണ്ടാകുന്ന മറ്റൊരു സാധാരണ രോഗമാണ് സെർവികൽ ക്യാൻസർ. മധ്യവയസ്സിലെത്തിയവരിലാണ് ഇത് അധികമായി കണ്ടു വരുന്നത്. എന്നാൽ പ്രായഭേദമെന്യേ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നത് സ്തനാർബുദമാണ്.

ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റൊരു പ്രധാനരോഗമാണ് ഡിയുബി (ഡിസ്‌ഫംഗ്ഷണൽ യൂട്ടറീൻ ബ്ലീഡിംഗ്) 40 കഴിഞ്ഞ സ്ത്രീകളിലുണ്ടാകുന്ന രോഗമാണ് മെനോറിയ. ആർത്തവസമയത്ത് അമിതവും അസാധാരണവുമായ രക്തസ്രാവമുണ്ടാകുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചിലയവസരങ്ങളിൽ വെളുത്ത സ്രവവുമുണ്ടാകാം. ഗുഹ്യഭാഗങ്ങളിൽ ചൊറിച്ചിലും പുകച്ചിലുമുണ്ടാകാം. തുടയിടുക്കിലും നാഭിക്ക് താഴെയുള്ള ഭാഗങ്ങളിലും ചൊറിച്ചിലുണ്ടാകുന്നതും ലൈംഗിക താല്പര്യക്കുറവും ഇതിന്‍റെ ലക്ഷണങ്ങളാണ്. മാനസിക പിരിമുറുക്കവും അസ്വസ്‌ഥതയും അനുഭവിക്കുന്നവരായിരിക്കും ഈ രോഗികൾ.

ആരോഗ്യകരമായ ജീവിതരീതി

സ്ത്രീകളിൽ ലൈംഗികരോഗങ്ങളുണ്ടാകുന്നതിന് പ്രത്യേകിച്ചൊരു കാരണവുമില്ല. ചിലപ്പോഴത് പാരമ്പര്യമായും ഉണ്ടാകാം. മറ്റുചിലപ്പോൾ അണുബാധ മുലമാകാം. ജീവിതരീതിയിലുള്ള താളപ്പിഴകളും ലൈംഗികരോഗങ്ങൾക്ക് കാരണങ്ങളാകാറുണ്ട്. സാധാരണയിലും അധികമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതും ചില രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ള അവയവങ്ങളെപ്പോലെ പ്രത്യുല്പ‌ാദന അവയവങ്ങൾക്കും വിശ്രമം ആവശ്യമാണ്. ചെറുപ്രായത്തിൽ വിവാഹിതരായ സ്ത്രീകളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ശാരീരികബന്ധത്തിലേക്ക് നേരിട്ട് കടക്കാതെ ഫോർപ്ലേയ്ക്ക് ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് ദമ്പതികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ വൈകാരികമായ അടുപ്പം സ്യഷ്ട‌ിക്കാൻ ഇത് സഹായിക്കും. ലൈംഗികബന്ധം വേദന നിറഞ്ഞതുമായിരിക്കുകയില്ല. കൂടാതെ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

ഇന്ന് ഏതുതരം ലൈംഗികരോഗങ്ങൾക്കും ഉചിതമായ ചികിത്സകൾ ലഭ്യമാണ്. ജീവിതം എത്രതന്നെ തിരക്കേറിയതായാലും സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളേയും അസ്വസ്‌ഥതകളേയും സ്വയം നിരീക്ഷിക്കുവാൻ സമയം കണ്ടെത്തണം. അസാധാരണത്വം തോന്നിയാൽ നിസ്സാരമായി കരുതി തള്ളിക്കളയരുത്. അസ്വാഭാവികമായ മാറ്റങ്ങൾ കാണുന്നപക്ഷം ഉടൻതന്നെ വൈദ്യസഹായം തേടാൻ മറക്കരുത്

read more
ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

വേദനിക്കുന്ന മനസ്സിനെ ചേർത്ത് പിടിക്കാം

സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണതിനാൽ മത്സരത്തിൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണപ്പോൾ കൂട്ടുകാർ അവളെ കളിയാക്കിയതാണ്.

“എന്‍റെ കുഞ്ഞേ , നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം എന്‍റെ മോള് ഫസ്റ്റ‌് ആകും.” അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. അമ്മയുടെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ഊർജ്ജമാണ് നൽകിയത്. അവൾ അമ്മയ്ക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കളിക്കാനായി പുറത്തേക്ക് ഓടി.

10 ാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതിന്‍റെ സങ്കടത്തിലാണ് കിരൺ. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ അതിന്‍റെ പേരിൽ സങ്കടപ്പെട്ടിരിക്കുകയാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്. അവന്‍റെ മനസികാവസ്ഥയറിഞ്ഞ് മുത്തച്‌ഛൻ അവനെ ആശസിപ്പിച്ചു. എന്നാൽ അതിന് മറുപടിയായി അവൻ പൊട്ടിക്കരയുകയാണുണ്ടായത്. അവനത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

“എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം താണ്ടി നാട്ടിൽ നിന്നും വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ച‌ വച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്. അതിലും മാർക്ക് കുറഞ്ഞ് പോയവരുടെ കാര്യം നീ ഓർത്തു നോക്കിക്കേ. അവർ അത് അതിജീവിച്ചു അടുത്ത മികച്ച വിജയത്തിനായി പ്രയത്‌നിക്കും.” ഇതും പറഞ്ഞ് മുത്തച്‌ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.

മുത്തച്ഛന്‍റെ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശാബോധത്തെ
തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിട വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ കടുത്ത നിരാശയിലേക്ക് പതിച്ചേനെ.

ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതേയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് പോലെയാണ് പ്രവർത്തിക്കുക. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലത് പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക. പ്രശംസ ഇഷ്ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ സൃഷ്ടിക്കാൻ പ്രശംസാവാക്കുകൾക്ക് ശക്തിയുണ്ട്.

6 വയസ്സായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉന്മേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല തന്നെ, ഒരു നല്ല കാര്യം ചെയ്തതാലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവർക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.

ആരോഗ്യകരമായി പ്രശംസിക്കുന്നത് നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. അത് നിങ്ങളിലും വലിയ മാറ്റം കൊണ്ടു വരും. വിശാലമായ മനഃസ്‌ഥിതി ഉണ്ടാവാനും സ്വയം പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു. വലിയ മുതൽ മുടക്കോ ഒരുപാട് സമയമോ ഒന്നും ഈ നല്ല കാര്യം ചെയ്യാൻ ആവശ്യവുമില്ല. പിന്നെ എന്തിനു മടിക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അഭിനന്ദനം ചൊരിഞ്ഞോളൂ. വീട്ടിലും നാട്ടിലും ഈ സൽസ്വഭാവം തുടരുക.

സങ്കടം മനസിലാക്കി പിന്തുണ നൽകാം

ദുഃഖിതനായ ഒരാളുടെ മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തകളാവും ഉണ്ടാവുക. അതിൽ നിന്ന് അയാളെ മോചിപ്പിക്കുവാൻ സാധിച്ചാൽ അത് ഒരു നല്ല കാര്യമാവും. നല്ല വാക്കുകൾ പറഞ്ഞ് ആത്‌മവിശ്വാസം വീണ്ടെടുക്കാൻ കഴിയും. നിരാശാബോധം മാറ്റാൻ ഇതാണ് നല്ല മരുന്ന്. ചുറ്റിലുമുള്ള സന്തോഷം അനുഭവിക്കാൻ നിരാശാഭരിതനായ ഒരു വ്യക്തിക്ക് കഴിയുകയില്ല. പിന്നെ എങ്ങനെ സ്വയം സന്തോഷം കണ്ടത്താൻ സാധിക്കും. ഇങ്ങനെയുള്ള ആ വ്യക്തിയ്‌ക്ക്‌ ഊർജ്ജ്ജം പകരാൻ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കൊണ്ടോ നല്ല വാക്കുകൾ കൊണ്ടോ സാധിക്കുന്നു. ഉറ്റവർ ഈ മാനസികാവസ്‌ഥയിൽ ആണെങ്കിൽ നിരന്തരം അവരുമായി സംസാരിക്കുക. കളി തമാശകൾ പറയുക. പ്രശംസ ചൊരിയുക. അവർ നിരാശയുടെ പടുകുഴിയിൽ നിന്ന് കയറി വരും. ജീവിതത്തിന്‍റെ നല്ല നിമിഷങ്ങൾ തിരിച്ചു പിടിക്കുകയും ചെയ്യും.

നല്ല വാക്കുകൾ പോസിറ്റിവിറ്റി നിറയ്ക്കും

ജീവിതത്തിൽ എല്ലായ്‌പ്പോഴും സങ്കടം നിലനിൽക്കണമെന്നില്ല. അതുപോലെ തന്നെ സന്തോഷവും. ഒന്നും സ്ഥായിയല്ല. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. എന്നെക്കൊണ്ട് മറ്റാർക്കും യാതൊരു പ്രയോജനവും ഇല്ലായെന്ന് വിചാരിക്കുന്ന ചിലരുണ്ട്. നെഗറ്റീവ് ചിന്താഗതികാർ. വിഷാദവതികളായ സ്ത്രീകൾ ആണ് പലപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ മാനസികാവസ്‌ഥയിൽ ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അവർക്ക് കൈത്താങ്ങ് നൽകുക, മാനസികമായ പിന്തുണ നല്ല വാക്കുകളായി നിങ്ങൾ അവരിൽ ചൊരിയുമ്പോൾ ക്രിയാത്‌മകമായ മാറ്റം അവരിൽ സംഭവിക്കുന്നു എന്നാണ് മനഃശാസ്ത്രജ്‌ഞന്മാർ പറയുന്നത്. നല്ല വാക്കുകൾ മൃതസഞ്ജീവനിയാണ്. ഉള്ളിലെ ഭയം, നിരാശ എല്ലാം പുറന്തള്ളാൻ ഇതിലൂടെ സാധിക്കുന്നു.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും

കുടുംബാംഗങ്ങളിൽ ഒരാൾ നല്ലതു പറയുകയും മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്ന ആളായാൽ ഒരു കൗൺസിലറുടെ റോളിലേയ്ക്കും അദ്ദേഹം ഉയരാം. ചെറിയ നിരാശകൾ, മൂഡ് ഓഫുകൾ എല്ലാം ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതാക്കാനും സാധിക്കുന്നു. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ചെറിയ കൂട്ടികൾക്ക് മാത്രമേ അഭിനന്ദനത്തിന്‍റെ ആവശ്യം ഉള്ളൂ എന്ന്. നല്ല വാക്കുകൾ കേൾക്കാൻ ഇഷ്‌ടപ്പെടാത്ത ആരും തന്നെ കാണില്ല. പ്രോത്സാഹനം മുതിർന്നവരും അർഹിക്കുന്നുണ്ട്. പ്രായവുമായി പ്രോത്സാഹനത്തിന് യാതൊരു ബന്ധവുമില്ല.

60 ാം വയസ്സിൽ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാലും നമ്മൾ ആ വ്യക്തിയെ അഭിനന്ദിക്കില്ലേ? 10-ാം വയസ്സിലെ നേട്ടങ്ങൾക്കും അഭിനന്ദനം നൽകില്ലേ. പക്ഷേ നാം മുതിർന്നവരെ അഭിനന്ദിക്കാൻ പലപ്പോഴും മനസ്സ് വയ്ക്കാറില്ലെന്ന് മാത്രം. അമ്മ നല്ല കറിയുണ്ടാക്കിയാൽ വീട്ടിൽ എത്ര പേർ നല്ലതു പറയും. അമ്മ വീട്ടിൽ ചെയ്യുന്ന ജോലിയെ എത്രപ്പേർ മനസ് നിറഞ്ഞു അഭിനന്ദിക്കാറുണ്ട്?

നിരാശ രോഗമാണ്

പ്രശസ്ത മനഃശാസ്ത്രജ്‌ഞനായ സുനിൽ മിത്തൽ പറയൂന്നത്, നമ്മുടെ രാജ്യത്ത് ഡിപ്രഷനിൽ അകപ്പെടുന്നവരുടെ എണ്ണം വളരെ കൂടി വരികയാണെന്നാണ്. അത് സർവ്വ വ്യാപകമായതോടെ ഇതൊരു രോഗമാണെന്ന് പോലും ആളുകൾ കരുതുന്നില്ലത്രെ. എന്നാൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തിയെ എത്രയും പെട്ടെന്ന് കൗൺസിലിംഗിനു വിധേയമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ആധുനിക ജീവിത സംഘർഷങ്ങളും ഫുഡ് ഹാബിറ്റും മത്സര ബുദ്ധിയേറിയതും ആളുകൾക്കിടയിൽ മനസ്സാമാധാനം കെടുത്തുന്നുമുണ്ടെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞ‌ർ കരുതുന്നത്. പരസ്പ‌രം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും വീട്ടുകാരുടെ പ്രശ്ന‌ങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് ഇത്തരം ടെൻഷൻ ഒഴിവാക്കാനുള്ള കുറുക്കു വഴി. ഓരോ വ്യക്തിയും തന്‍റെ പ്രശ്‌നം ചർച്ച ചെയ്യാനും തയ്യാറാവണം. ജീവിതത്തിൽ ഇതുവരെ തന്നെ പറ്റി നെഗറ്റീവ് കമന്‍റുകൾ മാത്രം കേൾക്കുന്ന ഒരാൾക്ക് സമൂഹത്തെ വലിയ വിശ്വാസം ഉണ്ടാവില്ല. പുറത്തിറങ്ങി കൂട്ടുകാരെ സമ്പാദിക്കാനും സാമൂഹ്യമായ ഇടപെടൽ നടത്താനും ഇത്തരക്കാർ വിമുഖരായിരിക്കും. മനസ്സിനെ ഉണർത്തുന്ന കാര്യങ്ങൾ ഇവരോട് സംസാരിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

കൗതുകകരമായി തോന്നാവുന്ന ഒരു കാര്യം കൂടി പറയാം. അമേരിക്കയിലും കാനഡയിലും എല്ലാ വർഷവും ഫെബ്രുവരി 6 അഭിനന്ദന ദിനമായാണ് ആചരിക്കുന്നത്. ഈ ദിവസം വളരെ വിശേഷപ്പെട്ട രീതിയിൽ ആണ് കൊണ്ടാടുന്നത്. അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ഗ്രീറ്റിംഗ് കാർഡുകൾ പ്രിയപ്പെട്ടവർക്ക് അയക്കും. ഓഫീസുകളിലും വലിയ ആഘോഷമാണ്. ബോസും ജീവനക്കാരും തമ്മിൽ നല്ല വർത്തമാനങ്ങൾ പറയാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി നിങ്ങളും ആരേയും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട. നിങ്ങളുടെ നല്ല വാക്കുകൾ കേട്ട് ആരെങ്കിലുമൊക്കെ നന്നായി വരുമെങ്കിൽ നന്നായിക്കോട്ടെ…

read more
വൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യത്തിൽ നിറയ്ക്കാം സ്നേഹത്തിന്‍റെ താളം

ഇണയുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും കണ്ടില്ലെന്ന് നടിക്കുകയെന്നാൽ ദാമ്പത്യത്തിലേക്ക് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുക എന്നാണ്.

പ്രശസ്‌ത പോപ് ഗായിക ബ്രിട്ന സ്‌പിയേഴ്‌സും കളിക്കൂട്ടുകാരനായിരുന്ന ജാസൺ അലക്‌സാണ്ടറും തമ്മിലുള്ള വിവാഹ ജീവിതത്തിന് കേവലം 48 മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കൻ നടി ജീൻ ഏക്കറും ഇറ്റാലിയൻ നടൻ റുഡോൾഫ് വെലോറ്റിനയും തമ്മിലുള്ള ദാമ്പത്യത്തിന്‍റെ ദൈർഘ്യം വെറും 6 മണിക്കൂർ മാത്രവും! അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പക്ഷേ, ഇതൊന്നും അത്ര അസാധാരണമല്ല. ദാമ്പത്യബന്ധങ്ങൾ വസ്ത്രം മാറുമ്പോലെ മാറാൻ അവർക്കൊരു മാനസിക‎ ബുദ്ധിമുട്ടുമില്ല.

നിസ്സാരവും വിചിത്രവുമായ കാരണങ്ങളുടെ പേരിലാണ് പാശ്ച്ചാത്യനാടുകളിൽ വിവാഹമോചനങ്ങൾ ഏറെയും നടക്കുന്നത്. ഭർത്താവ് ഉച്ചത്തിൽ സംസാരിച്ചു. ഭാര്യ ഉറക്കത്തിൽ കൂർക്കം വലിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടിയാവും ഒരുനാൾ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ദാമ്പത്യം മതിയാക്കി ഇറങ്ങിപ്പോവുക.

കേരളത്തിലും വിവാഹമോചനങ്ങളുടെ എണ്ണം നാൾക്കുനാൾ പെരുകി വരികയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. എത്രയെത്ര വിവാഹ മോചനക്കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്.

ജോലിക്രമം, വീട്ടിൽ ചെലവഴിക്കാൻ സമയമില്ലായ്മ, അവിഹിത ബന്ധങ്ങൾ, കുത്തഴിഞ്ഞ ജീവിതം, മദ്യപാനം, പുകവലി, പണം അമിതമായി ചെലവഴിക്കൽ തുടങ്ങിയ നിസ്സാര പ്രശ‌നങ്ങളാണ് പല വിവാഹബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്ന് മനഃശാസ്ത്രജ്ഞ‌ന്മാർ ചൂണ്ടിക്കാട്ടുന്നു.

മാറുന്ന ബന്ധങ്ങൾ

സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ ഇന്ന് വളരെ ബുദ്ധിപൂർവ്വമാണ് വീട്ടിലേയും പുറത്തേയും ചുമതലകൾ നിർവഹിക്കുന്നത്. വീട്ടമ്മയുടെ റോളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് കടന്നുചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നതും കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കിയയയ്ക്കുന്നതും ഭർത്താവിന്‍റെ കാര്യങ്ങൾ നോക്കിനടത്തുന്നതുമായിരുന്നു അവളുടെ ജീവിതക്രമം. എന്നാലിന്ന് വീടിന് വെളിയിലും ഒരു ലോകമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ദമ്പതിമാരായ ഹരിയും നിമ്മിയും. വിവാഹം കഴിഞ്ഞതു മുതൽ അടുക്കള ജോലികളിൽ നിമ്മിയെ സഹായിക്കാൻ ഹരി എന്നും ഒപ്പം കൂടും. നിമ്മിക്ക് അത് വലിയ ആശ്വാസമായിരുന്നു. ജോലികൾ എളുപ്പത്തിൽ ചെയ്‌തു തീർക്കാനും ഭർത്താവിന്‍റെ സാന്നിധ്യം സഹായിച്ചിരുന്നു. അടുക്കള സ്ത്രീകളുടേത് മാത്രമായ ഒരു ലോകമാണെന്ന് ധരിക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. എന്നാൽ ജോലികളിലൊന്നും സഹായിച്ചില്ലെങ്കിലും അടുക്കളയിൽ ഭർത്താവിന്‍റെ സാന്നിധ്യം വലിയൊരാശ്വാസമാണ് ഉണ്ടാക്കുന്നതെന്ന് ഭൂരിഭാഗം വീട്ടമ്മമാരും വിശ്വസിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കൊച്ചു കൊച്ചു വർത്തമാനങ്ങളും തമാശകളും അടുക്കളയിലെ മുഷിപ്പൻ അന്തരീക്ഷത്തിൽ ആഹ്ളാദം പകരുന്നുവെന്നാണ് അവർ പറയുന്നത്.

ഒരു ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്‌ഥയാണ് തിരുവനന്തപുരം സ്വദേശിനി ബിന്ദു. ഭർത്താവ് അനിൽകുമാർ ബിസിനസ്സ് രംഗത്തും. വീടിനോട് ചേർന്നുള്ള ഓഫീസിലിരുന്നാണ് അനിൽ ബിസിനസ്സ് നിയന്ത്രിച്ചിരുന്നത്. രാവിലെ തനിക്ക് ഓഫീസിലും കുട്ടികൾക്ക് സ്‌കൂളിലും പോകേണ്ടതുകൊണ്ട് വീട്ടിൽ ഒരു സഹായിയെ നിർത്തിയിട്ടുണ്ട്. ഭർത്താവും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട് വലിയൊരാശ്വാസമാണെന്ന് ബിന്ദു പറയുന്നു. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ഭർത്താവ് വീട്ടുജോലികളും ചെയ്യും. കുടുംബത്തോട് പൂർണ്ണമായ അർപ്പണ മനോഭാവവും സ്നേഹവും പുലർത്തു ന്നതുകൊണ്ട് ജീവിതം ഇവർ ആസ്വദിക്കുകയാണ്.

കൂട്ടായ് എന്നെന്നും

ബന്ധങ്ങൾ ദൃഢമാക്കുന്നതിന് വർഷങ്ങൾ തന്നെ വേണ്ടിവരും. എന്നാലത് തകരാൻ നിമിഷങ്ങൾ മാത്രം മതി. ദാമ്പത്യബന്ധം തകരുന്നത് പങ്കാളികളുടെ മനസ്സിനെ വർഷങ്ങളോളം അലട്ടുമെന്ന് പറയുന്നത് സത്യമാണ്. അതുകൊണ്ട് ദാമ്പത്യത്തിലുണ്ടാവുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെ പങ്കാളികൾ ബോധപൂർവ്വം പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള ആത്മാർത്ഥമായ ശ്രമം ഇരു ഭാഗത്തുനിന്നുമുണ്ടാവണം. പ്രശ്‌നങ്ങൾ എന്തൊക്കെയാണ്, അത് എപ്രകാരമാണ് തിരുത്തേണ്ടതെന്ന് ഇരുവരും വിലയിരുത്തണം. തികച്ചും സ്വതന്ത്രരായ രണ്ട് വ്യക്തികളാണ് ഭാര്യയും ഭർത്താവും. ഇരുവർക്കും അവരുടേതായ വ്യക്തിത്വവുമുണ്ട്. അതുകൊണ്ട് ദാമ്പത്യത്തിൽ ‘ഈഗോ ക്ലാഷിനുള്ള’ സാധ്യത തികച്ചും സ്വാഭാവികം. സുഖകരവും സുദൃഢവുമായ ദാമ്പത്യത്തിന് വ്യക്ത‌ിത്വങ്ങളിൽ ചില അഴിച്ചു പണികൾ നടത്താൻ ദമ്പതികൾ സ്വയം തയ്യാറാകണം.

ഉദ്യോഗസ്‌ഥ ദമ്പതികളുള്ള ഒരു വീട്. ഭാര്യ പുലർച്ചേ എഴുന്നേറ്റ് വീട്ടിലെ സകല ജോലിയും ചെയ്യുന്നു. ഭർത്താവ് ഈ സമയം സുഖമായി മുടിപ്പുതച്ച് കിടക്കുകയാവും. പാവം ഭാര്യ ഈ സമയമത്രയും ഒരു യന്ത്രം കണക്കെ വീട്ടുജോലികളൊക്കെയും ചെയ്ത‌ത് കുട്ടികളെ സ്‌കൂളിലേക്കയച്ചതിന് ശേഷമാവും ഓഫീസിലേക്ക് ഓടുക. ഇതിനിടയിൽ ഭാര്യ എത്രമാത്രം പിരിമുറുക്കമനുഭവിക്കുന്നുണ്ടെന്ന കാര്യം ആരാണ് മനസ്സിലാക്കുക? ചില ദിവസങ്ങളിൽ ശാരീരികാസ്വാസ്‌ഥ്യങ്ങളോടെയാവും അവൾ ജോലികളെല്ലാം ചെയ്‌തു തീർക്കുക. ഇങ്ങനെയുള്ള ഭാര്യയ്ക്ക് സ്വന്തം ജീവിതത്തെ സ്നേഹിക്കാനാവുമോ?

ഇവിടെ സ്വന്തം ശീലത്തെ ഒരലിപ് തിരുത്തിയാലെന്ത് കുഴപ്പമാണ് ഭർത്താവിനുണ്ടാവുക? അര മണിക്കൂർ കുറച്ച് ഉറങ്ങിയതുകൊണ്ടോ, ഭാര്യയെ ഒന്ന് സഹായിച്ചതുകൊണ്ടോ ആകാശം ഇടിഞ്ഞുവീഴില്ലല്ലോ. അതുകൊണ്ട് ഭാര്യയ്ക്കുണ്ടാവുന്ന ആശ്വാസവും ആഹ്ളാദവും എത്രമാത്രമാണെന്ന് ഊഹിച്ചുനോക്കൂ. വല്ലപ്പോഴുമൊരിക്കൽ വെളുപ്പിനെ ഉണർന്ന് ഭാര്യക്ക് ഒരു ചൂടൻ ബെഡ് കോഫി സമ്മാനിക്കുന്നതിലുമില്ലേ ദാമ്പത്യത്തിന്‍റെ ഒരു ത്രിൽ? ഓഫീസ് തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ ഭാര്യയെ മൊബൈലിൽ വിളിച്ച് നടത്തുന്ന കുശലാന്വേഷണത്തിലുമില്ലേ ഒരു രസം!

പരസ്‌പരം കരുതൽ

ഭാര്യ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്തിയ ഭർത്താവ് ഒരു ചായ കുടിക്കാൻ ഭാര്യ വരുന്നതും നോക്കിയിരിക്കേണ്ടതുണ്ടോ? ഭാര്യയ്ക്ക് നൽകാൻ ഒരു കപ്പ് ചായയുമായി കാത്തിരിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് എന്നെങ്കിലും പരിഭവം തോന്നുമോ? ക്ഷീണിച്ച് തളർന്നെത്തുന്ന ഭാര്യയുടെ മുഖത്ത് അപ്പോൾ വിടരുന്ന സന്തോഷം സ്വയം വായിച്ചറിയൂമ്പോൾ ഏതു ഭർത്താവിനാണ് സന്തോഷമുണ്ടാവാതിരിക്കുക?

ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്തതാണ് തിരക്കുകളെങ്കിലും, ജീവിതത്തെ കീഴടക്കാൻ തിരക്കുകളെ അനുവദിക്കരുത്. അതിനുള്ള ബോധപൂർവ്വമായ ശ്രമം ഭാര്യയുടെയും ഭർത്താവിന്‍റെയും ഭാഗത്തുനിന്നുണ്ടാവണം. ഒരല്പം സമയം കണ്ടെത്തി ഇഷ്ടമുള്ള ഇടങ്ങളിൽ ചുറ്റിക്കറങ്ങി വരുമ്പോഴോ, ഒരു മിനിഷോപ്പികൾ ചെയ്‌ത് വരുമ്പോഴോ ഉള്ള ഊർജ്‌ജവും ആവേശവും ഏത് വിഷമത്തേയും അലിയിച്ച് കളയും.

സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും അർപ്പണ മനോഭാവത്തിന്‍റെയും കൂട്ടായ്‌മയാണ് ദാമ്പത്യത്തെ കെട്ടുറപ്പുള്ളതാക്കുന്നത്. അതാണ് ഓരോ ദമ്പതിയും മനസ്സിലാക്കേണ്ടത്. എന്ത് പ്രശ്നവും പരസ്‌പരം ചർച്ചചെയ്‌ത്‌ പരിഹരിക്കുമെന്ന ദൃഢമായ തീരുമാനം ഇരുവർക്കുമുണ്ടായിരിക്കണം. എന്നാലേ, ജീവിതമെന്ന കൊച്ചു വണ്ടിയിൽ ഇരുവർക്കും സുഖകരമായ യാത്ര നയിക്കാനാവൂ.

read more
ദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മോണിംഗ് സെക്സ് ദൃഢമാക്കും ലൈഫ്

ദാമ്പത്യം ഊട്ടിയുറപ്പിക്കാനും ആരോഗ്യത്തിനും മോണിംഗ് സെക്സ്ക വളരെ നല്ലതാണത്രേ…

തുടക്കം നന്നായാൽ എല്ലാം നന്നാവും എന്നാണല്ലോ പറയുക. ഒരു ദിവസത്തിന്‍റെ തുടക്കം നല്ലതായാൽ ആ ദിവസം മുഴുവനും നല്ലതായിരിക്കും. പ്രഭാതത്തിൽ ഉറക്കം ഉണരുമ്പോൾ തന്നെ ഭർത്താവിന്‍റേത് വളരെ റൊമാന്‍റിക് മൂഡായിരിക്കും. പക്ഷേ ഭാര്യ മക്കളെ സ്ക്കൂളിൽ വിടുന്നതി എന്‍റെ കാര്യം തലയിൽ വച്ചാവും ഉണരുക. ഇതുകൊണ്ട് തന്നെ രണ്ടാളും തമ്മിൽ നീരസമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാനും സാധ്യതയുണ്ട്. മനഃശാസ്ത്രജ്‌ഞർ പറയുന്നത് മോണിംഗ് സെക്സ് സ്നേഹ ദാമ്പത്യം ഊട്ടിയുറപ്പിക്കും എന്നാണ്. മാത്രമല്ല ആരോഗ്യത്തിനും മോണിംഗ് സെക്സ‌് വളരെ നല്ലതാണത്രേ.

എങ്കിൽ എന്തുകൊണ്ട് നിങ്ങളുടെ കുസൃതിക്കാരനായ ഭർത്താവിന് കൊച്ചുവെളുപ്പാൻ കാലത്ത് ഒരു സെക്സ് സർപ്രൈസ് നൽകിക്കൂടാ. ഇത് നിങ്ങളുടെ രണ്ടാളുടെയും ഒരു ദിവസത്തെ മനോഹരമാക്കുമെന്ന് മാത്രമല്ല അന്നേ ദിവസം ഏർപ്പെടുന്ന എല്ലാകാര്യവും നന്നായി ചെയ്യാനും സാധിക്കും. എന്താ, ദിവസം മുഴുവൻ ഹാപ്പിയായി ഇരിക്കുന്നത് വലിയ കാര്യമല്ലേ? അതുകൊണ്ട് മടിക്കണ്ട, ഇന്ന് തന്നെ മനസ്സ് വച്ചോളൂ. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് ഇതിന് ആവശ്യമാണെങ്കിലും അതൊന്നും മലമറിക്കുന്ന കാര്യം അല്ലെന്ന് അറിയുക, മോണിംഗ് സെക്സ്‌സിനുള്ള ടിപ്‌സ്…

ശ്വാസത്തിൽ ആത്മവിശ്വാസം

രാത്രി കിടന്നുറങ്ങുന്നതിനു മുമ്പ് നന്നായി ബ്രഷ് ചെയ്യുക. അതു കൂടാതെ സൈഡ് ടേബിളിന്‍റെ മുകളിൽ മിന്‍റ് ചേർന്ന ച്യൂയിംഗം എടുത്തു വയ്ക്കാൻ മറക്കരുത്. രാവിലെ ഉണർന്ന ഉടൻ അത് വായയിൽ ഇടുക. ഫ്രഷ്‌നസ്സ് ഫീൽ ചെയ്യും. ഇല്ലെങ്കിൽ വായയിലെ ദുർഗന്ധം എല്ലാ മൂഡും കളയും.

സ്നേഹത്തിന്‍റെ അനുഭവം

എല്ലായ്പ്പോഴും പ്രഭാത രതി സംഭവിച്ചു കൊള്ളണമെന്നില്ല. ഇരുവരും പ്രഭാതത്തിൽ പരസ്പ‌രം കെട്ടിപ്പിടിച്ചു കിടക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്യുന്നതു പോലും മാനസിക സുഖം നൽകും. പിരിമുറുക്കം അകലാനും അന്നേദിവസം ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടാനും ഇതു സഹായിക്കും. കെട്ടിപ്പിടിച്ച് ഇരുവരും ഒരേ താളത്തിൽ ശ്വാസംമെടുക്കുന്നതുപോലും എത്ര ആനന്ദകരമാണ്!

മുത്തം നൽകി തുടങ്ങാം

വേറിട്ട രീതിയിൽ ആവട്ടെ തുടക്കം. പങ്കാളിയ്ക്ക് സർപ്രൈസായി മുത്തം നൽകി ഗുഡ് മോണിംഗ് പറയാം. കാതിൽ റൊമാന്‍റിക് പാട്ട് മൂളിക്കൊടുക്കാം. ഇത്രയും മതി നിങ്ങളുടെ ക്ഷണം സ്വീകരിക്കാൻ. ഉറക്കച്ചടവ് മാറി സ്നേഹം തുടങ്ങാൻ ഇത്രയും ധാരാളം.

എപ്പോഴും കൂടെ കരുതാം

കയ്യെത്തും ദൂരത്ത് കോണ്ടം കരുതാം. നിങ്ങളുടെ സ്നേഹം എപ്പോഴാണ് അതിരുവിടുന്നതെന്ന് പറയാനൊക്കില്ലല്ലോ. എഴുന്നേറ്റ് പോയി കോണ്ടം തപ്പിപിടിച്ചെടുക്കുമ്പോഴേക്കും സകല രസങ്ങളും ചിലപ്പോൾ നഷ്ടമായേക്കാം. സംഗതി അടുത്തു വച്ചാൽ മുഷിയാതെ കാര്യത്തിലേക്ക് കടക്കാം.

സെക്സും ആരോഗ്യവും

ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ആഴ്ച്‌ചയിൽ മൂന്നു പ്രവശ്യം മോണിംഗ് സെക്സിൽ ഏർപ്പെടുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ്. ഇങ്ങനെയുള്ള വർക്ക് സ്ട്രോക് വരാനുള്ള സാധ്യതയും വിരളമാണ്. ജലദോഷവും ചുമയും വരാനുള്ള സാധ്യതയും ഇല്ലാതാക്കും. മാത്രമല്ല ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്ക് ആരോഗ്യവും തിളക്കവും ലഭിക്കുമത്രേ. പ്രഭാതത്തിലെ ലൈംഗികത ദിവസം മുഴുവനും സന്തോഷവും മാനസിക ആരോഗ്യവും നൽകുന്നു. രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും.

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലുള്ള ഗുണങ്ങള്‍

ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ചു ദൈനംദിന ലൈംഗികത ആരോഗ്യത്തിന് ഉത്തമമാണ്

ലൈംഗികത സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. പങ്കാളിയുമായി ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് ചില ഗുണങ്ങളുമുണ്ട്. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ചു ദൈനംദിന ലൈംഗികത ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് കൂടുതല്‍ മനസിലാക്കാം

സമ്മര്‍ദം(stress) കുറയ്ക്കുവാന്‍ സെക്സ് നിങ്ങളെ സഹായിക്കുന്നു

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ നിങ്ങള്‍ക്കുണ്ടാകുന്ന സമ്മര്‍ദം(stress) കുറയ്ക്കുവാന്‍ സെക്സ് നിങ്ങളെ സഹായിക്കുന്നു. സെക്‌സ് നിങ്ങളെ റിലാക്‌സ് ചെയ്യാനും നിങ്ങളുടെ സ്ട്രെസ് ലെവലുകൾ കുറയ്ക്കാനും സഹായിക്കും. ലൈംഗികവേളയിൽ നമ്മുടെ ശരീരം നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും നമ്മുടെ സ്വാഭാവികസന്തോഷത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ആഗ്രഹം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

 

സെക്സ് നല്ലൊരു വ്യായാമമാണ്

മാറുന്ന നമ്മുടെ ജീവിതാവസ്ഥകള്‍ പലപ്പോഴും ആരോഗ്യത്തെയും ശാരീരിക സന്തുലിതവസ്ഥയെയും ബാധിക്കാറുണ്ട്.ഈ സന്തുലിതവസ്ഥയെ പരിപാലിക്കാന്‍ സെക്സ് നീങ്ങളെ സഹായിക്കും.കാരണം സെക്സ് നല്ലൊരു വ്യായാമമാണ്. സെക്‌സിലുടനീളം നമ്മുടെ ശരീരം വ്യായാമ മുറയ്ക്ക് അനുസ്യതമായ ശാരീരിക മാറ്റങ്ങൾ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ശ്വാസോച്ഛ്വാസം വർദ്ധിക്കുകയും അത് കലോറി കത്തിക്കുകയും ചെയ്യുന്നു. അതായത് നിങ്ങൾ ആഴ്ചയിൽ മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് ഒരു വർഷം 7,500 കലോറി കത്തിക്കാം. അത് 75 മൈൽ ഓടുന്നതിന് തുല്യമാണ്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ലൈംഗികത നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആളുകൾക്ക് ലൈംഗിക ബന്ധമില്ലാത്തവരെ അപേക്ഷിച്ച് പ്രത്യേക ആന്റിബോഡികളുടെ അളവ് കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ലൈംഗികവേളയിൽ, ഇമ്യൂണോഗ്ലോബുലിൻ പോലുള്ള ആന്റിജനുകൾ പുറത്തുവരുന്നു. ഇത് ജലദോഷത്തെയും പനിയെയും പോലും ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

രക്തസമ്മർദ്ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു.

ജീവിതശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട രോഗമായ രക്തസമ്മർദ്ദം കുറയ്ക്കുവാനും സെക്സ് നീങ്ങളെ സഹായിക്കുന്നു. സെക്‌സ് ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുന്നു – ഇത് രക്തസമ്മർദ്ദത്തിന്റെ ഏറ്റവും താഴെയുള്ള സംഖ്യയാണ്, മാത്രമല്ല ഹ്യദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മികച്ച രതിമൂർച്ഛയ്ക്ക് സഹായിക്കുന്നു

സെക്‌സ് പെൽവിക് പേശികളെ ശക്തമാക്കുന്നു: സെക്‌സ് പെൽവിക് പേശികളെ കൂടുതൽ ശക്തമാക്കുന്നു. ശക്തമായ പെൽവിക് പേശികൾ മികച്ച രതിമൂർച്ഛയ്ക്ക് സഹായിക്കുന്നു.

നല്ല ഉറക്കം ലഭിക്കുന്നു.

ശാന്തമായ ഉറക്കം നല്‍കുന്നതിന് ലൈകതയ്കുള്ള പ്രധാന്യം വളരെ വലുതാണ്.ഇത് വിഷാദം,ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥകളെ കുറയ്ക്കുവാനും ഇല്ലാതാക്കുവാനും സഹായിക്കുന്നു.

ബന്ധത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ പങ്കാളിയുമായുള്ള മാനസിക അടുപ്പം കൂട്ടുവാനുംഅതുവഴി ആ ബന്ധത്തിന്റെ ദൃഢത വര്‍ദ്ധിപ്പികുവാനും സെക്സ് നിങ്ങളെ സഹായിക്കുന്നു.

ഹൃദയാരോഗ്യം ശക്തിപ്പെടുന്നു.

ഹൃദ്യയാരോഗ്യ പരിപാലനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു മാര്‍ഗം കൂടിയാണ് സെക്സ്.നല്ല സെക്സില്‍ ഏര്‍പ്പെടുന്നത് മൂലം നിങ്ങളുടെ ഹൃദ്യത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടൂവാനും ഇത് ഹൃദ്യയാരോഗ്യം വര്‍ദ്ധിപ്പികാനും സഹായിക്കും.കൂടാതെ ഹൃദ്യയത്തെ ബാധിക്കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയാനും സെക്സ് സഹായിക്കുന്നുണ്ട്.

read more
ആരോഗ്യംരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ശരിയായ ശാരീരികബന്ധം മാനസിക സമ്മർദ്ദം കുറക്കുവാൻ സഹായിക്കുമോ

മനുഷ്യാനുഭവത്തിന്റെ മണ്ഡലത്തിൽ, ലൈഗികതയ്ക്ക് ആനന്ദത്തിന്റെയും അടുപ്പത്തിന്റെയും ഉറവിടം എന്ന നിലയിൽ മാത്രമല്ല, ശാസ്ത്രീയ താൽപ്പര്യമുള്ള ഒരു വിഷയമെന്ന നിലയിലും ഒരു പ്രധാന സ്ഥാനമുണ്ട്. വർഷങ്ങളായി, ലൈഗിക പ്രവർത്തനത്തിന്റെ സാധ്യതയുള്ള സമ്മർദ്ദം കുറയ്ക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിവിധ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പതിവായി ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, അത് ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ ഏതാനും തവണ, സമ്മർദ്ദം ലഘൂകരിക്കാനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് പല വ്യക്തികളും ഉറപ്പിച്ചു പറയുന്നു. എന്നാൽ ഈ വാദത്തിന് പിന്നിലെ സത്യമെന്താണ്? ലൈഗികതയും സമ്മർദ്ദം കുറയ്ക്കലും തമ്മിലുള്ള ബന്ധം സൂക്ഷ്‌മപരിശോധന ചെയ്യുന്നതിനുള്ള ശാസ്ത്രീയ തെളിവുകളിലേക്ക് നമുക്ക് പരിശോധിക്കാം.

ലൈഗികതയും സമ്മർദ്ദവും തമ്മിലുള്ള ബന്ധം

സെ,ക്‌സ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും എന്ന ആശയം അടിസ്ഥാനരഹിതമല്ല. ലൈഗിക പ്രവർത്തന സമയത്ത്, ശരീരം വിശ്രമത്തിനും ആനന്ദത്തിനും കാരണമാകുന്ന നിരവധി ഹോർമോണുകൾ പുറത്തുവിടുന്നു. അത്തരത്തിലുള്ള ഒരു ഹോർമോണാണ് ഓക്സിടോസിൻ, ഇതിനെ പലപ്പോഴും “ലവ് ഹോർമോൺ” അല്ലെങ്കിൽ “കഡിൽ ഹോർമോൺ” എന്ന് വിളിക്കുന്നു. ആലിംഗനം, ചുംബനം, ലൈഗികബന്ധം എന്നിവ ഉൾപ്പെടെയുള്ള ശാരീരിക സ്പർശനങ്ങളിൽ ഓക്സിടോസിൻ പുറത്തുവിടുന്നു. വൈകാരിക ബോണ്ടിംഗ്, വിശ്വാസം, സാമൂഹിക ഇടപെടലുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു, ഇത് ആശ്വാസത്തിന്റെ വർദ്ധിച്ച വികാരങ്ങളിലേക്കും സമ്മർദ്ദ നില കുറയുന്നതിലേക്കും നയിക്കുന്നു.

എൻഡോർഫിൻസിന്റെ ആഘാതം

ഓക്സിടോസിൻ കൂടാതെ, ലൈഗികതയും എൻഡോർഫിനുകളുടെ പ്രകാശനത്തിന് കാരണമാകുന്നു. എൻഡോർഫിനുകൾ പ്രകൃതിദത്ത വേദനസംഹാരിയായും മൂഡ് ബൂസ്റ്ററായും പ്രവർത്തിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളാണ്. ശാരീരികവും വൈകാരികവുമായ വേദന കുറയ്ക്കാൻ അവ സഹായിക്കുന്നു, അതേസമയം ഉല്ലാസവും വിശ്രമവും നൽകുന്നു. തൽഫലമായി, ലൈഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുകയും ഒരാളുടെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ പോസിറ്റീവ് വീക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അടുപ്പത്തിലൂടെ സമ്മർദ്ദം കുറയ്ക്കൽ

ഉഭയസമ്മതവും ആസ്വാദ്യകരവുമാകുമ്പോൾ ലൈഗികത തന്നെ പങ്കാളികൾ തമ്മിലുള്ള അടുപ്പവും ബന്ധവും വളർത്തുന്നു. പ്രിയപ്പെട്ട ഒരാളുമായി അത്തരം അടുപ്പമുള്ള നിമിഷങ്ങളിൽ ഏർപ്പെടുന്നത് വൈകാരിക സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും വർദ്ധിച്ച വികാരങ്ങൾക്ക് ഇടയാക്കും, അങ്ങനെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കും. ഒരാൾ തന്റെ പങ്കാളി ആഗ്രഹിക്കുന്നതും വിലമതിക്കുന്നതുമായ അറിവ് വൈകാരിക ക്ഷേമബോധം സൃഷ്ടിക്കും, ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾക്കും സമ്മർദ്ദങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നു.

ലൈഗികതയും ശരീരമനസ്സും തമ്മിലുള്ള ബന്ധം

ഫിസിയോളജിക്കൽ വശങ്ങൾക്കപ്പുറം, സെ,ക്‌സ് എന്ന പ്രവൃത്തി ശരീരത്തെയും മനസ്സിനെയും ആനന്ദകരമായ ഒരു അനുഭവത്തിൽ ഉൾപ്പെടുത്തുന്നു. ലൈഗിക ഉത്തേജനവും ക്ലൈമാക്സും ഉയർന്ന സെൻസറി ഉത്തേജനം ഉൾക്കൊള്ളുന്നു, സമ്മർദ്ദകരമായ ചിന്തകളിൽ നിന്നും ആശങ്കകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നു. ഈ ഫോക്കസ് ഷിഫ്റ്റ് സമ്മർദ്ദത്തിൽ നിന്ന് താൽകാലികമായി രക്ഷപ്പെടാൻ ഇടയാക്കും, ഇത് വളരെ ആവശ്യമായ മാനസിക ഇടവേള വാഗ്ദാനം ചെയ്യുന്നു.

 

വ്യക്തിഗത വ്യത്യാസങ്ങൾ

ശാസ്ത്രീയ തെളിവുകൾ ലൈഗികതയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുമ്പോൾ, വ്യക്തിഗത അനുഭവങ്ങൾ വ്യത്യസ്തമായേക്കാ, മെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. വ്യക്തിപരമായ മുൻഗണനകൾ, ബന്ധങ്ങളുടെ ചലനാത്മകത, മാനസികാരോഗ്യം, ശാരീരിക ക്ഷേമം എന്നിവ പോലുള്ള ഘടകങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലൈഗിക പ്രവർത്തനത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ സ്വാധീനിക്കും.

ക്രമത്തിന്റെ പങ്ക്

ലൈഗിക പ്രവർത്തനത്തിന്റെ ആവൃത്തിയും അതിന്റെ സമ്മർദ്ദം കുറയ്ക്കുന്ന ഫലങ്ങളിൽ ഒരു പങ്കു വഹിച്ചേക്കാം. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ലൈഗികതയുടെ ഉയർന്ന ആവൃത്തി താഴ്ന്ന സമ്മർദ്ദ നിലകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. എന്നിരുന്നാലും, അത്തരം സന്ദർഭങ്ങളിൽ കാരണം സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സമ്മർദ്ദം കുറയുന്നത് ലൈഗികാഭിലാഷവും പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും, പകരം മറ്റൊന്ന്.

സ്ട്രെസ് മാനേജ്മെന്റിനുള്ള സമഗ്ര സമീപനം

ലൈഗികത സമ്മർദ്ദത്തിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു ഒറ്റപ്പെട്ട പരിഹാരമായി ഇതിനെ കാണരുത്. ക്രമമായ വ്യായാമം, ശ്രദ്ധാലുക്കളുള്ള ശീലങ്ങൾ, മതിയായ ഉറക്കം, പിന്തുണ നൽകുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്ക് നിലനിർത്തൽ എന്നിവ പോലുള്ള ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങളുടെ സംയോജനം ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രെസ് കുറയ്ക്കുന്നതിനെ സമഗ്രമായി സമീപിക്കുന്നതാണ് നല്ലത്.

ലൈഗികതയ്ക്ക് സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ ഉണ്ട്. ഓക്സിടോസിൻ, എൻഡോർഫിൻസ് തുടങ്ങിയ ഹോർമോണുകളുടെ പ്രകാശനം, ഉൾപ്പെട്ടിരിക്കുന്ന അടുപ്പവും വൈകാരിക ബന്ധവും ചേർന്ന്, താൽക്കാലിക വിശ്രമത്തിനും ക്ഷേമത്തിനും കാരണമാകുന്നു. എന്നിരുന്നാലും, സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ലൈഗികതയുടെ ഫലപ്രാപ്തി വ്യക്തികൾക്കിടയിൽ വ്യത്യാസപ്പെടാം, വിട്ടുമാറാത്ത സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള ഏക തന്ത്രമായി ഇതിനെ ആശ്രയിക്കരുത്. സ്ട്രെസ് മാനേജ്മെന്റിന് സമതുലിതമായതും സമഗ്രവുമായ സമീപനം സ്വീകരിക്കുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിനും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

read more
1 7 8 9 10 11 61
Page 9 of 61